നടി ദേവനന്ദയുടെ കുടുംബം ആലുവ ചൊവ്വരയിൽ പെരിയാറിന്റെ തീരത്തായി പണി കഴിപ്പിച്ച 'മാളികപ്പുറം' എന്ന വീടിനെക്കുറിച്ചാണ് ഈ വാർത്ത. സിനിമ റിലീസ് ചെയ്ത് മൂന്നു മാസത്തിനു ശേഷമാണ് ഈ വീട് പൂർത്തിയാക്കിയത്, ഈ വീടാണ് തങ്ങൾക്ക് ഭാഗ്യം കൊണ്ട് വന്നതെന്ന് കുടുംബം വിശ്വസിക്കുന്നു. ദേവനന്ദയുടെ അച്ഛൻ ജിബിൻ തന്റെ സ്വപ്നങ്ങൾക്ക് അനുസരിച്ച് രൂപകൽപ്പന ചെയ്ത വീട്, പുഴയുടെ മനോഹാരിതയെ പൂർണ്ണമായി ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. 2018ലെ പ്രളയത്തിൽ വെള്ളം കയറാത്തതും ചരിത്രപ്രാധാന്യമുള്ളതുമായ ഈ സ്ഥലം ജിബിൻ തിരഞ്ഞെടുക്കാൻ കാരണം. 3200 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീടിന്റെ ഓരോ മുറിയിൽ നിന്നും പുഴയുടെ ദൃശ്യം ആസ്വദിക്കാനാകും.

‘‘എല്ലാവരും വിചാരിക്കുന്നത് ഈ വീട് മാളികപ്പുറം തന്ന ഭാഗ്യമാണെന്നാണ്. എന്നാൽ നേരെ തിരിച്ചാണ്. ഈ വീടാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായ മാളികപ്പുറം ഞങ്ങൾക്കു തന്നത്,’’ദേവനന്ദയും കുടുംബവും ഒരേ സ്വരത്തിൽ പറയുന്നു. ഗൃഹപ്രവേശം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം മാളികപ്പുറം സിനിമയിലേക്ക് വിളി വന്നു. അത് ഈ വീടിന്റെ െഎശ്വര്യമായി ഇവർ കരുതുന്നു. അതുകൊണ്ട് വീടിന് മാളികപ്പുറം എന്നു പേരുമിട്ടു.

സ്വപ്നം സത്യമാകുന്നു

ADVERTISEMENT

ആലുവ ചൊവ്വരയിൽ പെരിയാറിന്റെ തീരത്താണ് മാളികപ്പുറം. പുഴ പൂർണമായും ആസ്വദിക്കാൻ സാധിക്കുന്ന രീതിയിൽ വീടൊരുക്കിയത് ദേവനന്ദയുടെ അച്ഛൻ ജിബിനാണ്. സ്വന്തം ആശയങ്ങൾക്കനുസരിച്ച് വീട് പണിയിച്ചെടുക്കുകയായിരുന്നു. ‘‘അങ്ങേ കരയിൽ ഒരു ഫ്ലാറ്റിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അവിടെ നിന്നു നോക്കിയാൽ ഈ വീടിന് അടുത്തുള്ള പള്ളിയുടെ മുകളിലെ കുരിശ് കാണാം. അതു കാണുമ്പോഴൊക്കെ ഞാൻ പ്രീതയോടു പറയുമായിരുന്നു അവിടെ പുഴയുടെ തീരത്ത് വീട് വയ്ക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്,’’ ജിബിൻ സ്വപ്നവീടിലേക്കുള്ള വഴികൾ ഓർമിച്ചു.

ഈ സ്ഥലം കാണാനെത്തിയപ്പോൾ ജിബിൻ അമ്പരന്നു പോയി. കാരണം ഈ സ്ഥലത്തോടു തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പള്ളിയുടെ കുരിശ് സ്ഥാപിച്ചിട്ടുണ്ട്. വഴി അവസാനിക്കുന്നയിടത്താണ് പ്ലോട്ട്. മുന്നിൽ പുഴ മാത്രം. ആകൃതിയൊക്കാത്ത, മാലിന്യത്താൽ നിറഞ്ഞ സ്ഥലം ഒട്ടേറേ ആളുകൾ വന്നുനോക്കി പോയതാണ്. എന്നാൽ ജിബിൻ ആ വെല്ലുവിളി ഏറ്റെടുക്കാൻ തീരുമാനിച്ചു. പുഴ മാത്രമല്ല അതിനു ജിബിനെ പ്രേരിപ്പിച്ചത്. 2018ലെ പ്രളയത്തിൽ ആലുവയിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായപ്പോൾ വെള്ളം കയറാത്ത സ്ഥലമായിരുന്നു ഇത്.

ADVERTISEMENT

‘‘പണ്ട് ഇടപ്പള്ളിക്കൊട്ടാരത്തിന്റെ അധീനതയിലായിരുന്നു ചൊവ്വര. ഈ വീടിനടുത്തായിരുന്നു രാജാവിന്റെ വേനൽക്കാല വസതി. രാജാവിനു തൊഴാനായി നിർമിച്ചതാണ് ഇവിടെയുള്ള മൂന്ന് ക്ഷേത്രങ്ങൾ. ഈ രാജഭൂമി പിന്നീട് പള്ളിക്കു വിട്ടുകൊടുത്തു. ആയിരം വർഷത്തോളം പഴക്കമുള്ള സെന്റ് മേരീസ് സിറോ മലബാർ ചർച്ചിന്റെ പള്ളിയങ്ങാടിയിലാണ് വീടിരിക്കുന്നത്,’’ ഈ സ്ഥലത്തിന്റെ ചരിത്രപ്രാധാന്യം ജിബിൻ വിവരിച്ചു.

പുഴയാണ് താരം

ADVERTISEMENT

2020ലാണ് സ്ഥലം വാങ്ങുന്നത്. 2022ൽ 3200 ചതുരശ്രയടിയുള്ള വീടു പണിതു. ഹിറ്റാച്ചി കൊണ്ടു വന്ന് മാലിന്യം മുഴുവൻ മാറ്റുകയാണ് ആദ്യം ചെയ്തത്. ചെങ്കല്ലു കൊണ്ടുള്ള പഴയ കെട്ട് മാറ്റി കരിങ്കല്ല് കൊണ്ടു കെട്ടി. വീടുപണി സമയത്ത് അച്ഛൻ വരുമ്പോഴെല്ലാം കൂടെയുണ്ടാകാറുണ്ടായിരുന്നതുകൊണ്ട് ഇവിടുത്തെ ഓരോ കാര്യങ്ങളും ദേവനന്ദയ്ക്ക് കൃത്യമായറിയാം. വീടിന്റെ കാര്യങ്ങളെക്കുറിച്ച് ദേവനന്ദ സംസാരിക്കുന്നതു കേട്ട് പലരും അദ്ഭുതപ്പെട്ടിട്ടുണ്ടെന്ന് ജിബിനും പ്രീതയും പറയുന്നു.

പ്ലോട്ടിന്റെ പരിമിതികൾക്കുള്ളിൽ നിന്ന് സ്ഥലം പരമാവധി വിനിയോഗിച്ചാണ് വീട് പണിതത്. മിക്കവാറും എല്ലാ മുറികളിൽ നിന്നും പുഴയിലേക്ക് കാഴ്ചയെത്തും. ലിവിങ് റൂമിലൂടെയും ഡൈനിങ് റൂമിലൂടെയും വീട്ടിനുള്ളിൽ പ്രവേശിക്കാം. വാസ്തുപ്രകാരം കിഴക്കു നിന്ന് ലിവിങ്ങിലേക്ക് വാതിൽ നൽകി. വീട് പുഴയ്ക്ക് അഭിമുഖമായാണ് വരുന്നത്. അങ്ങനെ വരുമ്പോൾ ഡൈനിങ്ങാണ് പുഴയിലേക്ക് നോക്കിയിരിക്കുന്നത്. പുഴയുടെ സൗന്ദര്യം പ്രയോജനപ്പെടുത്തി ഡൈനിങ്ങിലൂടെയും വീട്ടിലേക്ക് പ്രവേശനമൊരുക്കി. ഇപ്പോൾ വീട്ടിലെത്തുന്നവരുടെയെല്ലാം ഇഷ്ട ഇടം ഈ ഡൈനിങ്ങാണ്.

കറുവാപട്ടയുടെ വിഭാഗത്തിൽ പെട്ട മരം പ്ലോട്ടിലുണ്ടായിരുന്നു. അത് വീടിനു മുന്നിലായി അതേപടി നിലനിർത്തി. ലിവിങ്, ഡൈനിങ്, ഓപ്പൺ കിച്ചൺ, നാല് കിടപ്പുമുറി, ഹോംതിയറ്റർ എന്നിവ ചേരുന്നതാണ് വീട്. രണ്ട് നിലകളിലേക്കും പരസ്പരം കാഴ്ചയെത്തുംവിധം ഡബിൾഹൈറ്റ് വഴി ബന്ധിപ്പിച്ചിട്ടുണ്ട്.

ഫർണിച്ചറിനു പേരുകേട്ട കോതമംഗലത്തെ നെല്ലിക്കുഴിയിൽ നിന്നാണ് ഫർണിച്ചറെല്ലാം വാങ്ങിയത്. മുകളിലെ കിടപ്പുമുറിയിൽ നിന്ന് ഓപ്പൺ ബാൽക്കണിയുണ്ട്. അവിടെ ഇറങ്ങി നിന്നാൽ പുഴയുടെ സൗന്ദര്യത്തിൽ സമയം പോകുന്നതറിയില്ല. പ്രത്യേകിച്ച് സായാഹ്നങ്ങളിൽ... സൂര്യാസ്തമയ സമയത്ത് പല നിറങ്ങൾ വാരിപ്പൂശിയ ആകാശവും പുഴയുമെല്ലാം ചേർന്ന് എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണെന്ന് ഇവർ പറയുന്നു.

ഈ വീട്ടിൽ ദേവുവിന് വിയോജിപ്പുള്ള കാര്യം തടിയുടെ നിറമാണ്. വാഡ്രോബ് ഉൾപ്പെടെ പലയിടങ്ങളിൽ തടിയുടെ ഫിനിഷ് കാണാം. ആഞ്ഞിലി കൊണ്ടുപണിത ജനലിനും വാതിലിനും തേക്കിന്റെ ഫിനിഷ് നൽകി. വാഡ്രോബുകൾ ‘കളർഫുൾ’ ആക്കാമായിരുന്നു എന്നാണ് ദേവുവിന്റെ പക്ഷം. ഹോംതിയറ്ററാണ് ദേവുവിന്റെ പ്രിയപ്പെട്ട ഇടം.

എട്ടാം ക്ലാസുകാരി ദേവനന്ദയ്ക്ക് ഈ വർഷവും സിനിമകളുടെ തിരക്കാണ്. ഷൂട്ടിങ് തിരക്കുകളിൽ നിന്ന് ദേവനന്ദ വീട്ടിലെത്താൻ കാത്തിരിക്കുന്ന ഒരാളുണ്ട്. ദേവുവിന്റെ പ്രിയപ്പെട്ട നായ്ക്കുട്ടി കൊക്കോ. ദേവുവിന് സമ്മാനമായി ലഭിച്ച പൂഡിൽ ഇപ്പോൾ വീട്ടിലെല്ലാവരുടെയും ഓമനയാണ്. അച്ഛനും അമ്മയും അമ്മൂമ്മയും കൊക്കോയും ചേർന്ന ഈ കൊച്ചു ലോകമാണ് മലയാളത്തിന്റെ മാളികപ്പുറത്തിന്റെ നിറചിരിയുടെ രഹസ്യം.

ചിത്രങ്ങൾ: ഹരികൃഷ്ണൻ

ADVERTISEMENT