പുതിയ ബാത്റൂം പണിയുകയാണോ? ക്ലോസറ്റ് തിരഞ്ഞെടുക്കുമ്പോൾ ഭംഗിയോ വിലയോ ആകരുത് മാനദണ്ഡം Choosing the Right Toilet: Beyond Aesthetics
ബാത്റൂമിൽ ക്ലോസറ്റ് തിരഞ്ഞെടുക്കുമ്പോൾ സൗകര്യത്തിനും വൃത്തിക്കും മുൻഗണന നൽകണമെന്നും, ചതുരാകൃതിയിലുള്ള ബൗൾ ഉള്ള ക്ലോസറ്റുകൾ പ്രായമായവർക്ക് പോലും സുരക്ഷിതവും വൃത്തിയുള്ളതുമായി ഉപയോഗിക്കാമെന്നും ലേഖനം പറയുന്നു, എന്നാൽ ഇവ അല്പം പ്രീമിയം റേഞ്ചിലും കൂടുതൽ സ്ഥലം ആവശ്യമുള്ളതുമാണ്. ചെറിയ ബാത്ത്റൂമുകൾക്ക് ഓവൽ ആകൃതി അനുയോജ്യമാണ്. വൃത്തിയാക്കാൻ എളുപ്പമുള്ള 'റിംലെസ്' ഡിസൈനും, ഫ്ലോർ മൗണ്ടഡ് ക്ലോസറ്റുകളേക്കാൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്ന വോൾ മൗണ്ടഡ് ക്ലോസറ്റുകളും നിർദ്ദേശിക്കുന്നു. ക്ലോസറ്റിന് 45-48 സെന്റീമീറ്റർ ഉയരം ഉപയോഗിക്കുന്നവർക്ക് സൗകര്യപ്രദമായിരിക്കുമെന്നും, ഡ്രൈ-വെറ്റ് ഏരിയ വേർതിരിക്കുന്നത് ക്ലോസറ്റ് വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുമെന്നും, ക്ലോസറ്റിന് ചുറ്റും മതിയായ സ്ഥലം വിടേണ്ടതിന്റെ ആവശ്യകതയും ലേഖനം അടിവരയിടുന്നു.

ബാത്റൂമിലെ ഓരോ ഉത്പന്നത്തിന്റെയും കാര്യത്തിൽ കാഴ്ചയേക്കാൾ പ്രാധാന്യം വൃത്തിക്കും ഉപയോഗത്തിനുമാണ്. ക്ലോസറ്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
1. ചതുരാകൃതിയിലുള്ള ബൗൾ ആണ് ക്ലോസറ്റിന് ഏറ്റവും യോജിച്ച ഡിസൈൻ. പ്രായമായവർക്കു പോലും ബാലൻസ് തെറ്റാതെ ഇരിക്കാൻ വളരെ സൗകര്യപ്രദമാണെന്നതാണ് ഈ ആകൃതിയുടെ പ്രധാന ഗുണം. ബൗളിന് വലുപ്പം കൂടുതലുള്ളതിനാൽ മറ്റ് ആകൃതിയിലുള്ള ബൗളുകളെ അപേക്ഷിച്ച് കൂടുതൽ വൃത്തിയുള്ളതായി ഈ ആകൃതി കണക്കാക്കപ്പെടുന്നു.
2. അല്പം പ്രീമിയം റേഞ്ചിലാണ് ചതുരാകൃതിയിലുള്ള ക്ലോസറ്റുകൾ വരുന്നത്. ചെലവ് മാത്രമല്ല, ഉപയോഗിക്കുന്ന ഇടത്തിന്റെ അളവും താരതമ്യേന കൂടുതൽ വേണ്ടിവരും.
3. ചെറിയ ബാത്റൂമിലേക്കും പൗഡർ റൂമിലേക്കും ഓവൽ ആകൃതിയിലുള്ള ക്ലോസറ്റ് തിരഞ്ഞെടുക്കാം.
അരികോ മടക്കോ ഇല്ലാത്ത ‘റിംലെസ്’ ഡിസൈനിലുള്ള ക്ലോസറ്റ് വേണം തിരഞ്ഞെടുക്കാൻ. ഇവ വൃത്തിയാക്കാൻ എളുപ്പമാണ്. ക്ലോസറ്റിനു പുറംഭാഗത്തും മടക്കുകൾ കൂടുതലാണെങ്കിൽ അഴുക്കു പിടിക്കാൻ സാധ്യതയും കൂടുതലാണ്.
4. ബാത്റൂമിൽ ഡ്രൈ–വെറ്റ് ഏരിയ വേർതിരിക്കുന്നത് സോപ് വെള്ളം തെറിച്ചുണ്ടാകുന്ന അഴുക്കുകൾ കുറയ്ക്കും. ഇത് ക്ലോസറ്റിന്റെ പുറംഭാഗം വൃത്തിയാക്കാനുള്ള കഷ്ടപ്പാട് കുറയ്ക്കാൻ സഹായിക്കും.
5. ഭിത്തിയിൽ പിടിപ്പിക്കുന്ന വോൾ മൗണ്ടഡ് ക്ലോസറ്റാണ് ഫ്ലോർ മൗണ്ടഡ് ക്ലോസറ്റിനേക്കാൾ വൃത്തിയാക്കാൻ എളുപ്പം. ബൗളിന്റെ അടിഭാഗവും നിലവും കഴുകിയെടുക്കാനാകും.
6. നിലത്തു നിന്ന് 45–48 സെമീയാണ് ക്ലോസറ്റിന് അനുയോജ്യമായ ഉയരം. ഉയരം കുറഞ്ഞാൽ, പ്രായമായവർക്കും കാൽമുട്ടിന് പ്രശ്നമുള്ളവർക്കും ഇരിക്കാൻ എളുപ്പമാകില്ല. 43 സെന്റിമീറ്ററിനു താഴെ ഉയരമായാലും ഇരിപ്പ് സുഖപ്രദമാകില്ല.
7. ഡ്രൈ ഏരിയയിൽ ക്ലോസറ്റിനു മുൻവശത്ത് കുറഞ്ഞത് 60 സെമീയും വശങ്ങളിൽ 35 സെമീയും സ്ഥലം വിടണം.