പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂടണത്തിനും കടലിനും ഭാരമാകുന്നതിന് പരിഹാരമായി കോട്ടയം സ്വദേശിയായ കിർക് ജേക്കബ് ‘ബേ റീസൈക്ക്ളിങ്’ എന്ന കമ്പനിയിലൂടെ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും ക്വാറി വേസ്റ്റിൽ നിന്നും മികച്ച മേച്ചിൽ ഓടുകൾ നിർമിക്കുന്നു. പ്ലാസ്റ്റിക് വേസ്റ്റിൽ നിന്ന് നേരിട്ട് ഓട് നിർമിക്കുന്ന നൂതന സാങ്കേതികവിദ്യയാണ് ഇവർ ഉപയോഗിക്കുന്നത്, ഇത് സമയം, ഊർജം, ചെലവ് എന്നിവ നേർപകുതിയായി കുറയ്ക്കുന്നു. ഈ ഓടുകൾ പൊട്ടാത്തതും ഭാരം കുറഞ്ഞതും ചൂട് കടത്തിവിടാത്തതുമാണ്. കൂടാതെ, ഇവ ഉപയോഗിക്കുന്നതിലൂടെ വീടുകളുടെ ഡെഡ് വെയ്റ്റ് കുറയ്ക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഫലപ്രദമായി നിർമാർജനം ചെയ്യാനും സാധിക്കുന്നു.

പ്ലാസ്റ്റിക് മാലിന്യം ഇനി തലവേദനയല്ല, വീടിനു തണൽക്കുടയാകും! കേൾക്കുമ്പോൾ തന്നെ ആശ്വാസം തോന്നുന്ന ഈ ആശയത്തിനു പിന്നിലൊരു മലയാളിയാണ്. മുംബൈയിൽ സ്ഥിരതാമസമാക്കിയ കോട്ടയം സ്വദേശി കിർക് ജേക്കബ്. കിർക് രൂപം നൽകിയ ‘ബേ റീസൈക്ക്ളിങ്’ എന്ന കമ്പനി ഒന്നാംതരം മേച്ചിൽ ഓട് നിർമിക്കും; ഉപയോഗശേഷം വലിച്ചെറിയുകയും ഭൂമിക്കും കടലിനും ഭാരമാകുകയും ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന്. വീടിനു മുകളിൽ 2000 ചതുരശ്രയടി ഓട് വിരിക്കുമ്പോൾ ഏകദേശം മൂന്ന് ടൺ പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്യപ്പെടും. ഒപ്പം രണ്ട് ടൺ ക്വാറി വേസ്റ്റും.‌
മാറ്റം സംഭവിക്കാനായി കാത്തിരിക്കാതെ തന്നാൽ കഴിയുന്നത് പ്രവർത്തിക്കുക എന്ന തീരുമാനത്തിലാണ് കിർക് വേറിട്ട ഉദ്യമവുമായി രംഗത്തിറങ്ങിയത്.

‌പ്രസംഗം മാത്രം പോരാ
25 വർഷമായി പരസ്യചിത്ര നിർമാതാവാണ് കിർക്. പ്രകൃതിസ്നേഹം കാരണം ആഴ്ചയിൽ ഒരു ദിവസമെങ്കിലും ബീച്ച് ക്ലീനിങ്ങിനും ചേരികൾ വൃത്തിയാക്കുന്നതിനുമൊക്കെയായി മാറ്റിവയ്ക്കുന്നയാൾ. മുംബൈയിലെ കടൽത്തീരങ്ങളിലും വഴിവക്കിലും കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവു കണ്ടാണ് കൂടുതലായി എന്തെങ്കിലും ചെയ്യണം എന്നു തീരുമാനിക്കുന്നത്. അങ്ങനെ മൂന്ന് വർഷം മുൻപ്  ‘ബേ റീസൈക്ക്ളിങ്’ കമ്പനിക്ക് തുടക്കമിട്ടു.
പ്ലാസ്റ്റിക് മാലിന്യം ഫലപ്രദമായും ചെലവും കുറച്ചും എങ്ങനെ നിർമാർജനം ചെയ്യാം എന്നതിലുള്ള ഗവേഷണത്തിനായിരുന്നു തുടക്കത്തിൽ ഊന്നൽ. വ്യവസായികാടിസ്ഥാനത്തിൽ ഓട് നിർമിച്ചു തുടങ്ങിയിട്ട് ആറ് മാസമായി.

ADVERTISEMENT

പുതിയ നിർമാണരീതി
പ്ലാസ്റ്റിക് മാലിന്യം പ്ലാന്റുകളിലെത്തിച്ച ശേഷം ‘ഗ്രാന്യൂൾ’ എന്നറിയപ്പെടുന്ന ചെറിയ തരികളാക്കി മാറ്റുകയും അതുപയോഗിച്ച് വിവിധ ഉൽപന്നങ്ങൾ നിർമിക്കുകയും ചെയ്യുന്ന രീതിയാണ് പൊതുവേ പിന്തുടരുന്നത്. ഇതിനു പകരം പ്ലാസ്റ്റിക് വേസ്റ്റിൽ നിന്ന് നേരിട്ട് ഒാട് നിർമിക്കുന്ന സാങ്കേതികവിദ്യ ബേ റീസൈക്ക്‌ളിങ് വികസിപ്പിച്ചെടുത്തു. ഇതാകുമ്പോൾ സമയം, ഊർജം, ചെലവ് എന്നിവയെല്ലാം നേർപകുതിയായി കുറയ്ക്കാം.

സംഭരിച്ച പ്ലാസ്റ്റിക് മാലിന്യം കഴുകി വൃത്തിയാക്കുന്നതാണ് ഓട് നിർമാണത്തിന്റെ ആദ്യപടി. അതിനു ശേഷം പ്രത്യേക യന്ത്രസംവിധാനത്തിന്റെ സഹായത്താൽ അരച്ച് പൾപ്പ് രൂപത്തിലാക്കും. ഇതിനോടൊപ്പം ‘സിലിക്കാ പൗഡർ’ എന്ന ക്വാറി വേസ്റ്റും ചേർത്താണ് ഓട് നിർമിക്കുന്നത്.
ക്വാറികളിൽ മാർബിളും ഗ്രാനൈറ്റും മുറിക്കുമ്പോൾ ഉണ്ടാകുന്ന നേർത്ത പൊടിയാണ് സിലിക്കാ പൗ‍ഡർ. ഇതിന് മറ്റ് ഉപയോഗങ്ങളൊന്നുമില്ല.  മാത്രമല്ല, സംസ്കരണം പ്രയാസം പിടിച്ചതുമാണ്.

ADVERTISEMENT

60 ശതമാനം പ്ലാസ്റ്റിക് പൾപ്പ്, 30 ശതമാനം സിലിക്കാ പൗഡർ, 10 ശതമാനം പശയും കളർ പിഗ്‍‌മെന്റുകളും എന്ന അനുപാതത്തിലാണ് ഓട് നിർമിക്കുന്നത്. മേച്ചിൽ ഓട്, കമത്തോട് എന്നിവ കൂടാതെ ഫോൾസ് സീലിങ്ങിനുള്ള ഓട്, നിലത്ത് വിരിക്കാനുള്ള ടൈൽ, മുറ്റത്ത് വിരിക്കാനുള്ള പേവ്മെന്റ് ടൈൽ എന്നിവയും നിർമിക്കുന്നുണ്ട്.

390 x 250 x 20 എംഎം വലുപ്പത്തിലുള്ള ഓടാണ് കൂടുതലായി ഉൽപാദിപ്പിക്കുന്നത്. ഇതിനാണ് ഡിമാൻഡ് കൂടുതൽ. ഒരു ഓട് വിരിക്കുമ്പോൾ ഓവർലാപ്പിങ് കഴിഞ്ഞ് ഒരു  ചതുരശ്രയടിയിലധികം വരും. ടെറാക്കോട്ട, ഗ്രേ, ബ്രൗൺ വെള്ള തുടങ്ങിയ നിറങ്ങളിലൊക്കെയുള്ള ഓട് ലഭിക്കും.

ADVERTISEMENT

പൊട്ടില്ല, ഭാരവും കുറവ്
താഴെ വീണാലും എടുത്തെറിഞ്ഞാലും ഈ ഓട് പൊട്ടില്ല! ലോഡ് കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സമയത്ത് ഒരു ഓട് പോലും നഷ്ടപ്പെടില്ല. മാത്രമല്ല, ഭാരം കുറവായതിനാൽ കൈകാര്യം ചെയ്യാൻ എളുപ്പവുമാണ്. സമാന വലുപ്പമുള്ള ടെറാക്കോട്ട ഓടിന് മൂന്ന് കിലോ ഭാരമുള്ളപ്പോൾ റീസൈക്ക്ൾഡ് പ്ലാസ്റ്റിക് ഓടിന് രണ്ടര കിലോ ഭാരമേ ഉണ്ടാകൂ. കെട്ടിടത്തിന്റെ ‘ഡെഡ് വെയ്റ്റ്’ കുറയ്ക്കാനും ഇതുപകരിക്കും.
പോരാത്തതിന് പ്ലാസ്റ്റിക് ഓട് അത്ര പെട്ടെന്നൊന്നും ചൂടാകില്ല! ചൂട് കടത്തിവിടുകയും ചെയ്യില്ല. വെള്ളം വലിച്ചെടുക്കാത്തതിനാൽ പായലും പിടിക്കില്ല. മെയ്ന്റനൻസും എളുപ്പമാണ്. മഴക്കാലത്ത് ഓടിന്റെ ഭാരം കൂടുകയുമില്ല. സങ്കോചവികാസ പ്രശ്നങ്ങളും ബാധിക്കില്ല.

സാധാരണ ഓട് മേയുന്നതു പോലെ തന്നെ ഇതും പിടിപ്പിക്കാം. വേണമെങ്കിൽ സ്ക്രൂ ചെയ്തും ഉറപ്പിക്കാം. ഇതിനുള്ള തുള ഓടിലുണ്ട്.‌

പുതിയ പ്ലാന്റ് വരുന്നു
കേരളത്തിലടക്കം പ്ലാസ്റ്റിക് ഓട് ഉപയോഗിച്ചു തുടങ്ങി. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ ഗോവയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കിർക് ജേക്കബ്. ഇതോടെ കേരളം, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് കുറച്ചുകൂടി എളുപ്പത്തിൽ ടൈൽ എത്തിക്കാനാകും. തൃശൂർ ആസ്ഥാനമായ ബിൽഡേഴ്സ് ബേസ് റൂഫിങ് ആണ് കേരളത്തിലെ ഡീലർ.
ഓട് വാങ്ങുന്നവർക്ക് ‘എന്റെ വീട് ഇത്ര ടൺ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു’ എന്നു കാണിക്കുന്ന ഗ്രീൻ സർട്ടിഫിക്കറ്റും ഇനി  കമ്പനി നൽകും.

വിവരങ്ങൾക്കു കടപ്പാട്:
കിർക് ജേക്കബ്
ബേ റീസൈക്ക്ളിങ്, മുംബൈ
kirk@bayrecycling.in

Turning Plastic Waste Into Eco-Friendly Roof Tiles:

Plastic recycling has found an innovative and eco-friendly solution through the initiative of Kottayam native Kirk Jacob, based in Mumbai. His company, 'Bay Recycling,' manufactures durable roof tiles directly from plastic waste and quarry dust, significantly reducing environmental pollution. Covering a 2,000-square-foot roof with these tiles eliminates about three tons of plastic waste and two tons of quarry waste. The unique manufacturing technology bypasses the traditional granule-making process, cutting time, energy, and costs in half. Composed of 60 percent plastic pulp, 30 percent silica powder, and 10 percent binders and pigments, these lightweight tiles are unbreakable, heat-resistant, and non-porous. Due to the rising demand for these sustainable building materials, a new manufacturing plant is currently being prepared in Goa to easily supply neighboring states like Kerala and Tamil Nadu. Customers purchasing these tiles also receive a green certificate acknowledging the exact amount of plastic waste their home helped remove from the environment.

ADVERTISEMENT