മഴ തുടങ്ങിയാൽ മുറ്റത്തെ പൂക്കളുടെ സമയം കഴിയും. മഴക്കാലത്തും ഉദ്യാനത്തിൽ പൂക്കൾ വേണം എന്ന് ആഗ്രഹമുണ്ടെങ്കിൽ വെള്ളത്തിൽ വളരുന്ന ചെടികളെ ആശ്രയിക്കാം. വളരെ എളുപ്പമാണ് ആമ്പലും താമരയും വളർത്താൻ. കാര്യമായ പരിചരണമൊന്നും ഇല്ലാതെ തന്നെ ധാരാളം പൂക്കൾ ലഭിക്കും. നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് വയ്ക്കാൻ മാത്രം

മഴ തുടങ്ങിയാൽ മുറ്റത്തെ പൂക്കളുടെ സമയം കഴിയും. മഴക്കാലത്തും ഉദ്യാനത്തിൽ പൂക്കൾ വേണം എന്ന് ആഗ്രഹമുണ്ടെങ്കിൽ വെള്ളത്തിൽ വളരുന്ന ചെടികളെ ആശ്രയിക്കാം. വളരെ എളുപ്പമാണ് ആമ്പലും താമരയും വളർത്താൻ. കാര്യമായ പരിചരണമൊന്നും ഇല്ലാതെ തന്നെ ധാരാളം പൂക്കൾ ലഭിക്കും. നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് വയ്ക്കാൻ മാത്രം

മഴ തുടങ്ങിയാൽ മുറ്റത്തെ പൂക്കളുടെ സമയം കഴിയും. മഴക്കാലത്തും ഉദ്യാനത്തിൽ പൂക്കൾ വേണം എന്ന് ആഗ്രഹമുണ്ടെങ്കിൽ വെള്ളത്തിൽ വളരുന്ന ചെടികളെ ആശ്രയിക്കാം. വളരെ എളുപ്പമാണ് ആമ്പലും താമരയും വളർത്താൻ. കാര്യമായ പരിചരണമൊന്നും ഇല്ലാതെ തന്നെ ധാരാളം പൂക്കൾ ലഭിക്കും. നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് വയ്ക്കാൻ മാത്രം

മഴ തുടങ്ങിയാൽ മുറ്റത്തെ പൂക്കളുടെ സമയം കഴിയും. മഴക്കാലത്തും ഉദ്യാനത്തിൽ പൂക്കൾ വേണം എന്ന് ആഗ്രഹമുണ്ടെങ്കിൽ വെള്ളത്തിൽ വളരുന്ന ചെടികളെ ആശ്രയിക്കാം. വളരെ എളുപ്പമാണ് ആമ്പലും താമരയും വളർത്താൻ. കാര്യമായ പരിചരണമൊന്നും ഇല്ലാതെ തന്നെ ധാരാളം പൂക്കൾ ലഭിക്കും. നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് വയ്ക്കാൻ മാത്രം ശ്രദ്ധിച്ചാൽ മതി. ആമ്പലിന്റെയും താമരയുടെയും ഒട്ടേറെ ഹൈബ്രിഡ് ഇനങ്ങൾ വിപണിയിൽ വരുന്നുണ്ട്. നിറത്തിലും ഇതളിന്റെ ആകൃതിയിലും വലുപ്പത്തിലുമെല്ലാം വൈവിധ്യങ്ങളുള്ളതിനാൽ ഈ ചെടികൾ ശേഖരിക്കാൻ ഇഷ്ടമുള്ളവർ ഒരുപാടുപേരുണ്ട്. മാത്രവുമല്ല, പെട്ടെന്ന് തൈകൾ ലഭിക്കുന്നതിനാൽ അത് വിറ്റ് വരുമാനവും നേടാം.

ചെളിയിൽ വിരിയും ചന്തം

ADVERTISEMENT

ആമ്പലും താമരയും ചെളിയിൽ വളരുന്നവയാണ്. അതുകൊണ്ടുതന്നെ ആ സാഹചര്യം ഒരുക്കിക്കൊടുക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. ആമ്പലിന്റെയും താമരയുടെയും പോട്ടിങ് മിശ്രിതവും പോട്ടിങ് ചെയ്യുന്ന രീതിയും ഒരുപോലെയാണ്. ചട്ടിയുടെ ആദ്യപകുതി ഉണങ്ങിയ, കട്ടയില്ലാത്ത ചാണകപ്പൊടിയും മുകളിലെ പകുതിയിൽ ചെളിയാക്കിയ മണ്ണോ പാടത്തെ കളിമണ്ണോ നിറച്ച് തൈ നടാം. വേരിലേക്ക് വളം എളുപ്പത്തിൽ എത്താനാണ് ചാണകപ്പൊടി അടിയിൽ ഇടുന്നത്.

ചട്ടിയിൽ നട്ട്

ADVERTISEMENT

ഇപ്പോൾ വിപണിയിൽ കിട്ടുന്ന ആമ്പലും താമരയും ഹൈബ്രിഡ് ഇനങ്ങളാണ്. നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഈ ചെടികളിൽ മുഖ്യം ഏത് സീസണിലും പൂക്കൾ തരുന്ന ട്രോപ്പിക്കൽ ഇനങ്ങളാണ്. അടിയിൽ ദ്വാരമില്ലാത്ത ചട്ടിയിലോ പ്ലാസ്റ്റിക് ബേസിനിലോ നടാം. ആമ്പൽ താരതമ്യേന ചെറിയ ചെടിയായതിനാൽ ചട്ടിയിൽ വളർത്തി പോണ്ടിലോ ബേസിനിലോ ഇറയ്ക്കിവയ്ക്കുന്നതാണ് നല്ലത്. പുതിയ തൈ വരുമ്പോൾ പെട്ടെന്ന് ഇളക്കിമാറ്റാൻ എളുപ്പമായിരിക്കും. പക്ഷേ, കൂടുതൽ പൂക്കൾ കിട്ടണമെങ്കിൽ ബേസിനോ വലുപ്പമുള്ള പാത്രങ്ങളോ തന്നെ വേണം. താമര ഹൈബ്രിഡ് ആണെങ്കിലും അല്പം കൂടി വലിയ പാത്രം വേണം. നന്നായി ഇല വന്ന് നിറയുമ്പോഴാണ് പൂക്കൾ ഉണ്ടാകുന്നത്.

തൈ എളുപ്പത്തിൽ കിട്ടും

ADVERTISEMENT

ആമ്പലിന്റെയും താമരയുടെയും കിഴങ്ങ് അല്ലെങ്കിൽ ട്യൂബറിൽ നിന്ന് പുതിയ ചെടി ഉണ്ടാക്കാം. കിഴങ്ങിൽ നിന്ന് ഉണ്ടാകുന്ന തൈകൾ കൂടുതൽ ആരോഗ്യമുള്ളവയും മാറ്റി നട്ടാൽ പെട്ടെന്ന് പുഷ്പിക്കുന്നവയുമാണ്. ചിലയിനം ആമ്പലിന്റെ ഇലയുടെ അഗ്രങ്ങളിൽ തൈ മുളയ്ക്കാറുമുണ്ട്. ഇത്തരത്തിൽ ഇലയിൽ മുളച്ച തൈ, ചെറിയ പോട്ടിലേക്കു മാറ്റിനട്ട് വെയിൽ കുറഞ്ഞ ഇടത്ത് സൂക്ഷിക്കാം. നന്നായി വേരുപിടിച്ച ശേഷം വലിയ ചട്ടിയിലേക്കു മാറ്റിനടാം. താമരയുടെ കിഴങ്ങിൽ നിന്നു മാത്രമല്ല, വിത്തിൽ നിന്നും പുതിയ ചെടി ഉൽപാദിപ്പിക്കാം. വിത്തിൽ നിന്നുണ്ടാകുന്ന ചെടി വളർന്നുവരാനും പൂക്കാനും കൂടുതൽ സമയമെടുക്കും.

വെയിൽ വിട്ടൊരു കളിയില്ല

നല്ല തെളിഞ്ഞ വെയിൽ കിട്ടിയാൽ ആമ്പലും താമരയും നിത്യേന പൂക്കൾ തരും. പൂന്തോട്ടത്തിലെ കുളങ്ങളിൽ മരങ്ങളുടെ തണൽ ഉണ്ടെങ്കിൽപ്പോലും ആമ്പൽ ധാരാളം വിരിയും. എന്നാൽ താമരയ്ക്ക് നല്ല വെയിൽ കിട്ടണം. ശക്തിയായി വെയിലടിക്കുന്ന ടെറസിലാണ് താമര ഏറ്റവും നന്നായി വിരിയുക.

പൂക്കാൻ ടിപ്സ്

ചട്ടിയിലെ പോഷകങ്ങൾ കുറഞ്ഞു തുടങ്ങിയാൽ പൂക്കളുടെ എണ്ണവും കുറയും. ചെടി നട്ടിരിക്കുന്ന ചട്ടിയിൽ ഇടയ്ക്കിടെ ചാണകപ്പൊടി കലർത്തിക്കൊടുക്കുന്നത് ചെടിയുടെ ആരോഗ്യം കൂടാനും ധാരാളം പൂക്കൾ ഉണ്ടാകാനും സഹായിക്കും. ചെടിയുടെ ആരോഗ്യം കുറവാണെന്നു തോന്നിയാൽ ഒരു സ്പൂൺ NPK മിശ്രിതം തുണിയിലോ പേപ്പറിലോ പൊതിഞ്ഞ്ചുവട്ടിൽ വയ്ക്കുന്നതും ഗുണം ചെയ്യും. ചെടിയുടെ നേരെ ചുവട്ടിൽ വയ്ക്കാതെ, ഏതെങ്കിലും വശത്ത് വയ്ക്കുന്നതാണ് സുരക്ഷിതം. വളരെ പതിയേ വെള്ളത്തിൽ കലർന്നാൽ മതി.

പല നിറമുള്ള പൂക്കൾ ഒരേ പാത്രത്തിൽ

വീടിന്റെ ഫൗണ്ടേഷനോടു ചേർന്നോ പൂന്തോട്ടത്തിലോ വെയിൽ കിട്ടുന്ന കോർട്‌യാർഡിലോ ആമ്പൽക്കുളം നിർമിക്കാം. ഇടയ്ക്കിടെ സ്ഥലം മാറ്റണം എന്നുണ്ടെങ്കിൽ റെഡിമെയ്ഡ് ആമ്പൽക്കുളവുമാകാം. കോൺക്രീറ്റ് പോണ്ടുകളും ഫൈബർ പോണ്ടുകളും വിപണിയിലുണ്ട്. വലിയ പോണ്ട് ആണെങ്കിൽ ഒന്നിലധികം ചട്ടികൾ ഇറക്കിവയ്ക്കാം. ഒരേ പോണ്ടിൽ വ്യത്യസ്തയിനം പൂക്കൾ ഉണ്ടാകുന്നത് ഭംഗിയായിരിക്കും. ആമ്പലും താമരയും ഒന്നിച്ചു വളർത്താറില്ല. ഏതെങ്കിലും ഒന്ന് അധികം വളർന്ന് മറ്റേ ചെടിയെ നശിപ്പിക്കാം.

പുഴുവും ഒച്ചും ശത്രുക്കൾ

ഇലകൾ കാർന്നു തിന്നുന്ന പുഴുക്കളാണ് ആമ്പലിന്റെയും താമരയുടെയും പ്രധാന ശത്രുക്കൾ. ഇതിനെ കൈകൊണ്ടു പിടിച്ച് കൊന്നുകളയുകയാണ് ഏറ്റവും നല്ലത്. കീടനാശിനി പ്രയോഗിക്കുന്നത് ചെടിയെയും ബാധിക്കാം. ഒച്ചാണ് മറ്റൊരു പ്രധാന ശല്യം. ഇലയുടെ അടിയിൽ ഒളിച്ചിരുന്ന് ഇലയും പൂവുമെല്ലാം തിന്നുതീർക്കും. വെള്ളത്തിൽ പപ്പായയുടെയോ കാബേജിന്റെയോ ഇലയിട്ടു കൊടുക്കുകയാണ് ഒച്ചിനെ തുരത്താനുള്ള ഒരു മാർഗം. ഈ ഇലകൾ തിന്നാൻ എത്തുന്ന ഒച്ചിനെ പിടിച്ച് ഉപ്പുവെള്ളത്തിലിട്ടു നശിപ്പിക്കാം.

പായലേ വിട

ആമ്പൽക്കുളത്തിലെ മറ്റൊരു പ്രധാന പ്രശ്നം പായൽ വരുന്നതാണ്. വെയിൽ അടിക്കുന്നിടത്ത് പായൽ വളരും. മാത്രവുമല്ല, ആമ്പലിനും താമരയ്ക്കും നൽകുന്ന വളവും പായലിന്റെ വളർച്ചയെ സഹായിക്കും. പായലിന്റെ സാന്നിധ്യം ഇലകൾ കുറയാനും കുളത്തിന്റെ ഭംഗി പോകാനും കാരണമാകും. മറ്റു വാട്ടർ പ്ലാന്റ്സ് കൂടി ആമ്പൽ/ താമരക്കുളത്തിൽ ഇട്ടുകൊടുക്കുന്നത് പായൽ കുറയാൻ സഹായിക്കും. പിസ്റ്റിയ (pistia),അസോള (asola), ഹൈഡ്രില്ല (hydrilla), വാട്ടർ ബാംബൂ (water bamboo) തുടങ്ങിയ വെള്ളത്തിൽ വളരുന്ന ചെടികൾ ആണ് സാധാരണ ആമ്പൽ/താമരക്കുളങ്ങളിൽ വളർത്തുന്നത്. ഈ ചെടികൾ എല്ലാം പെട്ടെന്ന് വളർന്ന് പെരുകും. അധികം വരുന്ന വളം വലിച്ചെടുക്കാനും ഓർണമെന്റൽ പ്ലാന്റുകൾ കൂടിയായ ഈ ചെടികൾ ശ്രമിക്കും. വളം കൂടിയായതിനാൽ അളവ് കൂടിയാൽ ഈ ചെടികൾ മറ്റു ചെടിയുടെ ചുവട്ടിൽ ഇട്ടുകൊടുക്കുകയുമാകാം. കോഴിത്തീറ്റ, കാലിത്തീറ്റ എന്നീ ഇനത്തിലും ഈ ചെടികളെ പെടുത്താം.

മണ്ണ് ഇളക്കൽ അത്യാവശ്യം

ആമ്പൽ/ താമര വയ്ക്കുന്ന ചട്ടിയിലെ മണ്ണ് ഇടയ്ക്കിടെ ഇളക്കിക്കൊടുക്കുന്നത് വേരിന് കൂടുതൽ ഓക്സിജൻ കിട്ടാൻ നല്ലതാണ്. ഇടയ്ക്കിടെ പഴയ വെള്ളം ഒഴുക്കി കളഞ്ഞ് പുതിയതു നൽകുന്നതും ഓക്സിജന്റെ അളവ് വർധിക്കാൻ സഹായിക്കും. മാത്രമല്ല, പായൽ പോകാനും ഇതു സഹായിക്കും. ആമ്പൽക്കുളത്തിൽ കൊതുകു വളരാൻ സാധ്യതയുണ്ട്. കൂത്താടിയെ നശിപ്പിക്കുന്ന ഗപ്പി പോലുള്ള ഏതെങ്കിലും മീൻ ഇടുന്നതോ വെള്ളം തുടർച്ചയായി ചലിക്കുന്നതോ ആണ് ഇതിനുള്ള പരിഹാരം.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്:

ലതിക സുതൻ, ഇരിങ്ങാലക്കുട

ADVERTISEMENT