പ്രശ്നങ്ങളോ പരാതികളോ ഇല്ലാതെ വാതിൽ; സ്റ്റീൽ വാതിൽ പ്രിയങ്കരമാകാൻ കാരണങ്ങളേറെ How to Choose the Best Readymade Steel Door for Your Home
മലയാളികൾക്കിടയിൽ വീടുകളുടെ പ്രധാന വാതിലായി തടിക്ക് പകരമായി സ്റ്റീൽ വാതിലുകൾ കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ച് ചീർക്കുകയോ വളയുകയോ ചെയ്യാത്ത സ്റ്റീൽ വാതിലുകൾ കുറഞ്ഞ പരിപാലനം ആവശ്യമുള്ളവയാണ്. ഐഎസ്ഐ മുദ്രയുള്ളതും 45 എംഎമ്മിൽ കൂടുതൽ കനമുള്ളതുമായ സോളിഡ് അല്ലെങ്കിൽ ഹണി കോംബ് കോർ ഉള്ള വാതിലുകളാണ് പ്രധാന പ്രവേശന കവാടത്തിന് ഏറ്റവും അനുയോജ്യം. തടിയുടെ രൂപഭാവങ്ങൾ പകർത്തുന്ന പൗഡർ കോട്ടഡ് ഗാൽവനൈസ്ഡ് സ്റ്റീൽ വാതിലുകൾ വിവിധ ഡിസൈനുകളിലും നിറങ്ങളിലും വിപണിയിൽ ലഭ്യമാണ്. കട്ടിളയും ലോക്കുകളും ഹിഞ്ചുകളും ഉൾപ്പെടെയെത്തുന്ന ഈ റെഡിമെയ്ഡ് വാതിലുകളിൽ ഫിംഗർപ്രിന്റ് ലോക്കുകൾ, ഓട്ടമാറ്റിക് ലോക്കുകൾ, സുരക്ഷാ അലാറം തുടങ്ങിയ ആധുനിക സംവിധാനങ്ങളും ഘടിപ്പിക്കാം.

അകത്തെ മുറികൾക്കെല്ലാം റെഡിമെയ്ഡ് വാതിലുകളാണെങ്കിലും പ്രധാന വാതിൽ തടികൊണ്ടു വേണം എന്ന് മലയാളികൾക്ക് പൊതുവേ ആഗ്രഹമുണ്ട്. അതേസമയം, തടി തലവേദനയാണെന്ന് അറിയുകയും ചെയ്യാം. തടിയെന്നു തോന്നിക്കുന്ന, എന്നാൽ തടിയുടെ പ്രശ്നങ്ങൾ ഇല്ലാത്ത മെറ്റീരിയലുകളിൽ സ്റ്റീലിനാണ് ഏറ്റവും ജനപ്രീതിയുള്ളത്.
സ്റ്റീൽ പലതരം
ഗുണമേന്മയുള്ളതാണെന്ന് ഉറപ്പിക്കലാണ് സ്റ്റീൽ വാതിൽ തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം. ഐഎസ്ഐ മുദ്രയോടു കൂടിയ വാതിൽ തിരഞ്ഞെടുക്കുകയാണ് ഗുണമേന്മയുടെ കാര്യത്തിൽ എടുക്കാനുള്ള പ്രധാന മുൻകരുതൽ.
സ്റ്റീൽ വാതിൽ രണ്ടുവിധത്തിലുള്ളതുണ്ട്. ഉള്ളിൽ പോളിയൂറിത്തീൻ പോലുള്ള ചില മെറ്റീരിയൽ നിറച്ചതും സോളിഡ് കോർ അല്ലെങ്കിൽ ഹണി കോംബ് കോർ ഉള്ളതും. പ്രധാന വാതിലിന് സോളിഡ് അല്ലെങ്കിൽ ഹണി കോംബ് കോർ ഉള്ളതാണ് നല്ലത്. ഭാരം അല്പം കൂടുമെന്നത് ശരിയാണ്. ആവശ്യത്തിനു കനമുള്ള വാതിൽ നല്ല തേക്കു വാതിലിന്റെ ഗുണം ചെയ്യും.
35–90 എംഎം കനമാണ് വിപണിയിൽ കിട്ടുന്ന സ്റ്റീൽ വാതിലുകൾക്ക്. 45 എംഎം ൽ കൂടുതൽ ഉണ്ടെങ്കിൽ പ്രധാന വാതിലിന് പരിഗണിക്കാം. തുരുമ്പ് വരാത്ത ഗുണമേന്മയുള്ള സ്റ്റീൽ ആണെന്ന് ഉറപ്പുവരുത്തണം.
സ്റ്റീലിന്റെ ഗുണങ്ങൾ
കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചീർക്കുകയും വളയുകയുമില്ല എന്നതാണ് സ്റ്റീലിന്റെ പ്രധാന ആകർഷണം. വീട്ടിൽ സ്ഥിരമായി താമസമില്ലാത്തവർക്കും മെയിന്റനൻസിനു വേണ്ടി സമയം കളയാനില്ലാത്തവർക്കുമെല്ലാം ഇത് വളരെ സഹായകരമാകും. തടിയുടെ നിറവും ടെക്സ്ചറും സ്റ്റെയിനുമെല്ലാം കൃത്യമായി പകർത്താനാകും എന്നതാണ് പൗഡർ കോട്ടഡ് ഗാൽവനൈസ്ഡ് സ്റ്റീൽ വാതിലുകളുടെ പ്രത്യേകത. തടിയുടെ ഡിസൈൻ ഇല്ലാതെ ഒറ്റ നിറങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് അതും ലഭ്യമാണ്. 35 ലേറെ വ്യത്യസ്ത നിറങ്ങളിലും ടെക്സ്ചറുകളിലും ലഭിക്കും.
ഒറ്റപ്പാളി വാതിലിന് 76–120 സെമീ വീതിയിലും 195–250 സെമീ നീളത്തിലുമുള്ളവ ലഭിക്കും. ഇരുപാളി വാതിൽ പല തരത്തിലുള്ളവയുണ്ട്. ഇരട്ടപ്പാളി വാതിലുകൾ രണ്ടു പാളിക്കും തുല്യവലുപ്പമുള്ളതും പാളികളിൽ ഒന്നുമാത്രം തുറന്ന് കയറാൻ പാകത്തിനു വലുപ്പമുള്ളതുമുണ്ട്. 90–215 സെമീ വീതിയും 205–250 സെമീ നീളവും ഏകദേശം വരും.
കട്ടിള, വാതിൽ, ഹിഞ്ചസ്, ലോക്ക് എന്നിവയെല്ലാം ഉൾപ്പെടെയാണ് റെഡി മെയ്ഡ് സ്റ്റീൽ വാതിൽ വിപണിയിലുള്ളത്. ഡിജിറ്റൽ ലോക്ക് ആഗ്രഹിക്കുന്നവർക്ക് അതും ലഭ്യമാണ്. മാനുവലായി പൂട്ടുന്നതു കൂടാതെ ഓട്ടമാറ്റിക് ലോക്ക്, പ്രൈവസി ലോക്കിങ് എന്നിങ്ങനെ ഡിജിറ്റൽ പൂട്ട് പലവിധത്തിൽ സാധ്യമാണ്. ഫിംഗർ പ്രിന്റോ പാസ്വേർഡോ ഉൾപ്പെടെ അഞ്ചിലധികം മാർഗങ്ങൾ ഉപയോഗിച്ച് പൂട്ടാനും തുറക്കാനും സാധിക്കും. കാറിൽ ഉള്ളതുപോലെ സേഫ്ടി അലാമും സാധ്യമാണ്. വിദേശത്തിരുന്ന് നിയന്ത്രിക്കണമെങ്കിൽ അതിനും സാധ്യതയുണ്ട്. ഇതുകൂടാതെ, സുരക്ഷയെ സഹായിക്കുന്ന ഒട്ടേറെ മാർഗങ്ങൾ ഡിജിറ്റൽ ലോക്കിൽ ലഭിക്കും.
പരമ്പരാഗത രീതിയിലുള്ള, മുകളിൽ വെന്റിലേറ്ററോടു കൂടിയ വാതിലും ഒരു വശത്തോ ഇരുവശങ്ങളിലും തന്നെയോ ഫ്രഞ്ച് വിൻഡോ ഘടിപ്പിച്ച വാതിലും ലഭിക്കും.
പുറത്തുവന്നവരെ തിരിച്ചറിയാനുള്ള പീപ്പിങ് ഹോൾ എല്ലാ വാതിലിന്റെയും ഭാഗമാണ്. ഇനി വാതിലിനു നടുവിൽ കിളിവാതിൽ വേണമെങ്കിൽ അതിനും സൗകര്യമുണ്ട്. വാതിലിന്റെ കനവും സ്റ്റീലിന്റെ ഗുണവുമെല്ലാം അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ട്. മികച്ച ബ്രാൻഡുകൾക്ക് 50,000 രൂപയ്ക്ക് മുകളിലാകും വില.