ആമസോൺ, ഫ്ലിപ്കാർട് എല്ലായിടത്തും വൻ ഓഫറാണ്; ലാഭത്തിൽ വീട്ടുസാധനങ്ങൾ എങ്ങനെ വാങ്ങാം Smart Tips for Festival Season Online Shopping
ഉത്സവകാലത്ത് മിതമായ ചിലവിൽ ഷോപ്പിങ് നടത്തുന്നതിനായി ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വലിയ ഓഫറുകളാണ് നൽകുന്നത്. ബജറ്റ് ഒതുക്കി നിർത്തിക്കൊണ്ട് അത്യാവശ്യ സാധനങ്ങൾ മാത്രം വാങ്ങാൻ മുൻകൂട്ടി വിഷ് ലിസ്റ്റ് തയാറാക്കുന്നത് ഉപകാരപ്പെടും. യഥാർത്ഥ വിലക്കിഴിവ് തിരിച്ചറിയാൻ മറ്റ് സൈറ്റുകളിലെ വിലയുമായി താരതമ്യം ചെയ്യുകയോ പ്രൈസ് ഹിസ്റ്ററി പരിശോധിക്കുകയോ ചെയ്യാം. കൂടാതെ, ബാങ്ക് കാർഡ് ഓഫറുകൾ പ്രയോജനപ്പെടുത്തുക, വിശ്വസ്തരായ സെല്ലർമാരിൽ നിന്ന് മാത്രം ഉൽപ്പന്നങ്ങൾ വാങ്ങുക, സാധനങ്ങൾ അൺബോക്സ് ചെയ്യുമ്പോൾ വീഡിയോ എടുത്തു സൂക്ഷിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കുന്നത് വഴി ഓൺലൈൻ ഷോപ്പിങ് കൂടുതൽ സുരക്ഷിതവും ലാഭകരവുമാക്കാം.

കയ്ച്ചിട്ട് ഇറക്കാനും വയ്യ; മധുരിച്ചിട്ട് തുപ്പാനും വയ്യ. ഉത്സവ സീസൺ ഇടത്തരക്കാരെ സംബന്ധിച്ച് ഇങ്ങനെയാണ്. ബജറ്റ് കുറവാണ്, എന്നാൽ ഷോപ്പിങ് ഒഴിവാക്കാനുമാവില്ല. ഇതേ കൂട്ടർ തന്നെ, അനാവശ്യ സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടുകയും ചെയ്യും. ഇത്തരം ‘കൺഫ്യൂസ്ഡ് ഉപയോക്താക്കളെ’ ഉന്നം വച്ചാണ് ആമസോൺ, ഫ്ലിപ്കാർട് പോലുള്ള ഇ–കൊമേഴ്സ് വമ്പൻമാരെല്ലാം ഉത്സവകാലത്ത് മെഗാ സെയിലുമായി ഇറങ്ങിയിരിക്കുന്നത്.
നവരാത്രി തുടങ്ങി ക്രിസ്മസ്, ന്യൂ ഇയർ വരെ മെഗാ ഷോപ്പിങ് ഫെസ്റ്റിവലാണ് നടത്തുന്നത്. വൻ വിലക്കിഴിവ്, എക്സ്ചേഞ്ച്, കാഷ്ബാക്ക് തുടങ്ങിയ പ്രലോഭനങ്ങൾ ഏറെ. ഇ–കൊമേഴ്സ് സൈറ്റുകൾ മാത്രമല്ല, ഇന്ത്യയിലെ മുൻനിര കച്ചവടക്കാരെല്ലാം ഉത്സവകാലത്ത് വൻ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഉത്സവ സീസണിലെ ഓഫറുകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നു നോക്കാം.
1. അത്യാവശ്യമുള്ള സാധനങ്ങൾ, ആവശ്യമുള്ള സാധനങ്ങൾ എന്നിങ്ങനെ വേർതിരിച്ച് ‘വിഷ് ലിസ്റ്റ്’ ഉണ്ടാക്കുകയാണെങ്കിൽ കാണുന്ന എല്ലാ ഉൽപന്നങ്ങളും വാങ്ങിക്കൂട്ടി പണം പാഴാവാതെ നോക്കാം. സെയിൽ തുടങ്ങുന്നതിനു മുൻപ് ഈ ഉത്പന്നങ്ങളുടെ വില എത്രയാണെന്ന് നോക്കി വയ്ക്കുന്നത് നല്ലതാണ്. യഥാർഥ വിലക്കിഴിവാണോ ലഭിക്കുന്നത് എന്ന് തിരിച്ചറിയാം.
2. ഇ–കൊമേഴ്സ് സൈറ്റുകളിലൂടെ ഉത്പന്നം ഓർഡർ ചെയ്യുന്നതിനു മുൻപ് കടയിൽ നേരിട്ടു ചെന്ന് ഉത്പന്നം കണ്ട് പരിചയപ്പെടുന്നതും എത്ര ഡിസ്കൗണ്ട് ലഭിക്കും എന്നത് ചോദിച്ച് അറിയുന്നതും നല്ലതാണ്.
3. ഓഫർ തുടങ്ങുന്ന ദിവസം നേരത്തേ അറിയിക്കും. എന്നാണോ ഓഫർ തുടങ്ങുന്നത് അന്ന് രാത്രിയായിരിക്കും ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ ലഭിക്കാൻ സാധ്യത കൂടുതൽ.
4. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ പെട്ടെന്ന് സ്റ്റോക്ക് ഔട്ട് ആകാൻ സാധ്യതയുമുണ്ട്. ഓൺലൈൻ സെറ്റുകളിലെ ഇൻബിൽറ്റ് എഐ സംവിധാനത്തിൽ സെറ്റ് ചെയ്തുവച്ചാൽ ഓഫർ ടൈം തുടങ്ങുമ്പോൾ ഫോണിൽ അലർട്ട് ലഭിക്കും. ഇ–കൊമേഴ്സ് സൈറ്റിൽ പ്രൈം അല്ലെങ്കിൽ പ്ലസ് മെംബർഷിപ്പോ ക്രെഡിറ്റ് കാർഡോ ഉണ്ടെങ്കിൽ ഓഫർ നേരത്തേ ആരംഭിക്കും, അത് പ്രയോജനപ്പെടുത്താം.
5. ഇലക്ട്രോണിക് ഉത്പന്നങ്ങൾ വാങ്ങുന്നതിനു മുൻപ് റേറ്റിങ് ശ്രദ്ധിക്കുക, മുൻപ് വാങ്ങിയവരുടെ റിവ്യൂ വായിക്കുക. എത്ര പേർ ഉത്പന്നം വാങ്ങിയിട്ടുണ്ട് എന്നതും പ്രധാനമാണ്. കൂടുതൽ ആളുകൾ വാങ്ങിയ ഉത്പന്നത്തിന് നാലിൽ കൂടുതൽ റേറ്റിങ് ഉണ്ടെങ്കിൽ ഉത്പന്നം നല്ലതാകാനുള്ള സാധ്യത കൂടുതലാണ്. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഉത്പന്നം തിരിച്ചുകൊടുക്കാനുള്ള സൗകര്യം ഉണ്ടെന്ന് പണം അടയ്ക്കും മുൻപ് ഉറപ്പാക്കുക.
6. ഉത്പന്നം ലാഭകരമായാണ് ലഭിക്കുന്നത് എന്ന് ഉറപ്പാക്കാൻ മറ്റ് സൈറ്റുകളിലെ വിലയുമായി താരതമ്യം ചെയ്യാൻ അവസരമുണ്ട്. ഉത്പന്നത്തിന്റെ ലിങ്ക് കോപ്പി ചെയ്ത് flash.co/ പോലുള്ള സൈറ്റുകൾ ഉപയോഗിച്ച് മറ്റ് സൈറ്റുകളിലെ വിലയുമായി താരതമ്യപ്പെടുത്താം.
∙എഐ അസിസ്റ്റുകൾ ഉള്ള സൈറ്റുകളിൽ വിലയോടു ചേർന്ന് ഉത്പന്നത്തിന്റെ ‘പ്രൈസ് ഹിസ്റ്ററി’ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതിൽ ക്ലിക്ക് ചെയ്താൽ മുമ്പ് ഇപ്പോഴുള്ളതിലും വിലക്കുറവ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാം. ഭാവിയിൽ വില കുറയാൻ സാധ്യതയുണ്ടോ എന്നു പരിശോധിക്കാം.
7. ഇ–കൊമേഴ്സ് സൈറ്റുകൾ ഏതെങ്കിലും ഒരു ബാങ്കുമായി ചേർന്നായിരിക്കും ഉത്സവകാല സെയിൽ നടത്തുന്നത്. കയ്യിൽ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഉള്ള ബാങ്ക് സെയിലിൽ പങ്കെടുക്കുന്നുണ്ടോ എന്നു പരിശോധിച്ച് സൈറ്റ് തിരഞ്ഞെടുക്കുക. ഡിസ്കൗണ്ടുകൾ പരമാവധി പ്രയോജനപ്പെടുത്താം.
8. ഉത്പന്നം തിരഞ്ഞെടുക്കുന്നതുപോലെത്തന്നെ പ്രധാനമാണ് അത് വിൽക്കുന്നവർ (seller) ആരാണെന്നതും. വിശ്വസ്തതയുള്ള സെല്ലർ ആണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നത് പറ്റിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കും.
9. കാർഡ്, യുപിഐ പേയ്മെന്റ് ചെയ്യുമ്പോൾ ഇ–കൊമേഴ്സ് സ്ഥാപനത്തിനാണ്, തേർഡ് പാർട്ടിക്ക് അല്ല ചെയ്യുന്നത് എന്ന് ഉറപ്പാക്കണം. പണം കൈമാറ്റം ചെയ്യുമ്പോൾ ചതിക്കുഴികൾ ധാരാളമുണ്ടാകുമെന്ന് ആലോചിക്കണം.
10. സെയിൽ സമയത്ത് വാങ്ങുന്ന ഉത്പന്നങ്ങൾക്ക് കേടുപാടുകൾ വരാൻ സാധ്യത കൂടുതലാണ്. ഇത് മനസ്സിൽ വച്ച് ഉത്പന്നത്തിന്റെ ബോക്സ് പൊട്ടിക്കുമ്പോൾ മുതലുള്ള കാര്യങ്ങൾ വീഡിയോ എടുത്തുവയ്ക്കുന്നത് നന്നായിരിക്കും. ഉത്പന്നം കേടായിരുന്നു എന്ന് തെളിയിക്കാൻ ഇത്തരം വീഡിയോകൾ സഹായകരമാകും.
11. ഒരു ഉത്പന്നത്തിന്റെ വില എത്രവരെ കുറയാം എന്നൊരു ഏകദേശ ധാരണ ഉണ്ടാകുന്നതു നല്ലതാണ്. തരക്കേടില്ലാത്ത മാർജിൻ കിട്ടിയാൽ വാങ്ങാം.
12. അടുക്കള, ക്ലീനിങ് ജോലികൾ എളുപ്പമാക്കുന്ന ഉപകരണങ്ങൾ, ഫർണിഷിങ് ഉൽപന്നങ്ങൾ, പാത്രങ്ങൾ, ഫർണിച്ചർ എന്നിവയെല്ലാം ഓഫറിൽ സ്വന്തമാക്കാം