കൊല്ലം ഭരണിക്കാവിലെ വ്യവസായിയായ റാം വിനോദിന്റെയും കുടുംബത്തിന്റെയും ഒറ്റനില വീടായ ‘ആർക്കേഡ്’ ട്രോപ്പിക്കൽ മോഡേൺ, കൊളോണിയൽ, പരമ്പരാഗത വാസ്തുവിദ്യാ ശൈലികളുടെ മനോഹരമായ സംയോജനത്തിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്. എറണാകുളത്തെ ഡി സോൾവ് സ്റ്റുഡിയോയാണ് 36 സെന്റ് സ്ഥലത്ത് 4488 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഈ വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചരിഞ്ഞ ടൈൽ മേൽക്കൂരയും കൊളോണിയൽ കമാനങ്ങളും ഈ വീടിന്റെ ബാഹ്യ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. വീടിനുള്ളിലെ നടുമുറ്റവും അതിനോട് ചേർന്നുള്ള നീന്തൽക്കുളവും സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്നതോടൊപ്പം വീടിന് അനുയോജ്യമായ കാലാവസ്ഥയും നൽകുന്നു. ലളിതമായ അകത്തളത്തിൽ വെള്ളനിറവും തടിയുടെ ഊഷ്മളമായ നിറങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇടതൂർന്ന പച്ചപ്പിനിടയിൽ, പ്രകൃതിയുടെ ഭാഗമായി പ്രൗഢിയോടെ നിൽക്കുന്ന ഒറ്റനില വീട് ; അതാണ് ‘ആർക്കേഡ്’. ട്രോപ്പിക്കൽ മോ‍ഡേൺ ആർക്കിടെക്ചറിനെ കൊളോണിയൽ, പരമ്പരാഗത വാസ്തുവിദ്യാ ഘടകങ്ങളുമായി മനോഹരമായി സമന്വയിപ്പിച്ചാണ് ഈ വീട് രൂപകൽപന ചെയ്തിരിക്കുന്നത്.

Sit out

വ്യവസായിയായ റാം വിനോദും കുടുംബവും സ്വന്തം വീടിനെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടോടെയാണ് ആർക്കിടെക്ട് ടീമിനെ കാണാനെത്തിയത്. കൊളോണിയൽ കൊട്ടാരങ്ങളുടെ പ്രൗഢിയോടും കേരളത്തിന്റെ പരമ്പരാഗത വാസ്തുവിദ്യയുടെ സവിശേഷതകളോടും കുടുംബത്തിന് ആഴത്തിലുള്ള താൽപര്യം ആർക്കിടെക്ട് ടീം തിരിച്ചറിഞ്ഞു. പ്രത്യേകിച്ച്, കൊളോണിയൽ ശൈലിയിലെ കമാനങ്ങളുടെ സൗന്ദര്യം തങ്ങളുടെ വീട്ടിലും ഉണ്ടാകണമെന്ന് അവർക്ക് ആഗ്രഹമുണ്ടായിരുന്നു. ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും ആർക്കിടെക്ട് ടീം ശ്രദ്ധിച്ചു.

Beautiful view of windows
ADVERTISEMENT

റോഡിൽനിന്ന് അൽപം അകത്തേക്കു മാറി, റോഡിന് സമാന്തരമായാണ് കെട്ടിടം ക്രമീകരിച്ചിരിക്കുന്നത്. വീടിന്റെ എക്സ്റ്റീരിയർ ഭംഗി പുറത്തുനിന്ന് വ്യക്തമായി കാണാനും  ആസ്വദിക്കാനും കഴിയും. 

Living Area

വീടിന്റെ മുഖ്യ ആകർഷണം ചരിഞ്ഞ ടൈൽ പാകിയ മേൽക്കൂരയും കമാനങ്ങളുമാണ്. ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ഓരോ മേൽക്കൂരയുടെയും അനുപാതം ശ്രദ്ധാപൂർവം നിർണയിച്ചിട്ടുണ്ട്. 

Family Living
ADVERTISEMENT

പുറത്തെയും അകത്തെയും ഇടങ്ങൾ തമ്മിലുള്ള അതിർവരമ്പുകൾ മൃദുവാക്കുന്ന രീതിയിലാണ് സിറ്റ്ഔട്ട് അല്ലെങ്കിൽ ലോബി രൂപകൽപന ചെയ്തിരിക്കുന്നത്. നാലുവശവും പച്ചപ്പിനാൽ ചുറ്റപ്പെട്ട തുറന്ന സിറ്റ്ഔട്ടിലിരുന്ന്, സ്വാഭാവിക പ്രകാശവും സമീപത്തെ ജലാശയത്തിൽനിന്നുള്ള കുളിർമയുമെല്ലാം ആസ്വദിക്കാം. ചുറ്റും മേൽക്കൂരയിൽ നിന്ന് ചാഞ്ഞുകിടക്കുന്ന കർട്ടൺ പ്ലാന്റ് വളർന്നാൽ സ്വീകരണമുറി എന്ന നിലയിൽത്തന്നെ ഇവിടം ഉപയോഗിക്കാം.

Dining area

വീടിനുള്ളിൽ മുറികളെ രണ്ട് വ്യത്യസ്ത മേഖലകളായി വിഭജിച്ചിട്ടുണ്ട്. അതിഥി മുറിയായും അല്ലാത്തപ്പോൾ ഓഫിസ് റൂം ആയും മാറ്റിയൊരുക്കാവുന്ന മുറിയാണ് പൊതുഇടങ്ങളോട് ചേർന്നുള്ളത്.
മറുവശത്ത് കുടുംബത്തിന്റെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി ഒരുക്കിയ മേഖലയാണുള്ളത്. ഫാമിലി ലിവിങ് റൂം, ഡൈനിങ് ഏരിയ, അടുക്കള, മൂന്ന് കിടപ്പുമുറികൾ എന്നിവ ഒരു നടുമുറ്റത്തിന് ചുറ്റുമുള്ള അകത്തള ഇടനാഴിയിലൂടെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. 

Dinning Area with large windows
ADVERTISEMENT

നടുമുറ്റമാണ് വീടിന്റെ കാലാവസ്ഥാപരവും വൈകാരികവുമായ ഹൃദയം. സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്നതിനൊപ്പം വിവിധ ഇടങ്ങളെ കാഴ്ചയിലൂടെ ബന്ധിപ്പിക്കാനും ഇതിന് കഴിയുന്നു.
നടുമുറ്റത്തോട് ചേർന്ന് നീന്തൽക്കുളം ഒരുക്കിയിരിക്കുന്നത് പ്ലോട്ടിന്റെ ഏറ്റവും സ്വകാര്യമായ മൂലയിലാണ്. സ്വകാര്യത ഉറപ്പാക്കുന്നതിനു പുറമേ, പുറത്തുനിന്നെത്തുന്ന കാറ്റിനെ തണുപ്പിച്ച് നടുമുറ്റത്തേക്കും സമീപത്തെ ലിവിങ് ഏരിയകളിലേക്കും എത്തിക്കാനും പൂൾ സഹായിക്കുന്നു.

Bed room

അകത്തളത്തിൽ വെള്ളനിറവും തടിയുടെ ഊഷ്മളമായ നിറങ്ങളും ചേർന്ന വർണസങ്കലനമാണ് സ്വീകരിച്ചിരിക്കുന്നത്.

Bed room

കിഴക്കുനിന്നെത്തുന്ന പ്രഭാതവെളിച്ചവും പടിഞ്ഞാറുനിന്നുള്ള മൃദുവായ സായാഹ്നവെളിച്ചവും അകത്തളങ്ങളിൽ സ്വർണനിറത്തിലുള്ള സ്വാഭാവിക പ്രകാശമെത്തിക്കണം എന്നത് പ്രത്യേകം കണക്കിലെടുത്തിട്ടുണ്ട്. 
അരിച്ചിറങ്ങുന്ന വെളിച്ചം, പച്ചപ്പ്, നിർമാണസാമഗ്രികളുടെ സ്വാഭാവികമായ ടെക്സ്ചർ എന്നിവയിലൂടെ ലാളിത്യത്തിൽ അധിഷ്ഠിതമായ ആഡംബരമാണ് അകത്തളത്തിൽ ലഭിക്കുന്നത്. ഫർണിഷിങ്ങിലൂടെയാണ് ഇന്റീരിയറിന് നിറം നൽകുന്നത്. കസ്റ്റമൈസ്ഡ് ആയാണ് ഫർണിച്ചറിന്റെ നിർമാണം.

Sitting area in bedroom

കൊളോണിയൽ ടച്ച് നൽകാൻ ഇടനാഴികളിൽ മാത്രം കറുപ്പും വെളുപ്പും ടൈൽ ഇടകലർത്തി വിരിച്ചു. പൊതുവായ മുറികളിൽ വിട്രിഫൈഡ് ടൈലും കിടപ്പുമുറികളിൽ തടി ലാമിനേറ്റ് കൊണ്ട് എസ്പിസി ഫ്ലോറിങ്ങും നൽകി.

Area: 4488 sqft Plot: 36 cent Owner:  റാംവിനോദ് & ബിന്ദു Location: ഭരണിക്കാവ്, കൊല്ലം
Design: അർജുൻ വി. എ., എസ്. അനന്തൻ, അനൂപ് പി. നായർ,
ആർക്കിടെക്ട് ടീം De Solve Studio,  എറണാകുളം  Email: de.solvestudio@gmail.com

Arcade House: A Stunning Blend of Tropical and Colonial Architecture:

Architecture of the stunning single-story 'Arcade' home in Kollam beautifully blends tropical modern design with colonial and traditional elements. Ram Vinod and his family collaborated with De Solve Studio to create this 4488-square-foot masterpiece on a 36-cent plot. Colonial arches, sloping tile roofs, and lush greenery define the striking exterior appearance of the property. A central courtyard serves as the emotional and climate-regulating heart of the meticulously planned interior layout. Natural light, ventilation, and a private swimming pool further enhance the comfortable living experience inside. White and warm wooden tones dominate the simple yet luxurious interior color palette and custom furnishings. Future homeowners can draw great inspiration from this harmonious blend of aesthetic beauty and practical functionality.

ADVERTISEMENT