കണ്ണൂർ കീച്ചേരിയിൽ, ഹൈവേയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന 25 സെന്റ് സ്ഥലത്ത് നിർമ്മിച്ച ഈ വീടിന്റെ പ്രധാന സവിശേഷത പറമ്പിന്റെ നടുവിലുള്ള രണ്ട് മാവുകളാണ്. ഈ മാവുകൾക്ക് പിന്നിലായി വീട് നിർമ്മിച്ചത് പൊടി, ചൂട്, ബഹളം എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു. ആധുനിക ഉഷ്ണമേഖലാ ശൈലിയിൽ, കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് വീടിന്റെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വീടിന്റെ നിർമ്മാണത്തിൽ വാസ്തു നിയമങ്ങൾ പൂർണ്ണമായും പാലിക്കുകയും, നിർമ്മാണ സാമഗ്രികൾ കൊണ്ടുതന്നെ ഭംഗിയേകുക എന്ന കാഴ്ചപ്പാട് പിന്തുടരുകയും ചെയ്തിരിക്കുന്നു. പഴയ വീട് പൊളിച്ചപ്പോൾ ലഭിച്ച തേക്ക് തടികൾ ജനലുകൾക്കും വാതിലുകൾക്കും കട്ടിളയ്ക്കും ഉപയോഗിച്ചിട്ടുണ്ട്. പ്രകൃതിയുമായി ഇഴുകിച്ചേർന്ന ഒരു ലളിതവും സുന്ദരവുമായ വീടാണ് ഇവിടെ ആർക്കിടെക്ട് ആഫിസ് ഉബൈദ് ഒരുക്കിയിരിക്കുന്നത്.

പ്ലോട്ട് കാണാനെത്തിയ ആർക്കിടെക്ട് ആഫിസിന്റെ കണ്ണുകളുടക്കിയത് പറമ്പിന്റെ നടുവിലുള്ള രണ്ട് മാവുകളിലാണ്. 30 വർഷമായി പുണെയില്‍ താമസമാക്കിയ ദിനേശ് നമ്പ്യാരും കുടുംബവും വർഷത്തിൽ രണ്ടോ മൂന്നോ തവണയേ നാട്ടിലെത്താറുള്ളൂ. റിട്ടയർമെന്റിനോട് അടുക്കുന്ന അവർ നാട്ടിലൊരു വീടിനായാണ് ആഫിസിനെ സമീപിക്കുന്നത്.

 കണ്ണൂർ കീച്ചേരിയിൽ ഹൈവേക്ക് അഭിമുഖമായുള്ള 25 സെന്റ്. ഹൈവേയുടെ പണി നടക്കുന്നതിനാൽ പൊടിയും ബഹളവും സ്ഥിരം. പണി കഴിഞ്ഞാലും റോഡിൽ തിരക്കുണ്ടാവും. അതിനാൽ വീടിനെ മാവിനു പിന്നിൽ ഒളിപ്പിക്കാൻ ആഫിസ് തീരുമാനിച്ചു. ഇത് വീട്ടുകാർക്കും പൂർണ സമ്മതം. ഈയൊരൊറ്റ തീരുമാനം വീടിനെ രക്ഷിച്ചത് പൊടി, ചൂട്, ബഹളം എന്നിവയിൽ നിന്നെല്ലാമാണ്. കൂടാതെ, ഡിസൈൻ ഘടകമായും മാവ് മാറി.

ADVERTISEMENT

ലളിതം, സുന്ദരം
മോഡേൺ ട്രോപ്പിക്കൽ ശൈലിയിൽ കാലാവസ്ഥയ്ക്കിണങ്ങും വിധമാണ് വീട്  രൂപകൽപന ചെയ്തിരിക്കുന്നത്. മഴയിൽ നിന്നുള്ള സംരക്ഷണത്തിനായി സൺഷേഡ്, ഓവർഹാങ്ങിങ് എന്നിവ നാല്– അഞ്ച് അടി തള്ളിയാണ് നൽകിയിരിക്കുന്നത്. പൂർണമായും വാസ്തുനിയമങ്ങൾ പാലിച്ചുള്ള നിർമാണമാണ് സ്വീകരിച്ചത്.

വളരെ ലളിതമായുള്ള രൂപരേഖയാണ് വീടിനു നൽ‌കിയത്. നിർമാണ സാമഗ്രികളും വളരെ കുറവാണ് ഉപയോഗിച്ചിരിക്കുന്നത്. ബോക്സ് ടൈപ്പിലാണ് എലിവേഷനെങ്കിലും ബോക്സ് ടൈപ്പ് വീടിന്റെ സ്ഥിരം നിർവചനങ്ങളിൽ നിന്ന് വ്യത്യസ്തമായുള്ള സമീപനമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി താഴെയും മുകളിലുമുള്ള സ്ലാബുകൾ തിരശ്ചീനമായി  മുഴുവൻ വീതിയിൽ നൽകിയിരിക്കുന്നു.

ADVERTISEMENT

കിഴക്ക് അഭിമുഖമായാണ് വീട്. വീടിന്റെ ഒരു വശത്ത് പെട്രോൾ പമ്പും മറുവശത്ത് മറ്റൊരു വീടുമാണ്. അതിനാൽ സ്വകാര്യതയെ മാനിച്ച് ജനലുകൾ കഴിവതും കിഴക്കും പടി‍ഞ്ഞാറുമായി നൽകി. കൂടുതൽ ജനലുകളും വീടിന്റെ മുൻവശത്തു തന്നെ കാണാം. പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിവിടങ്ങളിൽ നിയന്ത്രിതമായാണ് ജനാലകൾ നൽകിയത്. വാസ്തുപ്രകാരം അടുക്കളയും കിഴക്ക് നൽകി.
നിർമാണസാമഗ്രികളെല്ലാം മങ്ങിയ നിറത്തിലാണ് (dull tone) ‌നൽകിയത്. അധികം ബ്രൈറ്റ് ആക്കരുത് എന്നതായിരുന്നു ഉദ്ദേശ്യം. വെള്ള നിറം പോലും ബ്രൈറ്റ് വൈറ്റിനു പകരം ഓഫ് വൈറ്റ് ആണ് നൽകിയിരിക്കുന്നത്. അധികം ബ്രൈറ്റ് ആയാൽ  പെട്ടെന്ന് മടുക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആഫിസിന്റെ അഭിപ്രായം. വീട്ടുകാരുടെ ജീവിതശൈലിയും പ്രായവുമെല്ലാം കണക്കിലെടുത്താണ് ഈ തീരുമാനം. വീട് ഇരുണ്ടു പോയോ എന്നു സംശയം പ്രകടിപ്പിക്കുന്നവരോടും ആഫിസിന് പറയാനുള്ളത് ഇതാണ്.

ഇവരുടെ തന്നെ പഴയ വീട് പൊളിച്ചപ്പോൾ കിട്ടിയ തേക്കിൻ തടി കൊണ്ടാണ് ജനലും വാതിലും കട്ടിളയുമെല്ലാം നിർമിച്ചത്. ഫർണിച്ചറിനും കുറച്ച് പഴയ തടി ഉപയോഗിച്ചു. വെനീർ ഒട്ടിച്ച പ്ലൈവുഡ് കൊണ്ടാണ് ഇന്റീരിയർ വർക്ക് ചെയ്തത്. ലാമിനേറ്റ് ഇല്ലാതെ നേരിട്ട് പോളിഷ് ചെയ്ത എക്സ്പോസ്ഡ് പ്ലൈ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. പെയിന്റ്, വുഡ് കോംബിനേഷൻ ആണ് വീടിന്റെ ഭംഗി.

ADVERTISEMENT

പടിഞ്ഞാറ് ഭാഗത്തെ വെയിൽ കുറയ്ക്കാനായി പരന്ന (diffused) രീതിയിൽ പ്രകാശം എത്തുന്ന കോർട്‌യാർഡ് കൊടുത്തു. കോർട്‌യാർഡ് ആണ് സ്റ്റെയർ ഏരിയയിൽ വെളിച്ചമെത്തിക്കുന്നത്.
മാവിന്റെ ഭംഗി ഒപ്പിയെടുക്കും വിധമാണ് വലിയ ഗ്ലാസ് ജനാലകളുടെ സ്ഥാനം. ലാൻഡ്സ്കേപ്പിനു പ്രാധാന്യമുള്ള ഈ പ്രോജക്ടിന്റെ ഹരിതാഭയ്ക്കു പിന്നിൽ ട്രീ ലൈൻ ലാൻഡ്സ്കേപ് കൺസൾട്ടന്റ്സിലെ ഡോ. അ‍ഞ്ജു ജോൺ ആണ്.  

ക്ലാഡിങ്, പാനലിങ് എന്നിവയൊന്നും ഈ വീട്ടിലെന്നല്ല, തന്റെ പ്രോജക്ടുകളിൽ ഒന്നും തന്നെ ഉൾപ്പെടുത്താറില്ലെന്ന്  ആർക്കിടെക്ട് ആഫിസ് പറയുന്നു. ‘‘നിർമാണ സാമഗ്രികൾ കൊണ്ടു തന്നെ ഭംഗിയേകണം. ഭംഗിക്കായി പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. അപ്പോള്‍ ചെലവും കുറയ്ക്കാം, ആർക്കിടെക്ചറിനെ ജനകീയവുമാക്കാം.’’ ആഫിസിന്റെ ഈ കാഴ്ചപ്പാടിനോട് ഒത്തുപോകുന്ന വീട്ടുകാരാണെന്നത് ആശയവിനിമയത്തിൽ ഏറെ സഹായകമായി.

Area: 4000 sqft Plot: 25 cent Owner:  ദിനേശ് നമ്പ്യാർ & സുമ Location: കണ്ണൂർ
Design: ആഫിസ് ഉബൈദ്, അഞ്ജു ജോൺ
ആർക്കിടെക്ട്,  ലാൻഡ്സ്കേപ് ആർക്കിടെക്ട് inLe architects, കോഴിക്കോട്
 
Email: inlearchitects@gmail.com, Instagram: inle-architects

Kerala Home Design: Mango Trees Offer Natural Shield and Aesthetic Appeal:

Mango Mango trees serve as the central design element and natural shield for this modern tropical house in Kannur, Kerala. Architect Afis Ubaid strategically positioned the house behind two mature mango trees to protect it from dust, heat, and noise from the adjacent highway. This decision not only enhances privacy but also integrates the home seamlessly with its natural surroundings, making the trees a key design feature. The 4000 sqft residence, built on 25 cents of land, adheres to Vastu principles and utilizes natural light and ventilation effectively. Sustainable practices are evident in the use of reclaimed timber for doors and windows, and a design philosophy that emphasizes the inherent beauty of construction materials, reducing costs and making architecture accessible. The house prioritizes a tranquil living experience, harmonizing modern aesthetics with tropical climate considerations.

ADVERTISEMENT