തൊടുപുഴ സിൽവർ ഹിൽസിലെ 80 വർഷം പഴക്കമുള്ള തറവാട്ടു വീട് പുതുതലമുറക്കാരായ സഹോദരങ്ങളായ ശ്രാവണും ശശാങ്കും ചേർന്ന് അതിമനോഹരമായി പുനരുദ്ധരിച്ചിരിക്കുന്നു. മുതുമുത്തച്ഛൻ പണി കഴിപ്പിച്ച ഈ വീട് നശിപ്പുകളയാതെ നിലനിർത്താൻ രണ്ടുരണ്ടര വർഷത്തോളം സമയമെടുത്ത് ഇവർ നടത്തിയ പ്രയത്നം ഏറെ ശ്രദ്ധേയമാണ്. വീടിന്റെ പ്രധാന ഘടനയ്ക്കും ഭിത്തികൾക്കും വലിയ മാറ്റങ്ങൾ വരുത്താതെ, ആധുനിക സൗകര്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ചാണ് ഈ നവീകരണം പൂർത്തിയാക്കിയിരിക്കുന്നത്. വാഗമണ്ണിൽ ഒരു പള്ളി പൊളിച്ച സ്ഥലത്തുനിന്നും ശേഖരിച്ച പഴയ ഓടുകൾ ഉപയോഗിച്ച് മേൽക്കൂര പുതുക്കിപ്പണിതതോടൊപ്പം വീടിന്റെ തനിമ വിളിച്ചോതുന്ന മച്ചുകളും ജനലുകളും ഗോവണികളും അതുപോലെ നിലനിർത്തിയിട്ടുണ്ട്. ചുറ്റുഭാഗത്തെ ലാൻഡ്സ്കേപ്പിങ്ങും പൂളും ഉൾപ്പെടെയുള്ള മാറ്റങ്ങളോടെ ഈ പഴയ വീട് ഇപ്പോൾ അതിഥികളെ സ്വീകരിക്കുന്ന മനോഹരമായ ഒരു ഹോളിഡേ ഹോമായി മാറിവളർന്നിരിക്കുകയാണ്.

വീടിന് പ്രായാധിക്യമാകുമ്പോൾ ഇടിച്ചുപൊളിച്ചു കളയാം എന്നു തീരുമാനിക്കാൻ എളുപ്പമാണ്. എന്നാൽ അതു നിലനിർത്തുക എന്നത് പ്രയാസമേറിയ തീരുമാനവും സങ്കീർണമായ പ്രക്രിയയുമാണ്.

ഇതൊക്കെയാണെങ്കിലും ഒരു വീടിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെങ്കിൽ അതൊരു സുകൃതമാണ്. ഇപ്പോഴത്തെ കാലത്ത് അതൊരു സാമ്പത്തിക സ്രോതസ്സ് ആക്കി മാറ്റുകയും ചെയ്യാം.
തൊടുപുഴ സിൽവർ ഹിൽസിലെ 80 വർഷത്തോളം പഴക്കമുള്ള വീട് ഇത്തരത്തിൽ പുനരുദ്ധാരണം ചെയ്തതാണ്. ഇവിടത്തെ പുതുതലമുറക്കാരായ സഹോദരർ ശ്രാവണും ശശാങ്കനുമാണ് ഇതിനു ചുക്കാൻ പിടിച്ചത്. രണ്ടര വർഷമെടുത്തു പണി പൂർത്തിയാവാൻ.

ADVERTISEMENT

മുതുമുത്തച്ഛൻ എൻ. കെ. കൃഷ്ണയ്യര്‍ പണിത് നാലുതലമുറകൾ ജീവിച്ച തറവാട് ഒരു കാലം കഴിഞ്ഞപ്പോൾ ശൂന്യമായി. പലരും എതിർത്തെങ്കിലും ശ്രാവണും ശശാങ്കും തറവാടിന് പുതുജന്മം കൊടുക്കാൻ തീരുമാനിച്ചു.
വളരെ കുറച്ചു ബീമുകളിൽ പണിതിരിക്കുന്ന വീടിന്റെ സ്ട്രക്ചറിന് അധികം രൂപമാറ്റം നടത്തിയില്ല. ഇവരുടെ െഎഡിയയിൽ തന്നെ കാര്യങ്ങൾ പുരോഗമിച്ചു. ഭിത്തികൾ ഉടച്ചുവാർത്തില്ല. രണ്ടു നിലകളിലുള്ള നാല് കിടപ്പുമുറികളും അതിലേറെ അനുബന്ധമുറികളും അതുപോലെ നിലനിർത്തി. സൗകര്യങ്ങൾ മാത്രം പുതിയ കാലത്തിന് ഉതകുന്ന രീതിയിലേക്ക് കൊണ്ടുവന്നു.

പുറത്തെ ഗാരിജിനെ മാറ്റിയെങ്കിലും മാവും വയനയും ഗതകാലസ്മരണകളുടെ നിഴലും മധുരവുമായി മുറ്റത്തുണ്ട്. വായുസഞ്ചാരവും വെളിച്ചവും ഉറപ്പാക്കുന്നതിനായി നിരനിരയായി പണിതിരിക്കുന്ന മുറികളിലെല്ലാം വാതിലും ജനലും ഇഷ്ടംപോലെ. പൂജാമുറിയുടെ നാല് ഭിത്തികളും നിലനിർത്തി.
തറവാടിന്റെ മുഖം മിനുക്കിയെങ്കിലും തലയെടുപ്പ് തരുന്നതു മുഴുവൻ ഒാടിട്ട മേൽക്കൂരയാണ്. വാഗമണ്ണിൽ ഒരു പള്ളി പൊളിക്കുന്നിടത്തു നിന്നാണ് പഴയ ഒാട് സംഘടിപ്പിച്ചത്. ഏകദേശം 10,000 ഒാട് വേണ്ടിവന്നു. തടിയുടെ പഴയ കഴുക്കോലുകൾ മാറ്റി സ്റ്റീൽ ട്രസ്സ് ഇട്ടു. തടി മച്ചുകൾ പുതിയ ഫിനിഷിലേക്ക് മാറി. പ്രതാപകഥകൾ പറയുന്ന മുകളിലെ നീളൻ വരാന്തയ്ക്ക് മുകളിൽ പഴയ ഒാട് പുതുമയോടെ നിൽക്കുന്നു.

ADVERTISEMENT

താഴത്തെ ഫ്ലോറിങ് ടൈലിലേക്ക് മാറ്റിയെങ്കിലും മുകളിൽ പഴയ റെഡ് ഒാക്സൈഡ് തന്നെ. ബാത്റൂമുകളിലെ സൗകര്യങ്ങളും ‍ടെറസിലെ ഡെക്ക് ഏരിയയുമൊക്കെയാണ് പുതിയ അതിഥികൾ. പഴയ കസേരകളും ചുമരലമാരകളും ക്രാസികളും വീതി കുറഞ്ഞ ഗോവണിയുമെല്ലാം പഴമയിലേക്ക് ചിന്തേരിടുന്ന ഒാർമകളാണ്.

ചുറ്റുമുളള കാടുവെട്ടി ഉയർച്ചതാഴ്ചകളോടെ പുൽമേടുകളും പൂളുമായി ലാൻഡ്സ്കേപ്പും ഒരുങ്ങിയപ്പോൾ അതിഥികളെ സ്വീകരിക്കാൻ ഹോളിഡേഹോം റെഡി. താമസവും ഭക്ഷണവുമായി ചിരികളികൾ ഇവിടെ വീണ്ടും തിരിച്ചുവരുന്നു. ഹൽദി പോലുള്ള ആഘോഷരാവുകളും കാണുമ്പോൾ പഴയ കാരണവരുടെ മുഖത്ത് പുഞ്ചിരി വിടരുന്നു.

ADVERTISEMENT
From Ruins to Holiday Home: The Inspiring Story of Silver Hills Tharavadu:

Renovation is a powerful way to breathe new life into an aging ancestral home while preserving its historical value and creating a sustainable economic asset. The remarkable transformation of an 80-year-old traditional house in Thodupuzha, spearheaded by young brothers Shravan and Shashank, stands as a glowing testament to this enduring vision. Despite facing initial opposition, the duo dedicated two and a half years to meticulously restore their great-grandfather's dilapidated four-generation homestead without altering its core structural integrity. The original walls, layout featuring four bedrooms, and antique elements like wooden ceilings and narrow staircases were carefully retained while upgrading modern amenities. Sourcing around 10,000 old clay tiles from a dismantled church in Vagamon and integrating a sturdy steel truss framework ensured the classic tiled roof retained its majestic appeal. Today, the brilliantly revamped heritage property serves as a welcoming holiday home, successfully blending rustic nostalgia with contemporary comfort for events and leisurely stays.

ADVERTISEMENT