പാറയാണ്; ചെടികളൊക്കെ നന്നായി വളരുമോ എന്നുറപ്പില്ല, പുതുതായി വാങ്ങിയ വില്ലയിൽ എത്തിയപ്പോൾ കോട്ടയം പുതുപ്പള്ളി സ്വദേശി ജോർജ് ജോസഫിന്റെ ടെൻഷൻ ഇതായിരുന്നു. എന്നാൽ നല്ല മണ്ണോ വെള്ളമോ ഒന്നുമല്ല, താൽപര്യമാണ് ചെടി വളരാൻ പ്രധാനമായി വേണ്ടത് എന്ന് ജോർജ് ജോസഫ് സ്വന്തം പ്രവൃത്തിയിലൂടെ തെളിയിച്ചു കാണിച്ചു. നാലിൽ

പാറയാണ്; ചെടികളൊക്കെ നന്നായി വളരുമോ എന്നുറപ്പില്ല, പുതുതായി വാങ്ങിയ വില്ലയിൽ എത്തിയപ്പോൾ കോട്ടയം പുതുപ്പള്ളി സ്വദേശി ജോർജ് ജോസഫിന്റെ ടെൻഷൻ ഇതായിരുന്നു. എന്നാൽ നല്ല മണ്ണോ വെള്ളമോ ഒന്നുമല്ല, താൽപര്യമാണ് ചെടി വളരാൻ പ്രധാനമായി വേണ്ടത് എന്ന് ജോർജ് ജോസഫ് സ്വന്തം പ്രവൃത്തിയിലൂടെ തെളിയിച്ചു കാണിച്ചു.

George Joseph in his garden

നാലിൽ തുടക്കം
നാല് റോസിൽ തുടങ്ങി 60 വ്യത്യസ്തയിനം റോസാച്ചെടികളിൽ എത്തി നിൽക്കുന്നു ജോർജിന്റെ ശേഖരം. സ്വന്തം വീട്ടുമുറ്റത്ത് സ്ഥലം തികയാതെ, ഒഴിഞ്ഞു കിടക്കുന്ന അയൽക്കാരന്റെ പ്ലോട്ടിൽപ്പോലും റോസ് വളർത്താൻ തുടങ്ങി എന്നു പറഞ്ഞാൽ പിടികിട്ടുമല്ലോ ചെടിപ്രേമം.

ADVERTISEMENT

കാലാവസ്ഥയുടെ പ്രത്യേകതകൾ മൂലം കേരളത്തിൽ റോസ് വളർത്തൽ അത്ര എളുപ്പമല്ലെന്ന് ജോർജ് പറയുന്നു. ഹൈബ്രിഡ് ടീ റോസ് (Hybrid Teas), ഫ്ലോറിബൻഡ (Floribundas) ഷ്രബ് റോസ്  (Shrub Roses), മിനിയേച്ചർ റോസ് (Miniature Roses) എന്നിങ്ങനെ വിവിധ തരം റോസുകൾ ശേഖരത്തിലുണ്ട്.

Carey rose bred by David Austin

മറ്റ് ചെടികൾ പോലെത്തന്നെ ഓൺലൈൻ സൈറ്റിലൂടെയുള്ള വില്പന റോസിനുമുണ്ട്. സിക്കിം, ബെംഗളൂരു, ലക്നൗ, ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിലുള്ള വലിയ നഴ്സറികളിൽ നിന്നുമാണ് കയ്യിൽ ഇല്ലാത്ത ഇനങ്ങൾ ശേഖരിക്കുന്നത്. ഇലകളൊന്നുമില്ലാതെ വെറും തണ്ടായാണ് ചെടി അയച്ചുകിട്ടുന്നത്. ഇത് ചെറിയ ചട്ടിയിൽ വച്ച് തളിരിലകൾ വരുന്നതുവരെ പരിപാലിക്കലാണ് ആദ്യ ഘട്ടം. വീടിനു പിറകിലെ തണലുള്ള ഭാഗത്താണ് ഈ സമയത്ത് ചെടി വയ്ക്കുന്നത്. കൂടുതൽ ഇലകളും തളിരുകളും വന്ന് ചെടി വലുതാകുന്നതോടെ വലുപ്പം കൂടിയ ചട്ടിയിലേക്ക് മാറ്റി നടുന്നു.

Ginger bread man rose
ADVERTISEMENT

പൂക്കൾ നിറയാൻ
റോസ് നന്നായി പൂവിടാൻ കുറഞ്ഞത് അഞ്ച് മുതൽ എട്ട് മണിക്കൂർ വരെ നേരിട്ടുള്ള സൂര്യപ്രകാശം കിട്ടണം. എന്നാൽ ചൂടും അൾട്രാവയലറ്റ് രശ്മികളും കൂടുന്നതു റോസിന്റെ പൂവിടലിനെ ദോഷകരമായി ബാധിക്കും.
നല്ല നീർവാർച്ചയുള്ള പോട്ടിങ് മിശ്രിതമാണ് റോസിനു വേണ്ടത്. വെള്ളം കെട്ടിക്കിടക്കുന്നത് വേര് ചീയാൻ കാരണമാകും. പാലക്കാട്ടെ ചുവന്ന മണ്ണാണ് റോസിനു നല്ലത് എന്നാണ് ജോർജിന്റെ അഭിപ്രായം. ഇത് നഴ്സറികളിൽ നിന്നു വാങ്ങാനാകും.

Anney Duperey rose

വളവും കീടനിയന്ത്രണവും
പുളിപ്പിച്ച പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ വളങ്ങളാണ് കൂടുതലും ചെടികൾക്കു നൽകുന്നത്. രണ്ട് തവണ ജൈവവളം കൊടുത്താൽ ഒരു തവണ രാസവളം നൽകും. ഡൈ അമോണിയം ഫോസ്ഫേറ്റ് (DAP) വളം ഇടയ്ക്കിടെ നൽകാറുണ്ട്. ഇതു കൂടാതെ, വളർച്ചാ ഹോർമോണുകളും എപ്സംസോൾട്ടും മൈക്രോന്യൂട്രിയന്റുകളുമൊക്കെ കൃത്യമായ ഇടവേളകളിൽ ചെടിക്കു നൽകും.

Imperatice Farah rose
ADVERTISEMENT

ചൂട് കൂടുമ്പോൾ സൂര്യപ്രകാശം നേരിട്ട് മണ്ണിൽ അടിക്കാതിരിക്കാൻ പുതയിടുന്നതും റോസിന്റെ ആരോഗ്യം ക്ഷയിക്കാതിരിക്കാൻ സഹായിക്കുമെന്ന് ജോർജ് പറയുന്നു. കൃത്യമായ ഇടവേളകളിൽ കീടനാശിനി പ്രയോഗവും വേണ്ടിവരും. കുട്ടികളെ നോക്കുന്നതുപോലെ ശ്രമകരമാണെങ്കിലും ഓരോ പൂ വിരിയുമ്പോഴും ജോർജിനും കുടുംബത്തിനും കിട്ടുന്ന ആനന്ദത്തിന് അളവില്ല.

The Joy of a Blooming Rose Garden: A Labor of Love:

Rose cultivation in Kerala is a passion for George Joseph from Kottayam, who turned rocky terrain into a blooming garden of 60 rose varieties. He emphasizes that dedication and care are more important than soil and water for thriving rose plants.

ADVERTISEMENT