പ്രകൃതിയുടെ പച്ചപ്പും വെളിച്ചവും കാറ്റും ഞങ്ങൾ എടുക്കുന്നു; പകരം ചുറ്റുപാടുകളെ കൂടുതൽ അഴകുറ്റതാക്കുന്ന ഈ വീട് സ്വീകരിക്കുക Sustainable Design and Natural Elegance at Cata Dora in Kerala
കണ്ണൂർ ബർണശേരി കന്റോൺമെന്റ് പ്രദേശത്ത് പ്രകൃതിയോടു ഇണങ്ങി നിൽക്കുന്ന രീതിയിൽ നിർമ്മിച്ച ‘കാറ്റ ഡോറ’ എന്ന വീട് നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ശാന്തമായ ഒരു ജീവിതാന്തരീക്ഷം നൽകുന്നു. ദുബായിൽ താമസിക്കുന്ന ഖാലിദ്, ഷഹനാസ് ദമ്പതികൾക്കായി VSP ആർക്കിടെക്റ്റ്സ് ആണ് ഈ വീട് രൂപകൽപന ചെയ്തിരിക്കുന്നത്. 55 സെന്റിൽ 12,000 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്ന ഈ വീടിന്റെ പ്രധാന ആകർഷണം പച്ചപ്പ് നിറഞ്ഞ കോർട്‌യാർഡുകളും, സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്ന തുറന്ന ഇടങ്ങളുമാണ്. സ്വിമ്മിങ് പൂൾ, വെൽനെസ്സ് സോൺ, സോളാർ പവർ സിസ്റ്റം, മഴവെള്ള സംഭരണ സംവിധാനം എന്നിവ വീടിന്റെ സുസ്ഥിരമായ നിർമ്മാണ ശൈലിയെ കൂടുതൽ അടിവരയിടുന്നു.

കണ്ണൂർ ബർണശേരിയിൽ, കന്റോൺമെന്റ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ‘കാറ്റ ഡോറ’ (അതീവ ഭംഗിയുള്ളത് എന്ന് സ്പാനിഷിൽ) എന്ന വീട് തുറന്ന ഇടങ്ങളും പ്രകൃതിയുമായുള്ള ആഴത്തിലുള്ള അനുഭവബന്ധവും സമന്വയിപ്പിച്ചുകൊണ്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ചുറ്റുമുള്ള വാസസ്ഥലങ്ങളും വടക്കുഭാഗത്തെ വെയർഹൗസും ചേർന്ന തിരക്കേറിയ നഗരപരിസരത്ത് സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു അന്തർമുഖ ആസൂത്രണമാണ് വീടിനായി സ്വീകരിച്ചിരിക്കുന്നത്. ലാൻഡ്‌സ്‌കേപ് നിറഞ്ഞ കോർട്‌യാർഡുകളും പച്ചപ്പിന്റെ വിവിധ പാളികളും വഴിയാണ് ഇതു ചെയ്തത്.
ദുബായിൽ താമസിക്കുന്ന കുടുംബത്തിനായി രൂപകൽപന ചെയ്ത ഈ വീട്, നഗര ആഡംബരത്തിന്റെ തിളക്കത്തിൽ നിന്നു മാറി, പ്രകൃതിസൗഹൃദവും മണ്ണിനോട് ചേർന്നതുമായ ഒരു ജീവിതാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ്.
മുറ്റങ്ങളെ കേന്ദ്രീകരിച്ചുള്ള ആസൂത്രണം
ഇടങ്ങളുടെ വിന്യാസത്തിന്റെ നട്ടെല്ലായി മാറുന്നത് പരസ്പരം ബന്ധിപ്പിക്കുന്ന കോർട്‌യാർഡുകളാണ്. ഈ പച്ചപ്പുനിറഞ്ഞ മുറ്റങ്ങൾ വീടിനകത്ത് സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും എത്തിക്കുന്നു. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന പ്രകൃതി കാഴ്ചളുടെ അനുഭവവും ഇവ സൃഷ്ടിക്കുന്നു.
ചെടികൾ നിറഞ്ഞ ഡ്രൈവ്‌വേയിലൂടെ ഒരു വലിയ കോൺക്രീറ്റ് കാന്റിലിവർ സ്ലാബിനടിയിൽ ഒരുക്കിയിരിക്കുന്ന തണലുള്ള സിറ്റ്ഔട്ടിലേക്കാണ് എത്തുന്നത്. അവിടെനിന്ന് തുറക്കുന്ന വലിയ ‘പിവറ്റ്’ (pivot) ഡോർ വീടിന്റെ കേന്ദ്രഭാഗത്തുള്ള ഉദ്യാനത്തിലേക്കാണ് കാഴ്ച തുറക്കുന്നത്. ഇവിടെനിന്ന് വീടിന്റെ ഹൃദയഭാഗമായ ഡബിൾ ഹൈറ്റ് ഫാമിലി ലിവിങ്-ഡൈനിങ് സ്പേസിലേക്കാണ് സഞ്ചാരം.
ഒരു സ്വകാര്യ വിശ്രമകേന്ദ്രം
വീടിന്റെ വടക്കുഭാഗത്തുള്ള മുറ്റം വിനോദ-വിശ്രമ ഇടമായാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇടതൂർന്ന സസ്യജാലങ്ങളാൽ ചുറ്റപ്പെട്ട, അതിരില്ലാ സ്വിമിങ് പൂളാണ് ഇതിന്റെ പ്രധാന ആകർഷണം. വെയർഹൗസിൽനിന്നുള്ള കാഴ്ചകൾ ഒഴിവാക്കുന്നതിനായി സുഷിരങ്ങളുള്ള ബൗണ്ടറി ഫെൻസ് ഒരുക്കിയിട്ടുണ്ട്. വെളിച്ചവും വായുസഞ്ചാരവും നിലനിർത്തിക്കൊണ്ട് പുറത്തുനിന്നുള്ള കാഴ്ചകൾ ഫിൽട്ടർ ചെയ്യുന്ന രീതിയിലാണ് ഈ സ്ക്രീൻ പ്രവർത്തിക്കുന്നത്.
ഇവിടെ നിന്ന് ലിവിങ്, ഡൈനിങ്, പാൻട്രി എന്നിവിടങ്ങളിലേക്ക് കാണാനാവും. ഷേഡഡ് ഡെക്കിലൂടെ ഇത് ജിമ്മുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിനോട് ചേർന്നുള്ള വെൽനെസ്സ് സോണിൽ സോണ ബാത്തും ക്രമീകരിച്ചിട്ടുണ്ട്.
മണ്ണിന്റെ ഊഷ്മളതയുള്ള മെറ്റീരിയൽ പാലറ്റ്
‘കാറ്റ ഡോറ റെസിഡൻസി’ന്റെ വ്യക്തിത്വം നിർണയിക്കുന്നതിൽ മെറ്റീരിയലുകൾക്ക് പ്രധാന പങ്കുണ്ട്. ലൈം-വാഷ് ചെയ്ത ടെക്സ്ചേർഡ് ചുവരുകൾ, പോളിഷ്ഡ് സിമന്റ് ഫ്ലോറിങ്, പാറ്റേൺഡ് ടൈലുകൾ, എക്സ്പോസ്ഡ് കോൺക്രീറ്റ് സീലിങ്ങുകൾ, വുഡൺ റീപ്പർ സീലിങ്ങുകൾ എന്നിവ ചേർന്നാണ് ഈ അന്തരീക്ഷം രൂപപ്പെടുത്തിയിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വീട്ടുകാർ ശേഖരിച്ച ഫർണിച്ചർ, കലാസൃഷ്ടികൾ, ആർട്ടിഫാക്ടുകൾ എന്നിവ ഇന്റീരിയറിന് വ്യക്തിഗതമായ ഒരു തലം നൽകുന്നു.
ലൂവേർഡ് വിൻഡോകൾ, ഷേഡഡ് ബാലക്കണികൾ, സ്ലൈഡിങ് ട്രെല്ലിസ് സ്ക്രീനുകൾ എന്നിവ തെക്കൻ മുഖത്തെ അമിതമായ ചൂടിൽനിന്ന് സംരക്ഷിക്കുന്നു. വടക്കുഭാഗത്തെ വലിയ ഓപ്പണിങ്ങുകൾ വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്നു. വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ സമയങ്ങളിൽ മാത്രമാണ് എയർ കണ്ടീഷനിങ് ഉപയോഗിക്കുന്നത്.
20 കിലോവാട്ട് ശേഷിയുള്ള സോളാർ പവർ സിസ്റ്റം വീടിന്റെ സുസ്ഥിരതാ സമീപനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഈ ഉയർന്ന ടെറസിൽനിന്ന് തെക്കുവശത്തെ ആക്സസ് റോഡിനോട് ചേർന്നുള്ള ചരിത്രപ്രസിദ്ധമായ പള്ളിയിലേക്കുള്ള വിശാലമായ കാഴ്ചകൾ ലഭിക്കുന്നു. ലാൻഡ്‌സ്‌കേപ്പിലെ ജലസേചനത്തിനായി ഉപയോഗിക്കാവുന്ന രീതിയിൽ മഴവെള്ള സംഭരണ സംവിധാനവും വീടിന്റെ സുസ്ഥിരതാ സമീപനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കാറ്റ ഡോറ റെസിഡൻസ് ആത്യന്തികമായി ഒരു ‘ക്വയറ്റ് ലക്ഷ്വറി’ യാണ്.
Area: 12000 sqft Plot: 55 cent Owner: ഖാലിദ് & ഷഹനാസ് Location: കണ്ണൂർ
Design: വിപിൻ പ്രഭു, ശ്രുതി ബിജുനാഥ്
ആർക്കിടെക്ട് ടീം VSP Architects, കോഴിക്കോട് website: vsparchitects.com