രണ്ടോ മൂന്നോ തൈകൾ മതി; മതിലിന്റെ ഉയരം എത്ര വേണമെങ്കിലും കൂട്ടാം Privacy Solutions for Small Plot Houses
ടൗണിൽ ചെറിയ പ്ലോട്ടിൽ വീടുവയ്ക്കുമ്പോൾ സ്വകാര്യത പലപ്പോഴും വിഷയം തന്നെയാണ്. തൊട്ടടുത്ത വീടിന്റെ പിറകിലേക്കോ ബെഡ്റൂമിന്റെ വശത്തേക്കോ ഒക്കെ തുറക്കാത്ത വശങ്ങൾ ഉണ്ടാകില്ല. ഇത്രയും ഭാഗം മുഴുവൻ മതിൽ കെട്ടുന്നത് വൻ സാമ്പത്തിക നഷ്ടമാണ്. അത്തരമൊരു സാഹചര്യം നേരിടാൻ എറണാകുളത്തെ കോൺസെപ്റ്റ്സ് ഡിസൈൻ സ്റ്റുഡിയോയിലെ ഡിസൈനർ ഷിന്റോ വർഗീസ് കണ്ടെത്തിയ മാർഗമാണ് ഈ ചെടി മതിൽ. ആവശ്യമുള്ള ഉയരത്തിൽ ജിഐ പൈപ്പ് അടിച്ച് ഫ്രെയിം ക്രമീകരിക്കണം. അതിനു മുകളിൽ കയർ മാറ്റ് അല്ലെങ്കിൽ ജിയോ ടെക്സ്റ്റൈൽ വിരിച്ച് ചെടിക്കു പടർന്നു കയറാനുള്ള സാഹചര്യമൊരുക്കാം. റോൾ ആയി വിപണിയിൽ ലഭിക്കുന്ന കയർ മാറ്റിന് വലിയ വിലയൊന്നുമില്ല.
കാറ്റ്സ് ക്ലോ എന്ന ചെടിയാണ് ഇതിനു മുകളിലൂടെ കയറ്റിവിട്ടിരിക്കുന്നത്. വെറും രണ്ട് ചെടി മാത്രമാണ് ഇവിടെ നട്ടിരിക്കുന്നത്. കൂടുതൽ നനയോ മെയിന്റനൻസോ ആവശ്യമില്ല. ഒന്ന് ഒന്നര വർഷത്തിനുള്ളിൽ ചെടി പടർന്ന് വലിയൊരു പച്ചമതിൽ സൃഷ്ടിച്ചു. നല്ല വെയിൽ കിട്ടുന്ന സ്ഥലമായതിനാൽ ഇടയ്ക്കിടെ കാറ്റ്സ് ക്ലോ ഇലമൂടി പൂക്കും. മറുവശത്തും ഇതേ രീതിയിൽ പൂക്കൾ ഉണ്ടാകുന്നതിനാൽ അയൽക്കാരനും സന്തോഷം.
കടപ്പാട്: ഷിന്റോ വർഗീസ്, ഡിസൈനർ
കോൺസെപ്റ്റ്സ് ഡിസൈൻ സ്റ്റുഡിയോ, കടവന്ത്ര,
എറണാകുളം
E mail- info@conceptsdesignstudio.in
office-0484 4864633