നല്ല വെയിലാകും, മഴവെള്ളം വീഴാനും സാധ്യതയുണ്ട്... ഈ വീട് മുഖം മറച്ചിരിക്കുന്നതിൽ വേറെയും കാരണങ്ങളുണ്ട് Balancing Privacy and Openness in Architecture
കണ്ണൂർ വാരത്ത് സ്ഥിതി ചെയ്യുന്ന 3600 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഈ വീട് 'ഇൻട്രോവെർട്ട് ഹോം' എന്ന ആശയത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുറത്തുനിന്നുള്ള സ്വകാര്യതയും വീടിനുള്ളിൽ തുറന്ന അന്തരീക്ഷവും ഉറപ്പാക്കുന്ന തരത്തിലാണ് ഇതിന്റെ ഘടന. പടിഞ്ഞാറുഭാഗത്തുനിന്നുള്ള വെയിലും മഴയും പ്രതിരോധിക്കാൻ വുഡൻ ഫിനിഷിലുള്ള ലൂവർ സ്ക്രീനുകളും ബോക്സ് ആകൃതിയിലുള്ള എലിവേഷനും നൽകിയിട്ടുണ്ട്. വീടിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന കോർട്യാർഡ് കുടുംബാംഗങ്ങൾ തമ്മിലുള്ള അടുപ്പവും വീടിനകത്ത് എപ്പോഴും പ്രകാശവും നിലനിർത്താൻ സഹായിക്കുന്നു. ആർക്കിടെക്ട് വാസിൽ അബ്ദുൾ വാഹിദ്, അഷ്ഫാന അസീസ് എന്നിവരുടെ നേതൃത്വത്തിലുള്ള റോ കളക്ടീവ് ആർക്കിടെക്ട്സ് ആണ് ഈ മനോഹരമായ വീടിന്റെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്.

ഒരേ സമയം സ്വകാര്യതയും ഒാപ്പൺനെസും വേണമെന്ന് ആഗ്രഹിച്ച വീട്ടുകാർ. പുറത്തുനിന്ന് സ്വകാര്യതയും അതേസമയം വീടിനകത്ത് തുറന്ന പ്രതീതിയും ഒരുക്കുക എന്നതായിരുന്നു ഇവിടെ ആർക്കിടെക്ട് ടീമിന്റെ വെല്ലുവിളി. ആർക്കിടെക്ടിന്റെ ഭാഷയിൽ, ‘‘ഇൻട്രോവെർട്ട് ഹോം. ’’
മറഞ്ഞിരിക്കുന്ന എലിവേഷൻ
തിരക്കൊഴിഞ്ഞതും ചുറ്റുപാടും വീടുകൾ ഇല്ലാത്തതുമായ സ്ഥലത്താണ് വീട് പണിതിരിക്കുന്നത്. പടിഞ്ഞാറേക്ക് ദർശനമായ വീടിന്റെ എലിവേഷനിൽ സൂര്യപ്രകാശവും മഴവെള്ളവും ധാരാളം വീഴാൻ സാധ്യതയുണ്ട്. ഇതു തടയാൻ ആർക്കിടെക്ട് ടീം കുറച്ച് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മുകളിൽ ലൂവർ ആകൃതിയിൽ നിർമിച്ച വുഡൺ ഫിനിഷിലുള്ള സ്ക്രീൻ ആണ് അതിലൊന്ന്. ‘പിവട്ടഡ്’ (pivot) രീതിയിൽ തുറക്കാവുന്നവയാണ് ഇതിലെ ജനലുകൾ. ഇവ മുകളിലെ ബാൽക്കണിയിലെ ചൂടും മഴയും പ്രതിരോധിക്കും.
ബോക്സ് ആകൃതിയിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന രണ്ടാംനില താഴത്തെ സിറ്റ്ഒൗട്ടിന് മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷണം നൽകുന്നു. സിറ്റ്ഒൗട്ടിൽ കൊടുത്തിരിക്കുന്ന കോൺക്രീറ്റ് ജാളി തുറക്കുന്നത് ലിവിങ് ഏരിയയിലെ 70 സെമീ വീതിയുള്ള ഇൻഡോർ ലാൻഡ്സ്കേപ് ഏരിയയിലേക്കാണ്. ഇത് ലിവിങ് റൂമിന് പുറത്തെ വെയിലിൽ നിന്നും സംരക്ഷണമേകുന്നു.
ഹൃദയതാളമായി കോർട്യാർഡ്
പച്ചപ്പും വെളിച്ചവും പല െലയറുകളായുള്ള നിർമാണവും ആണ് ഇൗ വീടിന്റെ പ്രത്യേകത. 4.2 മീറ്റർ ഉയരമുള്ള മതിലിനുള്ളിൽ നിൽക്കുന്ന ഒരു കോർട്യാർഡ് ആണ് വീടിന്റെ ഹൃദയം. ഫാമിലി ലിവിങ്, ഡൈനിങ്, സ്റ്റെയർ എന്നിവിടങ്ങളിൽ നിന്ന് നേരിട്ട് കാണാവുന്ന തരത്തിലാണ് കോർട്യാർഡ്. ഉയരമുള്ള മതിൽ ഉള്ളതിനാൽ കോർട്യാർഡിന് ചുറ്റുപാടുകളിൽ നിന്നും സ്വകാര്യത ഉറപ്പാക്കിയിരിക്കുന്നു.
ഉയരമുള്ള മതിലിനോടു ചേർന്നാണ് മുകളിലെ ബെഡ്റൂമിന്റെ ബാൽക്കണി.
സ്ലൈഡിങ് ഗ്ലാസ് വാതിലിലൂടെ കോർട്യാർഡിലേക്കിറങ്ങാം. ഗ്ലാസ് ജനലുകളിലൂടെ വരുന്ന വെളിച്ചം വീടിനകം എപ്പോഴും പ്രകാശമാനമാക്കുന്നു. വീട്ടിലെല്ലാവരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് കോർട്യാർഡ്. ആർക്കിടെക്ചർ ഭംഗി എന്നതിന് ഉപരിയായി വീട്ടുകാർ തമ്മിലുള്ള അടുപ്പം നിലനിർത്താൻ സഹായിക്കുന്നു ഇൗ കോർട്യാർഡ്.
തുറന്നും അടഞ്ഞും കിച്ചൺ
അതിഥികൾ വരുമ്പോഴും ഇല്ലാത്തപ്പോഴും ഇൗ വീടിന് രണ്ടു മുഖമാണ്. അതിന് പ്രധാന കാരണം ഡൈനിങ്ങിനും കിച്ചണും ഇടയ്ക്കുള്ള പാർട്ടീഷൻ വോൾ ആണ്. ഫ്ലൂട്ടഡ് ഗ്ലാസ്സും വെനീറും കൊണ്ട് തീർത്തിരിക്കുന്ന ഇൗ സ്ലൈഡിങ് ഡോർ സ്വകാര്യത വേണ്ടപ്പോൾ അടഞ്ഞും അല്ലാത്തപ്പോൾ തുറന്നുമിരിക്കും. മൂന്ന് രീതിയിൽ ഇൗ പാർട്ടീഷൻ വോൾ തുറക്കാനും സാധിക്കും. അതിനാൽ അടുക്കളയ്ക്ക് അടഞ്ഞിരിക്കുമ്പോഴും തുറന്നിരിക്കുമ്പോഴും ഒാരോ മുഖമാണെന്നു പറയാം.
ഒരു ടേബിളും നിറയെ സ്റ്റോേറജ് യൂണിറ്റുമായി സ്വകാര്യ യൂണിറ്റ് ആയി നിൽക്കുകയാണ് കിച്ചൺ.
ടെറസ് ഗാർഡൻ എന്ന ഫാമിലി സ്പേസ്
മുകളിലെ ലൂവർ സ്ക്രീനിന് അപ്പുറത്ത് ചെടികൾക്കൊരു സ്വകാര്യ സ്ഥലമുണ്ട്. ഇൗ ടെറസ് ഗാർഡൻ, ഗാർഡനിങ്ങിനു മാത്രമല്ല, വീട്ടുകാർക്ക് ഒത്തുകൂടാനും കളിക്കാനുമൊക്കെയുള്ള സ്വകാര്യ ഇടമായി മാറുന്നു. മെറ്റൽ വർക്കിൽ ഗ്ലാസ് ഇട്ട റൂഫ് ഇവിടെ ധാരാളം പ്രകാശം ചൊരിയുന്നുണ്ട്.
ബെഡ്റൂമുകൾ സ്വകാര്യ ഇഷ്ടങ്ങൾക്ക്
നാലു െബഡ്റൂമുകളിൽ രണ്ടെണ്ണം താഴെയും രണ്ടെണ്ണം മുകളിലുമാണ്. മൂത്ത രണ്ടു പെൺമക്കളുടെ കിടപ്പുമുറികൾക്ക് രണ്ടിനും താഴത്ത കോർട്യാർഡിലേക്ക് കാഴ്ചയുണ്ട്. ഒരു കിടപ്പുമുറിക്ക് ബാൽക്കണിയും മറ്റേതിന് ഫോയർ സ്പേസുമുണ്ട്. താഴത്തെ നിലയിലെ മാസ്റ്റർ ബെഡ്റൂം സ്വകാര്യതയ്ക്കായി പബ്ലിക് ഏരിയിയിൽ നിന്നു മാറി നിൽക്കുന്നു.
Area: 3600 sqft Plot: 15 cent Owner: അൻവർ & സക്കല Location: വാരം, കണ്ണൂർ
Design: വാസിൽ അബ്ദുൾ വാഹിദ്, അഷ്ഫാന അസീസ് ആർക്കിടെക്ട് ടീം Raw Collective Architects, കോഴിക്കോട് Email: admin.rawcollective@gmail.com