വർണ്ണമത്സ്യങ്ങൾ തുള്ളിക്കളിക്കുന്ന അലങ്കാരമത്സ്യക്കുളം വീട്ടുമുറ്റത്തോ കോർട്‌യാർഡിലോ ഉണ്ടാകുന്നത് ആർക്കാണ് ഇഷ്ടമല്ലാത്തത്? കോയ്പോണ്ട് എന്നാൽ കോയ് കാർപ് മത്സ്യങ്ങൾ നിറഞ്ഞ അലങ്കാരമത്സ്യക്കുളമാണ്. പുതിയതായി വീടുപണിയുന്ന മിക്കവരും ഇത്തരമൊരു പോണ്ട് വീടിനോടു കൂട്ടിച്ചേർക്കുന്നുണ്ട്. ലാൻഡ്സ്കേപ്പിന്റെ

വർണ്ണമത്സ്യങ്ങൾ തുള്ളിക്കളിക്കുന്ന അലങ്കാരമത്സ്യക്കുളം വീട്ടുമുറ്റത്തോ കോർട്‌യാർഡിലോ ഉണ്ടാകുന്നത് ആർക്കാണ് ഇഷ്ടമല്ലാത്തത്? കോയ്പോണ്ട് എന്നാൽ കോയ് കാർപ് മത്സ്യങ്ങൾ നിറഞ്ഞ അലങ്കാരമത്സ്യക്കുളമാണ്. പുതിയതായി വീടുപണിയുന്ന മിക്കവരും ഇത്തരമൊരു പോണ്ട് വീടിനോടു കൂട്ടിച്ചേർക്കുന്നുണ്ട്. ലാൻഡ്സ്കേപ്പിന്റെ

വർണ്ണമത്സ്യങ്ങൾ തുള്ളിക്കളിക്കുന്ന അലങ്കാരമത്സ്യക്കുളം വീട്ടുമുറ്റത്തോ കോർട്‌യാർഡിലോ ഉണ്ടാകുന്നത് ആർക്കാണ് ഇഷ്ടമല്ലാത്തത്? കോയ്പോണ്ട് എന്നാൽ കോയ് കാർപ് മത്സ്യങ്ങൾ നിറഞ്ഞ അലങ്കാരമത്സ്യക്കുളമാണ്. പുതിയതായി വീടുപണിയുന്ന മിക്കവരും ഇത്തരമൊരു പോണ്ട് വീടിനോടു കൂട്ടിച്ചേർക്കുന്നുണ്ട്. ലാൻഡ്സ്കേപ്പിന്റെ

വർണ്ണമത്സ്യങ്ങൾ തുള്ളിക്കളിക്കുന്ന അലങ്കാരമത്സ്യക്കുളം വീട്ടുമുറ്റത്തോ കോർട്‌യാർഡിലോ ഉണ്ടാകുന്നത് ആർക്കാണ് ഇഷ്ടമല്ലാത്തത്? കോയ്പോണ്ട് എന്നാൽ കോയ് കാർപ് മത്സ്യങ്ങൾ നിറഞ്ഞ അലങ്കാരമത്സ്യക്കുളമാണ്. പുതിയതായി വീടുപണിയുന്ന മിക്കവരും ഇത്തരമൊരു പോണ്ട് വീടിനോടു കൂട്ടിച്ചേർക്കുന്നുണ്ട്. ലാൻഡ്സ്കേപ്പിന്റെ ഭാഗമായോ കോർട്‌യാർഡിലോ ആകാം ഇത്.

തിരക്കുപിടിച്ച ജീവിതരീതിയും തൊഴിൽ സ്ഥലത്തെ പ്രശ്നങ്ങളും സ്ട്രസ്സുമൊക്കെ പരിഹരിക്കാൻ കോയ്പോണ്ടിന് ഒരു പരിധി വരെ കഴിയുമെന്നാണ് മാനസികാരോഗ്യവിദഗ്ധർ പറയുന്നത്. പ്രായമായവർ വീട്ടിലുണ്ടെങ്കിൽ സമയം കൊല്ലാനും കുട്ടികൾക്ക് ആഹ്ലാദിക്കാനുമൊക്കെ കോയ്പോണ്ട് സഹായിക്കും.

ADVERTISEMENT

കോയ് കാർപ് മത്സ്യങ്ങൾ വളരെ ആകർഷകമായ നിറത്തോടു കൂടിയവയാണ്. നല്ല വലുപ്പവും വയ്ക്കും. ഇന്ത്യൻ കൂടാതെ, ചൈനീസ്, ജാപ്പനീസ് തുടങ്ങി 15ലേറെ ഇനങ്ങളിലുള്ള കോയ് കാർപ് മത്സ്യങ്ങൾ വിപണിയിലുണ്ട്. വിദേശ മത്സ്യങ്ങൾക്ക് നിറപ്പകിട്ട് കൂടുതൽ ഉണ്ടെങ്കിലും വില കൂടുതലാണ്. മീനിന്റെ വലുപ്പം കൂടുന്നത് അനുസരിച്ച് വിലയും കൂടും. വെള്ളം ചലിക്കുന്തോറും മീൻ കൂടുതൽ ആരോഗ്യത്തോടെയും ഉത്സാഹത്തോടെയും ഇരിക്കും. അതുകൊണ്ട് വെള്ളം ചലിപ്പിക്കാനുള്ള സംവിധാനം വേണം.

കുറഞ്ഞത് 5 X 3 അടി വലുപ്പമുള്ള പോണ്ട് എങ്കിലും വേണം കോയ്കാർപിന് സ്വതന്ത്രമായി സഞ്ചരിക്കാൻ. രണ്ടര അടിയിൽ കൂടുതൽ ആഴം കൊടുക്കുന്നത് അപകടകരമാണ്, പ്രത്യേകിച്ച്, ചെറിയ കുട്ടികൾ ഉള്ള വീടുകളിൽ. ഇനി ചെറിയ കുട്ടികൾ ഇല്ലെങ്കിലും അതിഥികൾ ആയിപ്പോലും വീട്ടിൽ കുട്ടികൾ വരാം എന്ന് ഓർക്കണം.

ADVERTISEMENT

കോയ് പോണ്ടിലെ മീനിന്റെ എണ്ണം കൂടുമ്പോഴാണ് കാണാൻ ഭംഗി. ചെറിയ ടാങ്കുകളിൽ സ്ഥലപരിമിതി കാരണം മീൻ അധികം വളരില്ല. ടാങ്കിന് വലുപ്പം കൂടുന്തോറും മീനിനും വലുപ്പം കൂടും. അതുകൊണ്ടുതന്നെ പരമാവധി സ്ഥലം കോയ്‍ പോണ്ടിന് മാറ്റിവയ്ക്കാൻ ശ്രദ്ധിക്കണം.

വീടുകളിൽ കോൺക്രീറ്റ് കൊണ്ടുള്ള ടാങ്ക് ആണ് ഏറ്റവും നല്ലത്. പിന്നീട് ആവശ്യമില്ല എന്നു തോന്നിയാൽ പൊട്ടിച്ചുമാറ്റാനുള്ള പ്രയാസം കോൺക്രീറ്റ് ടാങ്കിന്റെ ന്യൂനതയാണ്. ടെംപേർഡ് ഗ്ലാസ് കൊണ്ടുള്ള അക്വേറിയം പോലുള്ള കോയ് ‌പോണ്ട് ഇന്റീരിയറിലേക്കു യോജിക്കും. അകത്തെ കോർട്‌യാർഡുകളിലും കോൺക്രീറ്റ് ടാങ്ക് നിർമിച്ച് അതിൽ മീൻ ഇടാം.

ADVERTISEMENT

മീനിന്റെ തീറ്റയും കാഷ്ഠം ഉൾപ്പെടുന്ന മാലിന്യങ്ങളും വെള്ളത്തിൽ കലരുമെന്നതിനാൽ ഫിൽറ്ററിങ്ങിന് വളരെയധികം പ്രാധാന്യമുണ്ട്. ഫിൽറ്റർ ഓഫ് ചെയ്യരുത് എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം. ഒരേ വെള്ളം തന്നെ ചംക്രമണം ചെയ്തുകൊണ്ടിരിക്കുന്നതിനാൽ വെള്ളം മാറ്റേണ്ട ആവശ്യം വരുന്നില്ല. ലാവാ റോക്ക് എന്ന പേരിൽ വിപണിയിൽ ലഭിക്കുന്ന കല്ലുകളും ഫിൽറ്ററിൽ ഉപയോഗിക്കാറുണ്ട്. സാധാരണ ഗതിയിൽ യുവി ഫിൽറ്റർ ആവശ്യമില്ലെങ്കിലും പുറത്തെ പോണ്ടുകളിൽ സൂര്യപ്രകാശം നേരിട്ടു തട്ടുന്നുണ്ടെങ്കിൽ യുവി ഫിൽറ്റർ സ്ഥാപിക്കുന്നതാണ് നല്ലത്.

പോണ്ടിന് കഴിയുന്നത്ര പ്രകൃതിയോടു ചേർന്നു നിൽക്കുന്ന രീതിയിൽ രൂപഭംഗി നൽകുന്നതാണ് ട്രെൻഡ്. ചെടികളും പാറകളും ഉരുളൻകല്ലുകളും പ്രകൃതിദത്തമെന്നു തോന്നിക്കുന്ന വെള്ളച്ചാട്ടവുമെല്ലാം പോണ്ടിന്റെ ഭാഗമാകുന്നു.

യഥാർഥ കല്ലുകൾക്കു പുറമേ സിമന്റ് ഉപയോഗിച്ച് പാറയുടെ ആകൃതിയിൽ നിർമിച്ച് പെയിന്റ് ചെയ്തും യഥാർഥമെന്നു തോന്നിക്കുന്ന പതിവുണ്ട്. ഫേൺ പോലുള്ള ചെടികളാണ് കോയ് ‌പോണ്ടിനു വേണ്ടി തിരഞ്ഞെടുക്കുന്നത്. വെള്ളത്തിൽ വളരുന്ന വാട്ടർ പോപ്പി, ജപ്പോണിക്ക, വാട്ടർ ലില്ലി, വാട്ടർ ലെറ്റ്യൂസ്, വാട്ടർ മോസ്, ഫോക്സ് ടെയിൽ പ്ലാന്റ്, വാട്ടർ മൊസെയ്ക്, ഡക്ക് വീഡ് തുടങ്ങിയ ധാരാളം ചെടികൾ ഉപയോഗിക്കാറുണ്ട്. ഈ ചെടികൾ പുറത്തുവിടുന്ന ഓക്സിജൻ മീനും മീനിന്റെ അവശിഷ്ടങ്ങൾ ചെടികളും ഉപയോഗിക്കുന്നു. പോണ്ടുകളിലേക്കു വേണ്ടിയുള്ള ശിൽപങ്ങളും വിപണിയിൽ ലഭ്യമാണ്. സ്ഥിരമായി ഫിൽറ്ററിങ് നടക്കുന്നതിനാൽ ഇത്തരം പോണ്ടുകളിൽ പായൽ പിടിക്കുമെന്ന പേടിയും വേണ്ട.

ADVERTISEMENT