റിട്ടയർമെന്റിലും ലത തിരക്കിലാണ്...കണ്ടു പഠിക്കാം, വിശ്രമജീവിതം ആനന്ദകരമാക്കാം Inspiring Retirement Life
കൊച്ചി വെണ്ണലയിൽ വിശ്രമജീവിതം നയിക്കുന്ന ലത പ്രസാദ് തന്റെ ഒഴിവുസമയങ്ങൾ ചെടികളുടെ പരിപാലനവും പെയിന്റിങ്ങും പോലുള്ള സർഗാത്മക പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച് എല്ലാവർക്കും മാതൃകയാകുന്നു. കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപികയായിരുന്ന ലത, ഭർത്താവ് പ്രസാദിന്റെ പൂർണ്ണ പിന്തുണയോടെയാണ് തന്റെ ഇഷ്ടങ്ങൾക്കൊപ്പം ജീവിക്കുന്നത്. വീടും പരിസരവും മനോഹരമായ ഉദ്യാനമാക്കി മാറ്റിയ ഇവർ, വീട്ടിനുള്ളിൽ സ്വന്തം ചിത്രങ്ങളും യാത്രകളിൽ ശേഖരിച്ച അലങ്കാര വസ്തുക്കളും കൊണ്ട് ഭംഗി നൽകിയിരിക്കുന്നു. ചെടികൾക്ക് സ്വാഭാവിക വളങ്ങൾ നൽകി പരിചരിക്കുന്നതിനൊപ്പം അടുത്തുള്ള കുട്ടികൾക്ക് പഠനം പറഞ്ഞു കൊടുക്കാനും സമയം കണ്ടെത്തുന്ന ലതയുടെ ജീവിതം ചെറുപ്പക്കാർക്കും വലിയൊരു പ്രചോദനമാണ്.

വിശ്രമജീവിതം വിശ്രമിച്ചു കളയാനുള്ളതല്ല എന്നതാണ് കൊച്ചി വെണ്ണലയിലെ ലത പ്രസാദിന്റെ നയം. ചെടികൾ, പെയിന്റിങ് തുടങ്ങി ഇഷ്ടങ്ങൾക്കായി ചുറുചുറുക്കോടെ സമയം നീക്കി വയ്ക്കുന്ന ലത സമപ്രായക്കാർക്കു മാത്രല്ല, ചെറുപ്പക്കാർക്കും പ്രചോദനമാണ്.
ആറ് സെന്റിൽ ചെടികൾ, അത്യാവശ്യം പച്ചക്കറികൾ എന്നിവ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വീട്ടുമുറ്റത്തെത്തുമ്പോൾ തന്നെ മനോഹരമായ ഉദ്യാനം വരവേൽക്കും. പെയിന്റ് ചെയ്ത് ചെടിച്ചട്ടികൾ ഭംഗിയാക്കിയിട്ടുമുണ്ട്. പിവിസി പൈപ്പ് മുറിച്ച് പെയിന്റ് ചെയ്ത് അതിനുള്ളിൽ ചെടികൾ പിടിപ്പിച്ചിരിക്കുന്നത് വേറിട്ട കാഴ്ചയാണ്. സ്വന്തം മുറ്റം മാത്രമല്ല, വില്ലയുടെ കോമൺ ഏരിയയും ഇത്തരത്തിൽ സൗന്ദര്യവത്കരിച്ചിട്ടുണ്ട്.
ലതയുടെ എല്ലാ ഇഷ്ടങ്ങൾക്കും പിന്തുണയുമായി ഭർത്താവ് പ്രസാദും ഒപ്പമുണ്ട്. പെയിന്റിങ് പഠിച്ചിട്ടില്ലെങ്കിലും ചെറുപ്പം മുതലേ വരയ്ക്കാൻ ഇഷ്ടമായിരുന്നു. മുംബൈയിലായിരുന്നു ഇവർ ഒൗദ്യോഗിക ജീവിതം നയിച്ചിരുന്നത്. കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന ലതയ്ക്ക് അന്ന് ജോലിത്തിരക്കു മൂലം പെയിന്റിങ്ങിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ സാധിച്ചിരുന്നില്ല. കുറച്ചു കാലം ദുബായിലും സിംഗപ്പൂരിലും പ്രസാദ് ജോലി ചെയ്തിരുന്നു. അപ്പോൾ ലത ജോലി ഉപേക്ഷിച്ച് കൂടെ പോവുകയായിരുന്നു. ദുബായിൽ പെയിന്റിങ് എക്സിബിഷൻ നടത്തിയിട്ടുണ്ട്.
സമ്മാനമായി പെയിന്റിങ്
ടെറസിൽ ആറ്റിക് സ്പേസ് നിർമിച്ച് അവിടെയിരുന്നാണ് പെയിന്റിങ്ങ് ചെയ്യുന്നത്. സ്വന്തം പെയിന്റിങ്ങുകളാണ് വീട് അലങ്കരിക്കുന്നത്. പെയിന്റിങ്ങുകൾ വിൽക്കാറില്ല; അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായി നൽകാറുണ്ട്. ഇവിടെയും മുംബൈയിലെ അപാർട്മെന്റിലുമായി പെയിന്റിങ്ങുകൾ സൂക്ഷിക്കുന്നു.
എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂർ ചെടികൾക്കായി മാറ്റി വയ്ക്കും. വൈകുന്നേരം ഗാർഡനർ വരും. കഞ്ഞിവെള്ളം, ഉള്ളിത്തൊലി തുടങ്ങിയവയാണ് ചെടികളുടെ ആരോഗ്യത്തിന്റെ രഹസ്യം. കഞ്ഞിവെള്ളത്തോടൊപ്പം എൻപികെ മിശ്രിതം പോലെയുള്ള വളം മിക്സിയിലടിച്ച് ചെടികൾക്ക് ഒഴിക്കാറുണ്ട്.
വീട് വൃത്തിയായും ഭംഗിയായും വയ്ക്കാനിഷ്ടപ്പെടുന്ന ലതയ്ക്ക് ബ്രാസ് കൊണ്ടുള്ള അലങ്കാര വസ്തുക്കളോട് പ്രത്യേക താൽപര്യമുണ്ട്. കൂടാതെ നിറയെ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ദമ്പതികളാണ് ഇവർ. ഏക മകൾ ദേവിക സിംഗപ്പൂരാണ്. 35 ലധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ഇവർ യാത്രകളിൽ ശേഖരിച്ച അലങ്കാരവസ്തുക്കളും രണ്ടു വീടുകളിലായുണ്ട്. ഓട് കൊണ്ടുള്ള അലങ്കാര വസ്തുക്കൾ ഇടയ്ക്ക് കടയിൽ കൊടുത്തു പോളിഷ് ചെയ്യിക്കും. യാത്ര പോകുമ്പോഴും ചെടിയുടെ പരിചരണം ഗാർഡനറെ ഏൽപിക്കുന്നതിനാൽ ആശങ്കയില്ല.
അടുത്ത വീട്ടിലെ കുട്ടിക്ക് പാഠഭാഗങ്ങൾ പറഞ്ഞു കൊടുക്കാനും സമയം കണ്ടെത്താറുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വെറുതെയിരിക്കാൻ ലതയ്ക്കു സമയമില്ല.