പ്രായമാകുമ്പോൾ അനുയോജ്യമായ വീട് ; ഒറ്റനില, പരിചരണം കുറവു മതി Single storeyed cute home for elderly people
വിദേശത്തുള്ള അജിത്ത്-സ്മൃതി ദമ്പതികളുടെ മാതാപിതാക്കൾക്കായി പാലക്കാട്ടെ വെള്ളിനേഴിയിൽ പരമ്പരാഗത ശൈലിയിൽ നിർമ്മിച്ച 1467 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീടാണിത്. ആർക്കിടെക്ട് ടീം അർജുൻ പൂങ്കാവിൽ, ജൂഹി രഘുവീർ എന്നിവർ ചേർന്നാണ് വീട് രൂപകൽപ്പന ചെയ്തത്. പഴയ വീടു പൊളിച്ചുമാറ്റിയപ്പോൾ ലഭിച്ച തടിപ്പലകകൾ ജനലുകൾക്കും വാതിലുകൾക്കും ഉപയോഗിച്ചിട്ടുണ്ട്. സിമന്റ് ഫ്ലോറിംഗിന് റെഡ് ഓക്സൈഡ് ബോർഡർ നൽകി മനോഹരമാക്കിയിരിക്കുന്നു. കിടപ്പുമുറികളിലെ ബേ വിൻഡോകളും, കോർട്‌യാർഡ് വീടിന് പുറത്തായി ക്രമീകരിച്ചിരിക്കുന്നതും പരിപാലനം എളുപ്പമാക്കുന്നു. പഴമയുടെ ഓർമ്മകളും ആധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ചാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

വാർധക്യം സ്വന്തം നാട്ടിലെ സുപരിചിതമായ ചുറ്റുപാടിൽ കഴിച്ചുകൂട്ടാനാകുന്നത് തികച്ചും ഭാഗ്യമാണ്. അച്ഛനമ്മമാർ ആഗ്രഹിച്ചതുപോലെ നാട്ടിൽത്തന്നെ താമസിക്കാൻ സൗകര്യങ്ങളെല്ലാമുള്ള വീട് എന്ന ആവശ്യവുമായാണ് സ്മൃതിയും അജിത്തും ആർക്കിടെക്ട് അർജുനെയും ജൂഹിയെയും സമീപിച്ചത്. പരമ്പരാഗത നിർമാണരീതിയിലെ ഘടകങ്ങൾ സ്വീകരിച്ച്, അതേസമയം മോഡേൺ സൗകര്യങ്ങളെല്ലാമുള്ള വീടുവേണം എന്നതായിരുന്നു അവരുടെ ആവശ്യം. അജിത്തും സ്മൃതിയും ആഗ്രഹിച്ചതുപോലെത്തന്നെയുള്ള വീടാണ് ആർക്കിടെക്ട് ടീം ഒരുക്കിയത്.
നാടൻ വീട്
പാലക്കാട് ജില്ലയുടെ കഥകളി ഗ്രാമമായ വെള്ളിനേഴിയിലാണ് അജിത്തും സ്മൃതിയും വാങ്ങിയ പ്ലോട്ട്. അല്പം വലിയ പ്ലോട്ടിന്റെ പിൻവശത്ത് കവുങ്ങും കുരുമുളകും മാവുമെല്ലാമുള്ള അസ്സൽ നാടൻ പറമ്പാണ്. മുൻവശത്തെ 15 സെന്റ് വീടുവയ്ക്കാൻ തിരഞ്ഞെടുത്തു. ജീർണാവസ്ഥയിലെത്തിയ ഒരു വീട് പ്ലോട്ടിലുണ്ടായിരുന്നു. മച്ച് ഉൾപ്പെടെയുള്ള തടിപ്പലകകൾ പുനരുപയോഗിക്കാൻ എടുത്തുമാറ്റിയ ശേഷം ആ വീട് പൊളിച്ചുകളഞ്ഞു.
രണ്ട് കിടപ്പുമുറികളോടു കൂടിയ 1467 ചതുരശ്രയടിയുള്ള ഒറ്റനില വീടാണ് ആർക്കിടെക്ട് ടീം ഡിസൈൻ ചെയ്തത്. അജിത്തും സ്മൃതിയും വിദേശത്തായതിനാൽ അച്ഛനമ്മമാരാണ് വീട്ടിലെ സ്ഥിരതാമസക്കാർ. വളരെ മോഡേൺ ആയ ഡിസൈനും നിർമാണസാമഗ്രികളുമെല്ലാം ഉപയോഗിച്ച് അവരുടെ പതിവുകൾക്ക് തടസ്സമുണ്ടാക്കരുത് എന്നതിനായിരുന്നു പ്രാഥമിക പരിഗണന. അതിനാൽത്തന്നെ വളരെ മോഡേൺ ആയ ഒന്നും നിർമാണത്തിന് ഉപയോഗിക്കേണ്ട എന്നു തീരുമാനിച്ചു. എന്നാൽ സൗകര്യങ്ങൾ കഴിവതും ഉൾപ്പെടുത്തുകയും വേണം. പൂർണമായി പരമ്പരാഗത ശൈലിയിലായാൽ വീട് വൃത്തിയാക്കാൻ എളുപ്പമാകില്ല എന്നതും മനസ്സിൽ വച്ചിരുന്നു.
ഫ്ലോറിങ്ങിന്റെ ഭംഗി
സ്വീകരണമുറിയും ഊണുമുറിയും ഒരുമിച്ച് ക്രമീകരിച്ച ഓപ്പണ്‍ പ്ലാനാണ് സ്വീകരിച്ചത്. അടുക്കളയ്ക്കുമാത്രം ഗ്ലാസ് കൊണ്ടുള്ള വാതിൽ സ്ഥാപിച്ചു.
പഴയ തലമുറ കണ്ടുശീലിച്ച സിമന്റ് ഫ്ലോറിങ് നൽകിയാണ് ഇന്റീരിയറിന് പഴമയുടെ സ്പർശം നൽകിയത്. സിമന്റ് ഫ്ലോറിങ്ങിനിടയിൽ റെഡ് ഓക്സൈഡ് കൊണ്ടുള്ള ബോർഡർ നൽകിയത് നിലത്തിന്റെ ഭംഗി കൂട്ടാനും ഉപകരിച്ചു. കോമൺ ഏരിയയിൽ സിമന്റ് ഫ്ലോറിന്റെ അതേ നിറമുള്ള ടൈൽ ഉപയോഗിച്ചു. നിലത്തിനു മാത്രമല്ല, ഭിത്തിക്കും ഇന്റീരിയറിലെ മറ്റ് ഘടകങ്ങൾക്കുമൊക്കെ എർത്തേൺ നിറങ്ങളും ടെക്സ്ചറുകളുമാണ് നൽകിയത്.
ജനലും വാതിലുകളും തടി കൊണ്ടുതന്നെയാണ് നിർമിച്ചത്. പഴയ വീട് പൊളിച്ചപ്പോൾ കിട്ടിയ തടിപ്പലകകൾ ഇതിനെല്ലാം ഉപയോഗിച്ചു. പഴയ രീതിയിലുള്ള ഉരുണ്ട അഴികൾ ജനലിനു നൽകിയത് അച്ഛനമ്മമാർക്ക് പരിചിതമായ ചുറ്റുപാട് സൃഷ്ടിക്കാനാണ്.
അച്ഛനമ്മമാർ മാത്രമാണ് വീട്ടിൽ എന്നതിനാൽ പരിചരണം പരമാവധി കുറയ്ക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജിപ്സം ഫോൾസ് സീലിങ് ഒഴിവാക്കാൻ വാർപ്പിനു മുൻപു തന്നെ സീലിങ്ങിൽ ലൈറ്റ് ഫിക്സ്ചറുകൾ ഘടിപ്പിച്ചു.
വെറുതെ ട്രസ്സ് ചെയ്ത് ഓടിട്ടാൽ പരിപാലനം കൂടുമെന്നതാണ് വാർത്തശേഷം മുകളിൽ ട്രസ്സ് ഇടാൻ കാരണം. പറമ്പിൽ നിന്ന് വിളവെടുത്ത കാർഷികവിളകൾ ട്രസ്സ് ചെയ്ത ഭാഗത്ത് സൂക്ഷിക്കുകയുമാകാം.
പച്ചപ്പിനു പരിഗണന
ചെടികളും ചുറ്റുമുള്ള മരങ്ങളുമൊക്കെ കാണാൻ ഇഷ്ടപ്പെടുന്നവരാണ് വീട്ടുകാർ. കിടപ്പുമുറികൾക്കെല്ലാം ഇരിപ്പിടത്തോടു കൂടിയ ബേ വിൻഡോ ക്രമീകരിച്ചത് പുറത്തേക്കു നോക്കിയിരിക്കാൻ കൂടിയാണ്.
വൃത്തിയാക്കലിന്റെ പ്രയാസം കണക്കിലെടുത്ത് കോർട്‌യാർഡ് വീടിന്റെ പുറത്തേക്കുമാറ്റി. ഇവിടേക്ക് കിടപ്പുമുറിയിൽ നിന്ന് ജനൽ നൽകിയിട്ടുണ്ട്. ഡൈനിങ്ങിൽ നിന്നു പുറത്തേക്ക് പാറ്റിയോ (patio) നിർമിച്ചിട്ടുണ്ട്.
ഡൈനിങ് ഏരിയയുടെ ജനലിന്റെ മുകൾഭാഗത്തെ മഞ്ഞ ഗ്ലാസ് വീട്ടുകാർ ആവശ്യപ്പെട്ടതാണ്. ഈ ഗ്ലാസ്സിലൂടെ അകത്തുവരുന്ന സൂര്യപ്രകാശം ഉച്ചവരെ വീടിനകത്ത് ഇളം വെയിലിന്റെ അനുഭൂതി പകരും.
Area: 1467 sqft Plot: 15 cent Owner: അജിത്ത് & സ്മൃതി Location: വെള്ളിനേഴി, പാലക്കാട്
Design: അർജുൻ പൂങ്കാവിൽ, ജൂഹി രഘുവീർ
ആർക്കിടെക്ട് ടീം Tilted North Architects, കണ്ണൂർ
Insta : tilted_north