കണ്ടാൽ പറയുമോ 100 വർഷത്തിലേറെ പഴക്കമുണ്ടെന്ന്?! കോട്ടയത്തെ കോ.കൊ റെസ്റ്ററന്റ് ഒരു വീടായിരുന്നു Century-Old Ancestral Home in Kottayam Converted into Trendy Restaurant
കോട്ടയം സിഎംഎസ് കോളജിനു സമീപമുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹിഷാദ് മൂസയുടെ തറവാട്ടു വീട് ‘കോ.കൊ’ എന്ന പേരിൽ മൾട്ടിക്യുസീൻ റസ്റ്ററന്റായി മാറി. ജീർണാവസ്ഥയിലായിരുന്ന വീട് ആർക്കിടെക്റ്റ് ജോർജ് സീമോന്റെ നേതൃത്വത്തിലാണ് സുസ്ഥിര നവീകരണത്തിലൂടെ സമകാലിക ശൈലിയിലുള്ള റസ്റ്ററന്റാക്കി മാറ്റിയത്. പഴയ വീടിന്റെ തനിമയും ഇഷ്ടികയുടെ പരുക്കൻ സൗന്ദര്യവും നിലനിർത്തിക്കൊണ്ട് മിനിമലിസ്റ്റിക് ശൈലിയിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി എക്സ്ഒഎക്സ്ഒ എന്ന കോഫി ഷോപ്പും പ്രവർത്തിക്കുന്നുണ്ട്. മികച്ച സുസ്ഥിര നിർമിതിക്കുള്ള പുരസ്കാരം നേടിയ ഈ റസ്റ്ററന്റ് രുചികരമായ ഭക്ഷണത്തിനൊപ്പം ഗൃഹാതുരതയണരുന്ന ഓർമകളും സന്ദർശകർക്ക് സമ്മാനിക്കുന്നു.

വീട് പഴയതാകുന്നതും സൗകര്യങ്ങൾ കുറയുന്നതുമെല്ലാം മുതിർന്നവരുടെ മനസ്സിലാണ്. വിള്ളൽ വീണ നിലവും അഴുക്കു പിടിച്ച ഭിത്തിയും പൊടി വീഴുന്ന തട്ടുമെല്ലാം കുട്ടിക്കാലത്തിന്റെ ഭാഗമാകുമ്പോൾ അതേറ്റവും സുന്ദരവും സമ്പന്നവുമായിരിക്കും. ജനിച്ചു വളർന്ന വീടിനോടുള്ള ഗൃഹാതുരതയാർന്ന ഓർമകളാണ് കോട്ടയം സ്വദേശി ഹിഷാദ് മൂസയെ 100 വർഷത്തിലേറെ പഴക്കമുള്ള വീട് സംരക്ഷിക്കാനുള്ള തീരുമാനത്തിലെത്തിച്ചത്.
കോട്ടയത്തിന്റെ കമ്പനി
‘വി പബ്ലിഷേഴ്സ് ബിൽഡിങ്’ എന്ന പോസ്റ്റൽ അഡ്രസ്സുള്ള, കോട്ടയം സിഎംഎസ് കോളജിനു സമീപത്തെ ഹിഷാദിന്റെ പഴയ വീട് ഇപ്പോൾ ‘കോ.കൊ. ( ko.co)’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭക്ഷണപ്രിയരുടെ രുചി മുകുളങ്ങളെ ആനന്ദനൃത്തമാടിക്കുന്ന മൾട്ടിക്യുസീൻ റസ്റ്ററന്റാണ് ഇവിടം. ‘കോട്ടയം കമ്പനി’ എന്നതിന്റെ ചുരുക്കെഴുത്താണ് കോ.കൊ.
സ്കൂൾ പരീക്ഷകളിൽ ഉന്നത വിജയം നേടാൻ വിദ്യാർഥികളെല്ലാം ആശ്രയിച്ചിരുന്ന വി ഗൈഡിന്റെ ഉടമ മൂസക്കുട്ടിയുടെ വീടാണിത്. അച്ഛന്റെ ബിസിനസ് പാരമ്പര്യം പിൻതുടർന്ന് ഏഴ് വർഷം മുൻപാണ് ഹിഷാദ് കുറച്ചു സുഹൃത്തുക്കൾക്കൊപ്പം റസ്റ്ററന്റ് ബിസിനസ്സിലേക്ക് ഇറങ്ങിയത്.
സ്ഥപതിയ്ക്കൊപ്പം
താമസമില്ലാതെ, ജീർണാവസ്ഥയിൽ കിടക്കുന്ന വീടിനെ സുസ്ഥിര നവീകരണത്തിലൂടെ (adaptive reuse) സമകാലിക ശൈലിയിലുള്ള റസ്റ്ററന്റ് കെട്ടിടത്തിലേക്ക് കൈപിടിച്ചുയർത്തിയത് പ്രമുഖ ആർക്കിടെക്ചർ സ്ഥാപനമായ സ്ഥപതിയിലെ, ആർക്കിടെക്ട് ജോർജ് സീമോന്റെ നേതൃത്വത്തിലാണ്. പഴയ കെട്ടിടത്തിന്റെ തനിമ നശിപ്പിക്കാതെ മിനിമലിസ്റ്റിക് ശൈലിയിൽ അദ്ദേഹം റസ്റ്ററന്റ് ഡിസൈൻ ചെയ്തു.
5000 ചതുരശ്രയടിയോളം വിസ്തീർണമുണ്ടായിരുന്ന പഴയ ഓടിട്ട വീട്ടിൽ പലതവണയായി ഏച്ചുകൂട്ടലുകളും അറ്റകുറ്റപ്പണികളും നടന്നിട്ടുണ്ട്. വീടിന്റെ പ്രധാന ഭാഗങ്ങൾ ഒഴിച്ചുനിർത്തി, റോഡിലേക്കു തുറക്കുന്ന ഭാഗങ്ങൾ കടമുറികളാക്കി നേരത്തേത്തന്നെ വാടകയ്ക്കു കൊടുത്തിരുന്നു.
റസ്റ്റിക് ഭംഗി
വീടിന്റെ പ്രായം നൽകിയ പ്രശ്നത്തേക്കാളേറെ കോട്ടയം– കുമരകം റോഡിൽ തിരക്കുകൂടിയതോടെ സ്വസ്ഥമായ ഒരിടം തേടിയാണ് മൂസാക്കുട്ടിയും കുടുംബവും പുതിയൊരു വീടുവച്ച് മാറിയത്. പിന്നീട്, വെറുതെ കിടന്ന് കെട്ടിടം നാശമാകേണ്ട എന്ന തോന്നലിലാണ് ഹോട്ടൽ എന്ന ആശയത്തിലെത്തിയത്. കോ.കൊ. യുടെ ഭാഗമായ XOXO എന്ന കോഫി ഷോപ്പും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. കോ.കൊ. ഏകദേശം 3500 ചതുരശ്രയടിയും XOXO ഏകദേശം 800 ചതുരശ്രയടിയും വിസ്തീർണം വരും.
‘‘ ഇടക്കാലത്ത് ഭിത്തികളിൽ വരുത്തിയ ചില ഏച്ചുകൂട്ടലുകൾ പോലും പുറത്തുകാണുന്ന വിധത്തിൽ ഭിത്തികൾ നിലനിർത്താനായിരുന്നു ആർക്കിടെക്ടിന്റെ നിർദേശം. ഇഷ്ടികയും സിമന്റും കൊണ്ടു നിർമിച്ച ഭിത്തികളുടെ പ്ലാസ്റ്റർ ഇളക്കിമാറ്റി, ’’ ഹിഷാദ് പറയുന്നു. ഇഷ്ടികയുടെ പരുക്കൻ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന വിധത്തിൽ ചില ഭിത്തികൾക്ക് സിമന്റ് ഫിനിഷും ചിലയിടത്ത് എംഎസ് ഷീറ്റ് ക്ലാഡിങ്ങും റസ്റ്റിക് ഫിനിഷുകളുമെല്ലാം നൽകി റസ്റ്ററന്റിന്റെ ഇന്റീരിയർ ആകർഷകമാക്കി. മെറ്റൽ ഷീറ്റ് ഉപയോഗിച്ചുതന്നെയാണ് കെട്ടിടത്തിനു പുതിയ മുഖവും നൽകിയത്.
സൂര്യപ്രകാശം അകത്ത് പരമാവധി കിട്ടുന്നതിന് ചില ഭിത്തികൾ എടുത്തുമാറ്റി ഗ്ലാസ് ഇട്ടു. പണ്ടത്തെ അടുക്കളയായിരുന്നു ഇപ്പോൾ കോ.കൊ. സ്ഥിതി ചെയ്യുന്ന മുറിയെന്ന് ഹിഷാദ് ഓർത്തെടുക്കുന്നു. റസ്റ്ററന്റിനു വേണ്ടി കുറച്ചു ഭാഗങ്ങൾ പുതിയതായി കൂട്ടിച്ചേർക്കുകയും ചെയ്തു.
ഊണുമുറി കോഫിഷോപ്
പഴയ വീടിന്റെ ഡൈനിങ് ഏരിയയും രണ്ട് മുറികളും ചേർന്നാണ് XOXO ആയി മാറിയത്. വീടിന്റെ ഭാഗമായിരുന്ന അറയും നിരയും പൊളിച്ചുകളയാതെ കോഫി ഷോപ്പിന്റെ ഭാഗമാക്കിയിരിക്കുന്നു. മൊസെയ്ക്ക് പോലെ തോന്നിക്കുന്ന ടെറാസോ ചെയ്താണ് XOXO യുടെ ഭിത്തികളും നിലവും ഇൻബിൽറ്റ് ഫർണിച്ചറുമെല്ലാം ഒരുക്കിയിരിക്കുന്നത്. പച്ച നിറമുള്ള ബിയർ ഗ്ലാസ്സുകൾ പൊട്ടിച്ചു ചേർത്ത് ടെറാസോയുടെ തിളക്കം കൂട്ടി.
പഴയതിനു മാറ്റമില്ല
റസ്റ്ററന്റിന്റെ മുൻഭാഗത്ത് പുതിയ മേൽക്കൂരയും പുതിയ കവാടവും വന്നെങ്കിലും ഒന്ന് എത്തിനോക്കിയാൽ പിന്നിൽ പഴയ ഓടിട്ട മേൽക്കൂരയും മുഖപ്പുകളും കാണാം. പഴയ വീടിന്റേതായ പരാധീനതകൾ ഇപ്പോഴും കെട്ടിടത്തെ അലട്ടാറുണ്ടെന്ന് ഹിഷാദ് പറയുന്നു. ‘‘മഴക്കാലമായാൽ ഓട് പൊട്ടലും ചോർച്ചയുമെല്ലാം പതിവുണ്ട്. എന്തെങ്കിലും അറ്റകുറ്റപ്പണികൾ വന്നാൽ മുകളിൽ കയറാൻ പ്രയാസമാണ്. പല ഭാഗങ്ങളും ദ്രവിച്ചു തുടങ്ങി.’’ എന്നാലും വെറുതെ പൊളിച്ചു കളഞ്ഞില്ല എന്ന ആശ്വാസമുണ്ട് ഹിഷാദിന്. മുറ്റത്തെ പഴയ കിണറിൽ നിന്നാണ് ഇപ്പോഴും റസ്റ്ററന്റിലേക്കും കോഫി ഷോപ്പിലേക്കുമുള്ള വെള്ളം എടുക്കുന്നത്.
മികച്ച സുസ്ഥിര നിർമിതിക്കുള്ള പുരസ്കാരമുൾപ്പെടെ ഒട്ടേറെ അഭിനന്ദനങ്ങൾ കോ.കൊ.യെ തേടിയെത്തി. രുചികരമായ ഭക്ഷണം മാത്രമല്ല, എന്നോ എവിടെയോ നഷ്ടപ്പെട്ട ഓർമകളുടെ വേരുകൾ അന്വേഷിച്ചു കൂടിയാണ് കോട്ടയത്തുകാർ ഇവിടെയെത്തുന്നത്.