നാടൻ ചെടികളും മരുന്നു ചെടികളും മുറ്റത്തുവേണം; മഴയാണെങ്കിലും പൂക്കളാൽ മുറ്റം നിറയ്ക്കാം Flowering plants and medicinal plants for tropical climate
ആകാശത്തിന്റെ നീലയ്ക്കും വെയിലിന്റെ സ്വർണനിറത്തിനും പൂക്കളുടെ തുടുപ്പിനുമൊക്കെ പ്രസക്തി നഷ്ടപ്പെടുന്ന സമയമാണ് വർഷകാലം. മഴക്കാലം പച്ചപ്പിന്റേതാണ്; പല ഷേഡുകളിലുള്ള പച്ചയാൽ ഉദ്യാനവും തൊടിയുമൊക്കെ വർണാഭമാകുന്ന ഊർവരകാലം. മഴക്കാലത്ത് പൂന്തോട്ടത്തിന് നിറം വയ്ക്കണമെങ്കിൽ ഉഷ്ണമേഖല കാലാവസ്ഥയിൽ വളരുന്ന
ആകാശത്തിന്റെ നീലയ്ക്കും വെയിലിന്റെ സ്വർണനിറത്തിനും പൂക്കളുടെ തുടുപ്പിനുമൊക്കെ പ്രസക്തി നഷ്ടപ്പെടുന്ന സമയമാണ് വർഷകാലം. മഴക്കാലം പച്ചപ്പിന്റേതാണ്; പല ഷേഡുകളിലുള്ള പച്ചയാൽ ഉദ്യാനവും തൊടിയുമൊക്കെ വർണാഭമാകുന്ന ഊർവരകാലം. മഴക്കാലത്ത് പൂന്തോട്ടത്തിന് നിറം വയ്ക്കണമെങ്കിൽ ഉഷ്ണമേഖല കാലാവസ്ഥയിൽ വളരുന്ന
ആകാശത്തിന്റെ നീലയ്ക്കും വെയിലിന്റെ സ്വർണനിറത്തിനും പൂക്കളുടെ തുടുപ്പിനുമൊക്കെ പ്രസക്തി നഷ്ടപ്പെടുന്ന സമയമാണ് വർഷകാലം. മഴക്കാലം പച്ചപ്പിന്റേതാണ്; പല ഷേഡുകളിലുള്ള പച്ചയാൽ ഉദ്യാനവും തൊടിയുമൊക്കെ വർണാഭമാകുന്ന ഊർവരകാലം. മഴക്കാലത്ത് പൂന്തോട്ടത്തിന് നിറം വയ്ക്കണമെങ്കിൽ ഉഷ്ണമേഖല കാലാവസ്ഥയിൽ വളരുന്ന
ആകാശത്തിന്റെ നീലയ്ക്കും വെയിലിന്റെ സ്വർണനിറത്തിനും പൂക്കളുടെ തുടുപ്പിനുമൊക്കെ പ്രസക്തി നഷ്ടപ്പെടുന്ന സമയമാണ് വർഷകാലം. മഴക്കാലം പച്ചപ്പിന്റേതാണ്; പല ഷേഡുകളിലുള്ള പച്ചയാൽ ഉദ്യാനവും തൊടിയുമൊക്കെ വർണാഭമാകുന്ന ഊർവരകാലം.
മഴക്കാലത്ത് പൂന്തോട്ടത്തിന് നിറം വയ്ക്കണമെങ്കിൽ ഉഷ്ണമേഖല കാലാവസ്ഥയിൽ വളരുന്ന ചെടികളെത്തന്നെ ആശ്രയിക്കേണ്ടിവരും. അളവ് കുറയുമെങ്കിലും മഴക്കാലത്തും ഇത്തരം നാടൻ ചെടികളിൽ പൂവിരിയും. പൂക്കൾ ഉണ്ടാകുന്ന ചെടികൾ മാത്രം പോരാ, കുറച്ചു മരുന്നു ചെടികളും മഴക്കാലത്ത് അത്യാവശ്യമാണ്. മഴക്കാലത്തും പൂന്തോട്ടം ഒരേസമയം ആകർഷകവും ആരോഗ്യപ്രദവുമായിരിക്കാൻ ഉൾപ്പെടുത്താവുന്ന കുറച്ചു ചെടികളാണ് ഇത്തവണ.
തെച്ചി
തെച്ചി അല്ലെങ്കിൽ ചെത്തിയുടെ നാടൻ ഇനങ്ങൾ പോലെത്തന്നെ എളുപ്പത്തിൽ പിടിക്കുകയും പൂക്കുകയും ചെയ്യുന്നവയാണ് ഹൈബ്രിഡ് ചെത്തികൾ. ഇതളുകളുടെ നിറത്തിലും എണ്ണത്തിലുമുള്ള വൈവിധ്യവും കിട്ടാനുള്ള എളുപ്പവും മൂലം ഹൈബ്രിഡ് ചെത്തി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ട്രെഡീഷണൽ, മോഡേൺ എന്ന വ്യത്യാസമൊന്നുമില്ലാതെ ഏതു ലാൻഡ്സ്കേപ്പിലും ഈ ചെടി ഉപയോഗിക്കാം. മഴക്കാലമാണെങ്കിലും ഇടയ്ക്കിടെ പ്രൂൺ ചെയ്തു കൊടുക്കണം. കോരിച്ചൊരിയുന്ന മഴക്കാലത്ത് മാത്രമേ പൂവ് ഇല്ലാതിരിക്കുകയുള്ളൂ. ഷേഡ് ഇല്ലാത്ത സ്ഥലത്ത് നടണമെന്നുമാത്രം.
ക്രോട്ടൺ
മഴക്കാലത്ത് നിറപ്പകിട്ടാർന്ന പൂന്തോട്ടം കിട്ടാൻ ക്രോട്ടൺ വൈവിധ്യങ്ങൾ സഹായിക്കും. ഇലകളാണ് ഈ ഇനത്തിൽപ്പെട്ട ചെടികളുടെ ഭംഗി. നിറത്തിലും വലുപ്പത്തിലും ആകൃതിയിലുമുള്ള വൈവിധ്യങ്ങൾ ഉണ്ട്. ഷേഡ് ഇല്ലാത്ത ഏതു സ്ഥലത്തും മഴയിലും വെയിലിലുമൊക്കെ ക്രോട്ടൺ നല്ല ഭംഗിയായി നിൽക്കും. കമ്പ് മുറിച്ചു നട്ടാൽ മതി. കാര്യമായ വളപ്രയോഗമോ പരിചരണമോ ആവശ്യമില്ല.
ചെമ്പരത്തി
നാടൻ ചെമ്പരത്തിയുടെയും ഹൈബ്രിഡ് ചെമ്പരത്തിയുടെയും എല്ലായിനങ്ങളും മഴക്കാലത്തും പൂക്കൾ തരും. വെറുതെ കമ്പ് മുറിച്ചു കുത്തിയാൽത്തന്നെ നാടൻ ചെമ്പരത്തികൾ പിടിക്കും. വള്ളി ചെമ്പരത്തി, മുളക് ചെമ്പരത്തി, മാല ചെമ്പരത്തി എന്നിങ്ങനെ നാടൻ ചെമ്പരത്തിയിൽ വിവിധയിനങ്ങൾ ഉണ്ട്. കൂടാതെ വേരിഗേറ്റഡ് ഇലകൾ, പൂക്കളിലെ നിറവൈവിധ്യം എന്നിവ കൊണ്ട് ആകർഷകമായവയും ലഭിക്കും. പ്രത്യേക പരിചരണമൊന്നും ആവശ്യമില്ല. മഴക്കാലത്ത് പ്രൂൺ ചെയ്തുകൊടുക്കാം.
കൊളോക്കേഷ്യ
ചേമ്പിന്റെ കുടുംബത്തിലുള്ള അലങ്കാരച്ചെടികളാണ് കൊളോക്കേഷ്യ. മഴക്കാലത്ത് വലിയ ആവേശത്തോടെ വളരും. വലിയ ഇലകളോടു കൂടിയ ജയന്റ് എലഫന്റ് ഇയർ കൊളോക്കേഷ്യ, ഇരുണ്ട ഇലകളും തണ്ടുമുള്ള ബ്ലാക്ക് കൊളോക്കേഷ്യ തുടങ്ങിയ ഇനങ്ങളൊക്കെ ലാൻഡ്‌സ്കേപ്പിങ്ങിന്റെ ഭാഗമായി ഉപയോഗിക്കുന്നു. കിഴങ്ങോ തൈയോ നട്ട് കൊളോക്കേഷ്യ ഇനങ്ങൾ വളർത്താം. ഇളംപച്ച നിറമുള്ള വെള്ളച്ചേമ്പും ഉദ്യാനത്തിന്റെ ഭംഗികൂട്ടും. ഇലയും തണ്ടുമൊക്കെ ഭക്ഷ്യയോഗ്യമാണെന്നതാണ് ഇതിന്റെ പ്രത്യേകത. വെള്ളം നന്നായി കിട്ടിയാൽ വേനലിലും ഈ ചെടി നന്നായി ഉണ്ടാകും. n
നന്ത്യാർവട്ടം
നാടനും ഹൈബ്രിഡും ഒരുപോലെ ഭംഗിയുള്ള മറ്റൊരു ചെടിയാണ് നന്ത്യാർവട്ടം. പൂന്തോട്ടത്തിന്റെ അതിർത്തി നിർണയിക്കാനുള്ള ഹെഡ്ജ് പ്ലാന്റ് ആയാണ് നന്ത്യാർവട്ടത്തിന്റെ ഹൈബ്രിഡ് ചെടികൾ ഉപയോഗിക്കുന്നത്. പ്രൂൺ ചെയ്തു നിർത്തിയാൽ ധാരാളം വെള്ളപ്പൂക്കൾ കിട്ടും. നാടൻ ചെടികളിൽ ഇതളിന്റെ എണ്ണത്തിൽ വ്യത്യാസമുള്ള ഇനങ്ങളുണ്ട്. കമ്പ് മുറിച്ചുനട്ട് പുതിയ ചെടി ഉത്പാദിപ്പിക്കാം.
മുസാൻഡ
ഏതുകാലത്തും പൂക്കൾ ഉണ്ടാകുമെന്നതാണ് മുസാൻഡയുടെ ആകർഷണം. പിങ്ക്, ചുവപ്പ്, വെള്ള, മഞ്ഞ എന്നീ നിറങ്ങളിലുള്ള ഒട്ടേറെയിനങ്ങൾ കിട്ടും. ചെമ്പരത്തിയുടേതു പോലെത്തന്നെ ഇടത്തരം വലുപ്പമുള്ള കമ്പ് നട്ട് ചെടി ഉണ്ടാക്കാം. വെളിച്ചം കിട്ടുന്ന സ്ഥലമായിരിക്കണമെന്നേയുള്ളൂ. അധികം ഉയരം വയ്ക്കാതെ പടർന്നു വളരുന്നതിനാൽ കുറച്ചധികം സ്ഥലമെടുക്കും മുസാൻഡ. മതിലിനോടു ചേർത്ത് വളർത്താവുന്ന ചെടിയാണിത്.
രാജമല്ലി
മഴക്കാലത്തും നിറപ്പകിട്ടാർന്ന പൂക്കളുമായി നിൽക്കുന്ന ചെടിയാണ് രാജമല്ലി. മഞ്ഞ, പിങ്ക്, ചുവപ്പ് നിറങ്ങൾ ഇടകലർന്ന പൂക്കളോടു കൂടിയ ഈ ചെടിയിൽ മഴക്കാലത്തും പൂക്കളുണ്ടാകും. തണൽ ഇഷ്ടപ്പെടുന്നില്ല ഈ ചെടി. വിത്തിട്ട് പുതിയ ചെടിയുണ്ടാക്കാം. നല്ല മഴക്കാലത്ത് കമ്പ് നട്ടാലും പിടിക്കും.
പനിക്കൂർക്ക
മഴയുണ്ടെങ്കിൽ പനിയുമുണ്ട് എന്നതാണ് അവസ്ഥ. മരുന്നായി മാത്രമല്ല, അലങ്കാരച്ചെടിയായും പനിക്കൂർക്ക വളർത്താം. വെള്ളയും പച്ചയും ഇടകലർന്ന വേരിഗേറ്റഡ് ഇനങ്ങൾ ഇപ്പോൾ ലഭിക്കും. ചെടിച്ചട്ടിയിലോ നിലത്തോ വളർത്താം. വെള്ളം വാർന്നുപോകുന്ന സ്ഥലമാകണമെന്നുമാത്രം.
തുളസി
പൂക്കൾക്ക് പ്രത്യേക ആകർഷണമൊന്നുമില്ലെങ്കിലും തുളസി നമ്മുടെ ഉദ്യാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. നാടൻ തുളസി, രാമതുളസി, കൃഷ്ണതുളസി, കർപ്പൂരതുളസി... തുളസിയുടെ ബഹുവിധയിനങ്ങൾ പണ്ടത്തെ വീട്ടുമുറ്റങ്ങളിൽ കാണാമായിരുന്നു. തുളസി വർഗങ്ങളുടെയെല്ലാം തൈയോ കമ്പോ നട്ട് പുതിയ ചെടി ഉത്പാദിപ്പിക്കാം. മഴക്കാലത്തുണ്ടാകുന്ന അലർജികൾ, പ്രാണികൾ കടിച്ചുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഇവയ്ക്കെല്ലാം തുളസി മികച്ച പരിഹാരമാണ്. കൊതുക് ശല്യം നിയന്ത്രിക്കാനും ഈ ചെടികൾ സഹായിക്കും.
അലോവെര
ഇൻഡോർ ഗാർഡന്റെ ഭാഗമാക്കാവുന്ന ഔഷധഗുണമുള്ള ചെടിയാണ് അലോവെര. മഴ നേരിട്ട് കൊള്ളുന്നത് വലിയ താൽപര്യമൊന്നുമില്ലെങ്കിലും വെള്ളം വാർന്നുപോകാൻ സംവിധാനമുണ്ടെങ്കിൽ അലോവെരയ്ക്ക് മഴക്കാലത്ത് ധാരാളം പുതിയ തൈകൾ ഉണ്ടാകും. ഇൻഡോറിലും സിറ്റ്ഔട്ട്, കോർട്‌യാർഡ് പോലുള്ള സ്ഥലങ്ങളിലും വയ്ക്കാം. അലോവെരയുടെ അലങ്കാരയിനങ്ങൾ വിപണിയിൽ ഉണ്ടെങ്കിലും യഥാർഥ അലോവെരയാണ് മഴക്കാലത്തെ ആരോഗ്യസംരക്ഷണത്തിന് സഹായിക്കുക.