തൃശൂർ വിയ്യൂരിൽ 16 സെന്റ് സ്ഥലത്ത് മൂന്ന് തലമുറയിൽപ്പെട്ട കുടുംബാംഗങ്ങൾക്ക് വേണ്ടി യാമിനി കൃഷ്ണൻ രൂപകൽപ്പന ചെയ്ത അതിമനോഹരമായ വീടാണിത്. നിലവിലുള്ള മാവുകളും നെല്ലിമരവും വെട്ടിമാറ്റാതെ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന രീതിയിലാണ് ഈ വീടിന്റെ നിർമ്മാണം. കോൺക്രീറ്റ് ഫിനിഷിലുള്ള പുറംഭാഗവും ശാന്തമായ ഇരിപ്പിടങ്ങളും വീടിന് പ്രത്യേക ഭംഗി നൽകുന്നു. താഴെ ഇറക്കിയ ലിവിങ് ഏരിയ, ഡബിൾ ഹൈറ്റ് കണക്ടിങ് സ്പേസുകൾ, ടെറോകോട്ട ടൈലുകൾ ഉപയോഗിച്ചുള്ള പൂജാ ഏരിയ എന്നിവ വീടിന്റെ അകത്തളങ്ങളെ കൂടുതൽ ആകർഷകമാക്കുന്നു. സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്ന സ്കൈലൈറ്റുകളും ബേവിൻഡോകളും ഈ വീടിന്റെ പ്രധാന സവിശേഷതകളാണ്.

മൂന്നു തലമുറയിൽപ്പെട്ട മൂന്നു പേർ, അവർക്കുവേണ്ടിയാണ് ഇൗ വീട്. തലമുറകൾക്കിടയിലെ ‘ഗ്യാപ്’ പോലെ വീടിനകത്തും കാണാം ചില ശൂന്യമായ ഇടങ്ങൾ. എന്നാൽ ഇൗ ‘ഗ്യാപ്’ മൂവർക്കുമിടയിലെ വൈകാരിക അടുപ്പത്തെ ഉജ്ജ്വലിപ്പിക്കുന്നു.

ശാന്തമായ നിൽപ്
16 സെന്റിൽ മൂന്നു മരങ്ങൾക്കുള്ളിൽ സ്വസ്ഥമായി നിൽക്കുന്നൊരു വീട്. രണ്ടു മാവും ഒരു നെല്ലിയും അതേപടി നിർത്തിയാണ് ആർക്കിടെക്ട് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. കടപ്പ സ്റ്റോണും കോൺക്രീറ്റ് പേവ്മെന്റും വിരിച്ച മുറ്റം. മതിലിനോടു ചേർന്ന് ‘റ’ ആകൃതിയിൽ ഒരു മാവിനു ചുറ്റുമായി നീല ഒാക്സൈഡ് പൂശിയ ബെഞ്ച്. ശാന്തമായിരിക്കാനും വർത്തമാനം പറഞ്ഞിരിക്കാനും സ്വാഗതം ചെയ്യുന്ന ഇൗ കോൺക്രീറ്റ് ബെഞ്ച്, കടന്നുവരുന്ന ആരെയും ആകർഷിക്കും. കോൺക്രീറ്റിന്റെ നിറത്തിലുള്ള വീടിനും തൂണുകൾക്കും ശാന്തമായ ഭാവം.

ADVERTISEMENT

വരാന്തയിൽ നിന്ന് ഇറങ്ങാവുന്ന ഒരു കൊച്ചുമുറ്റമുണ്ട്. അതിന് വശങ്ങളിൽ ജാളികൊണ്ട് വേലി കെട്ടിയിരിക്കുന്നു. വലിയ മുറ്റത്തിനകത്തൊരു കൊച്ചു കോർട്‌യാർഡ് വീട്ടുകാർക്ക് സ്വകാര്യമായി ഇരിക്കാൻ സ്ഥലമൊരുക്കുന്നു. സിറ്റ്ഒൗട്ടിന്റെ ലാളിത്യം അതിന്റെ തിണ്ണ പോലുള്ള കോൺക്രീറ്റ് ഇരിപ്പിടമാണ്.

താണിരിക്കുന്ന ലിവിങ്
തറ നിരപ്പിൽ നിന്ന് 45 സെമീ താഴെയായാണ് ലിവിങ്–ടിവി ഏരിയ ഇരിക്കുന്നത്. ലളിതമായ ഡിസൈനിന് ഇണങ്ങുന്ന രീതിയിൽ ഇൻബിൽറ്റ് കോൺക്രീറ്റ് സീറ്റിങ്ങാണ് ഇവിടെയും. അതിനു മുകളിൽ വെള്ള അപ്ഹോൾസ്റ്ററി ചെയ്തിരിക്കുന്നു. പിറകിലെ ഭിത്തിയിലുള്ള ഒാപ്പണിങ്ങുകൾ ലിവിങ്ങിലേക്ക് പ്രകാശവും വായുസഞ്ചാരവുമെത്തിക്കുന്നു.

ADVERTISEMENT

കണക്ടിങ് ഏരിയ
തലമുറകൾ തമ്മിലുള്ള ബന്ധം പോലെത്തന്നെയാണ് ഇവിടെ മുറികൾ തമ്മിലുള്ള ബന്ധവും. താഴത്തെ ലിവിങ്ങും മുകളിലെ ലിവിങ്ങും ഡബിൾ ഹൈറ്റ് വഴി പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.

മുകളിലെ മാസ്റ്റർ ബെഡ്റൂമിൽ നിന്ന് ഡൈനിങ്ങിന്റെ ഡബിൾ ഹൈറ്റിലേക്ക് തുറക്കുന്ന ഒരു ബേവിൻഡോ വഴി മുകളിൽ നിന്ന് ഡൈനിങ്ങിലേക്കും അടുക്കളയിലേക്കും കാഴ്ചയെത്തും. പരസ്പരം കാണാനും, പറയുന്നത് കേൾക്കാനും അങ്ങനെ വൈകാരികമായ അടുപ്പം നിലനിർത്താനും ഇൗ ഡബിൾ ഹൈറ്റ് സഹായിക്കുന്നു.

ADVERTISEMENT

മണ്ണിന്റെ ഉൗഷ്മളത
വീടിന്റെ മധ്യഭാഗത്തായി വരുന്ന പൂജാ ഏരിയയ്ക്കും അതിന് അഭിമുഖമായി വരുന്ന സ്റ്റെയർകേസിനും ചില പ്രത്യേകതകളുണ്ട്. ടെറോകോട്ട ടൈലുകളും മൺ പ്ലാസ്റ്ററിങ്ങുമാണ് ഇവിടത്തെ ആകർഷണങ്ങൾ. രണ്ട് ഹാൻഡ് റെയ്‍ലിങ്ങിന് ഇടയിലായാണ് പൂജാ ഏരിയ. അതിനു പിറകിലൊരു ജനലും സീലിങ്ങിൽ സ്കൈലൈറ്റ് ഒാപ്പണിങ്ങും കൊടുത്തതിനാൽ ഇവിടെ നല്ലപോലെ പ്രകാശമെത്തും.

കോർട്‌യാർഡിന്റെ തുടർച്ച പോലെ തോന്നുന്ന ഗോവണിയുടെ പടികൾക്ക് നല്ല നീളമുള്ളതിനാൽ ഇരിപ്പിടങ്ങളായും ഉപയോഗിക്കാമെന്നതാണ് ഗുണം. ഇവിടെയും സ്കൈലൈറ്റ് ഒാപ്പണിങ് കൊടുത്ത് വെളിച്ചം ധാരാളം ആസ്വദിക്കാം. ഫ്ലോട്ടിങ് രീതിയിലാണ് കോൺക്രീറ്റ് പടികൾ. മുകളിലെ ജനാലയിലൂടെ കടന്നുവരുന്ന പ്രകാശം പടികൾക്കിടയിലൂടെ അരിച്ചിറങ്ങുമ്പോൾ മനോഹരമായ നിഴൽചിത്രങ്ങൾ ഉണ്ടാവുന്നു.

സ്വാസ്ഥ്യം പകരുന്ന മുറികൾ
ഇടങ്ങളുടെ ക്രമീകരണമാണ് ഇൗ വീടിന്റെ ഹൈലൈറ്റ്. സ്വാസ്ഥ്യം തരാനുതകുന്ന ശാന്തമായ ഇടങ്ങളാണ് ഇൗ വീട്ടിലെങ്ങും. ഒാപ്പൺ കിച്ചണാണെങ്കിലും ഡൈനിങ് ഏരിയയിൽ നിന്നല്ലാതെ ഇങ്ങോട്ട് പെട്ടെന്ന് കാഴ്ചയെത്തില്ല. മൂന്നു കിടപ്പുമുറികളിൽ രണ്ടെണ്ണം മുകളിലാണ്. ലളിതമായ അലങ്കാരങ്ങളേ കിടപ്പുമുറികളിലുള്ളൂ. ബേവിൻഡോകൾ കൂടുതൽ വിശാലതയും വെളിച്ചവുമൊരുക്കുന്നു. മുറികളുടെ പശ്ചാത്തലം തലമുറകളെ തമ്മിൽ കൂടുതൽ അടുപ്പമുള്ളതാക്കാൻ സഹായിക്കുന്നു.

Area: 2400 sqft Plot: 16 cent Owner: ജ്യോതി Location: വിയ്യൂർ, തൃശൂർ
Design: യാമിനി കൃഷ്ണൻ, പ്രിൻസിപ്പൽ ആർക്കിടെക്ട്, Ode Company, തൃശൂർ Email: odecompany.connect@gmail.com

A Beautiful Three-Generation Home in Thrissur Designed with Nature:

Architecture plays a vital role in connecting three generations within this thoughtfully designed 2400-square-foot home in Thrissur. Spanning across 16 cents of land, the house preserves existing trees like mango and neollie to blend harmoniously with nature. The exterior features a calm concrete finish with oxide-coated benches creating welcoming outdoor sitting areas. Inside, the sunken living room and strategically placed double-height spaces enhance emotional bonding and communication among family members. Terracotta tiles and mud plastering near the central prayer area add warmth and traditional charm to the modern aesthetic. Natural light floods through skylights and bay windows, creating beautiful shadow patterns across the floating staircase and minimalist bedrooms. Designed by architect Yamini Krishnan, this residence successfully balances private zones with interactive spaces for a multi-generational family.

ADVERTISEMENT