പ്രശസ്ത ലാൻഡ്സ്കേപ് ഡിസൈനറായ ആർ. പ്രീജ, സ്വന്തം വീടിൻ്റെ ലാൻഡ്സ്കേപ്പിംഗിൽ നിന്ന് പഠിച്ച പാഠങ്ങൾ പങ്കുവെക്കുന്നു. 'ഹഗ് എ പ്ലാന്റ്' എന്ന പേരിൽ കൊച്ചിയിൽ നഴ്സറി നടത്തി ലാൻഡ്സ്കേപ്പിംഗ് ചെയ്തുനൽകുന്നതിനോടൊപ്പം പരിപാലനവും നൽകുന്നുണ്ട്. വീടിൻ്റെ ഡിസൈനിംഗ് ഘട്ടത്തിൽത്തന്നെ ആർക്കിടെക്റ്റുമായി ചർച്ച ചെയ്യേണ്ടതിൻ്റെ പ്രാധാന്യവും, പ്രത്യേകിച്ച് വീടിനകത്തെ കോർട്‌യാർഡുകളുടെ സ്ഥാനനിർണ്ണയം ഡ്രെയിനേജിന് സഹായകമാവുമെന്നും അവർ അടിവരയിടുന്നു. അത്താണി- പറവൂർ റൂട്ടിൽ സ്ഥിതിചെയ്യുന്ന അവരുടെ ട്രോപ്പിക്കൽ ശൈലിയിലുള്ള വീടിൻ്റെ അകത്ത് മൂന്ന് കോർട്‌യാർഡുകളാണ് ഉള്ളത്; പ്രധാന കോർട്‌യാർഡിന് പുറമെ രണ്ട് കിടപ്പുമുറികളോടു ചേർന്നും ഇവയുണ്ട്. കോൺക്രീറ്റ് ചെയ്ത പ്ലാന്റർ ബോക്സുകൾക്ക് പകരം നേരിട്ട് മണ്ണിൽ ചെടിനടുകയാണ് ഇവർ ചെയ്യുന്നത്, ഇത് ചെടികളുടെ ആരോഗ്യത്തിന് ഗുണകരമാണ്. മോൺസ്റ്റേറ, ചൈനാ ഡോൾ, റബർ പ്ലാന്റ് തുടങ്ങിയ കുറഞ്ഞ സൂര്യപ്രകാശം ആവശ്യമുള്ള ചെടികളാണ് അകത്തളങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്, അവ ഇടതൂർന്ന ഇലകളോടെ നല്ലൊരു പ്രതീതി നൽകുന്നു. മണ്ണിൻ്റെ നീർവാർച്ചയും ചെടി തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കുന്ന പ്രധാന ഘടകങ്ങളാണ്. കോർട്‌യാർഡുകളിൽ പീസ് ലില്ലിയും, കിടപ്പുമുറികളോടു ചേർന്ന കോർട്‌യാർഡുകളിൽ പെൻസിൽ ബാംബൂ, സ്നേക് പ്ലാന്റ് തുടങ്ങിയവയും ഉൾപ്പെടുത്തിയിരിക്കുന്നു. വീടിനു പുറത്ത് പ്ലുമേറിയ പോലുള്ള പൂച്ചെടികൾക്കൊപ്പം ട്രോപ്പിക്കൽ ശൈലിക്ക് അനുയോജ്യമായ ചേമ്പ് പോലുള്ള വലിയ ഇലകളുള്ള ചെടികളും ഉപയോഗിച്ചിട്ടുണ്ട്. മെക്സിക്കൻ ഗ്രാസ്, പേൾ ഗ്രാസ് എന്നിവ പൂന്തോട്ടത്തിൽ ഇടം നേടിയിരിക്കുന്നു, അവയ്ക്ക് താരതമ്യേന കൂടുതൽ പരിചരണം ആവശ്യമാണ്. വീടിനു ചുറ്റും ക്രമീകരിച്ചിരിക്കുന്ന വാട്ടർ ബോഡിയുടെ സമീപം ചെടികളും സിറ്റിംഗ് സ്പേസും ഒരുക്കിയിട്ടുണ്ട്. ഡ്രിപ് ഇറിഗേഷൻ സംവിധാനം ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി ചെടികൾ നനയ്ക്കുന്നു, ഇത് വെള്ളം പാഴാക്കാതെ ചെടികൾക്ക് ലഭ്യമാക്കുന്നു. സ്വന്തമായി ടീം ഉള്ളതിനാൽ പരിപാലനം എളുപ്പമാണെങ്കിലും, കൂടുതൽ സമയവും സൗകര്യവുമുള്ളവർക്ക് പൂന്തോട്ടപരിപാലനം കൂടുതൽ ആസ്വദിക്കാനാകുമെന്ന് പ്രീജ അഭിപ്രായപ്പെടുന്നു.

ഒരുപാട് വീടുകളുടെ ലാൻഡ്സ്കേപ്പിങ് ചെയ്തിട്ടുണ്ടെങ്കിലും സ്വന്തം വീട് ചെയ്തപ്പോൾ ചില കാര്യങ്ങൾ കുറച്ചധികം പഠിക്കാൻ പറ്റി എന്നാണ് ലാൻഡ്സ്കേപ് ഡിസൈനറായ ആർ. പ്രീജ പറയുന്നത്.

‘ഹഗ് എ പ്ലാന്റ്’ എന്ന പേരിൽ കൊച്ചിയിൽ പ്ലാന്റ് നഴ്സറി നടുത്തുന്നതിനോടൊപ്പം ലാൻഡ്സ്കേപ് ഡിസൈൻ ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ട് പ്രീജ. കൂടാതെ ചെയ്തുകൊടുക്കുന്ന ലാൻഡ്സ്കേപ് കൃത്യമായ ഇടവേളകളിൽ പരിപാലനം ചെയ്തുകൊടുക്കുന്ന ഒരു ടീമും പ്രീജയ്ക്കുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം വീട്ടിലെ ലാൻഡ്സ്കേപ്പിങ് പല വിധത്തിൽ പാഠമായിരുന്നു.
പ്ലാനിങ് സ്റ്റേജിൽത്തന്നെ ലാൻഡ്സ്കേപ്പുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങൾ പോലും ആർക്കിടെക്ടുമായി ചർച്ച ചെയ്യുമ്പോൾ കിട്ടുന്ന ഗുണങ്ങളാണ് അതിൽ പ്രധാനമെന്ന് പ്രീജ പറയുന്നു. പ്രത്യേകിച്ച് വീടിനുള്ളിൽ കോർട്‌യാർഡുകൾ കൊടുക്കുന്നുണ്ടെങ്കിൽ. കോർട്‌യാർഡുകളുടെ സ്ഥാനം നേരത്തേ അറിഞ്ഞാൽ ഡ്രെയിനേജ് കൃത്യമായി നൽകാൻ സാധിക്കും.

പ്രീജ കുടുംബത്തോടൊപ്പം
ADVERTISEMENT

അകത്ത് കുളിര്
എറണാകുളം ജില്ലയിലെ അത്താണി– പറവൂർ റൂട്ടിലാണ് മിഥുന്റെയും പ്രീജയുടെയും വീട്. ട്രോപ്പിക്കൽ ശൈലിയിലുള്ള വീട് ഡിസൈൻ ചെയ്തത് കൊച്ചിയിലെ ആർക്കിടെക്ട് സ്റ്റീവ് ജൂഡ് ആണ്.
അകത്ത് മൂന്ന് കോർട്‌യാർഡുകൾ ഉൾപ്പെടുത്തിയായിരുന്നു വീടിന്റെ ഡിസൈനിങ്. ലിവിങ് ഏരിയയുടെ ഭാഗമായി പ്രധാന കോർട്‌യാർഡും രണ്ട് കിടപ്പുമുറികളോടു ചേർന്ന് ഓരോ കോർട്‌യാർഡുകളും നിർമിച്ചു. കൂടാതെ കിട്ടിയ ഇടങ്ങളിലെല്ലാം ഇൻഡോർ പ്ലാന്റ്സ് കൊണ്ട് അലങ്കരിക്കുകയും ചെയ്തു.

നേരിട്ട് മണ്ണിൽ
ഇൻഡോർ കോർട്‌യാർഡുകളിൽ ടൈൽ ഇട്ടോ കോൺക്രീറ്റ് ചെയ്തോ നിലമൊരുക്കി പ്ലാന്റർ ബോക്സിൽ ചെടികൾ നിറയ്ക്കുന്നതാണ് മിക്ക വീടുകളിലെയും കാഴ്ച. എന്നാൽ പ്രീജയുടെ ശൈലി വ്യത്യസ്തമാണ്. കോർട്‌യാർഡിനായി മാറ്റി വച്ച ഭാഗങ്ങളിൽ നിലം നിർമിക്കാതെ മണ്ണിലേക്ക് നേരിട്ട് ചെടിവയ്ക്കുകയാണ് ചെയ്യുന്നത്. ഡ്രെയിൻ സെല്ലും ജിയോ ടെക്സ്റ്റൈലും വിരിച്ച് ഡ്രെയിനേജ് പൈപ്പിനുള്ളിലേക്ക് മണ്ണ് കയറുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതാണ് പ്രധാനം.
പോഷകങ്ങൾ കൂടുതൽ ഫലപ്രദമായി വലിച്ചെടുക്കാൻ സാധിക്കുന്നതിനാൽ മണ്ണിൽ നേരിട്ടു നടുന്നത് ചെടിയുടെ ആരോഗ്യത്തിനു നല്ലതാണ്.

ADVERTISEMENT

വെയിൽ നോക്കി ചെടി
വെയിൽ എത്രമാത്രം കിട്ടും എന്നതിനെ ആശ്രയിച്ചു വേണം ഇൻഡോർ കോർട്‌യാർഡിലേക്ക് ചെടികൾ തിര‍ഞ്ഞെടുക്കാൻ. മോൺസ്റ്റേറ, ചൈനാ ഡോൾ, റബർ പ്ലാന്റ്, ലേഡീസ് ഫിംഗർ പാം എന്നിവ പോലെ, കുറഞ്ഞ വെയിൽ മതിയായ ചെടികളാണ് അകത്തേക്ക് തിരഞ്ഞെടുത്തത്. ഇവയ്ക്ക് പരിചരണവും താരതമ്യേന കുറവുമതി. അതേസമയം ഇടതിങ്ങിയ ഇലകൾ ധാരാളം ചെടികളുള്ള പ്രതീതി വരുത്തുകയും ചെയ്യും.

അകത്തെ വെയിൽ പോലെ മണ്ണിന്റെ നീർവാർച്ചയും പ്രധാനമാണ്. വെള്ളം വലിയാനുള്ള സൗകര്യം കുറഞ്ഞാൽ വേര് ചീയാനും ഫംഗസ് ബാധിക്കാനുമൊക്കെ സാധ്യതയുണ്ട്. ഈ രണ്ടു കാര്യങ്ങളും ഇൻഡോർ ഗാർഡനുകളിൽ പ്രീജ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ADVERTISEMENT

പീസ് ലില്ലിയാണ് അകത്തളത്തിൽ ഉപയോഗിച്ച മറ്റൊരു ചെടി. പീസ് ലില്ലി പുറത്തെന്ന പോലെത്തന്നെ അകത്തും നന്നായി പൂവിടും. എന്നാൽ  മഴക്കാലത്ത് ഒച്ചിന്റെ ശല്യമുണ്ട്. ഒച്ചിനെ ഓരോന്നായി പിടിച്ചുതന്നെ നശിപ്പിക്കേണ്ടിവരും.
ബെഡ്റൂമുകളോടു ചേർന്ന കോർട്‌യാർഡുകളിലേക്ക് പെൻസിൽ ബാംബൂ, മോൺസ്റ്റേറ, സ്നേക് പ്ലാന്റ് പോലെയുള്ള ചെടികളാണ് തിരഞ്ഞെടുത്തത്. ചെടികളും ഉരുളൻ കല്ലും തമ്മിലുള്ള കോംബിനേഷൻ മനോഹരമാണ്.

വീടിനു ചുറ്റും പച്ചപ്പ്
വീടിനു പുറത്തും ഇലച്ചെടികൾക്കു തന്നെയാണ് പ്രാധാന്യം നൽകിയതെങ്കിലും പ്ലുമേറിയ പോലുള്ള പൂക്കുന്ന ചെടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
40 സെന്റിലാണ് വീടിരിക്കുന്നത്. ട്രോപ്പിക്കൽ ശൈലിയിലുള്ള വീടിനു ചേരുംവണ്ണം ട്രോപ്പിക്കൽ ചെടികൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പരിചരണം കുറവുമതി എന്നത് ട്രോപ്പിക്കൽ ചെടികൾ തിര‍ഞ്ഞെടുക്കാൻ കാരണമായിട്ടുണ്ട്. ചേമ്പ് പോലുള്ള വലിയ ഇലകളോടു കൂടിയ ചെടികൾ പുറത്തെ ഗാർഡനിൽ ഉപയോഗിച്ചു.

പല ഉയരത്തിലുള്ള ചെടികൾ ‘ലെയർ’ ചെയ്താണ് പൂന്തോട്ടത്തിൽ ചെടികൾ ക്രമീകരിച്ചത്. ഇലകളുടെ വലുപ്പത്തിലും നിറത്തിലും ടെക്സ്ചറിലുമൊക്കെ വൈവിധ്യം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. പച്ചയുടെ വിവിധ നിറഭേദങ്ങളും വാരിഗേറ്റഡ് ഇനങ്ങളും ഇവിടെ കാണാം. പച്ച കൂടാതെ നിറമുള്ള ഇലകളോടു കൂടിയ ചെടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പുല്ലിനുണ്ട് വലിയ വില
മെക്സിക്കൻ ഗ്രാസും പേൾ ഗ്രാസും രണ്ട് ഇടങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ചിതൽ ശല്യവും രോഗങ്ങളും പുല്ലിന്റെ ഭംഗി കളയാറുണ്ട്. താരതമ്യേന കൂടുതൽ പരിചരണം ആവശ്യമാണ് പുല്ലിന്.   
വീടിനോടു ചേർന്ന് ഒരു വാട്ടർ ബോഡിയും അതിനു ചുറ്റും ചെടികളും ക്രമീകരിച്ചു. ഇവിടെ ഒരു സിറ്റിങ് സ്പേസുമുണ്ട്.

ഓട്ടമാറ്റിക് ആയി പ്രവർത്തിക്കുന്ന ഡ്രിപ് ഇറിഗേഷൻ സിസ്റ്റമാണ് ചെടി നനയ്ക്കാൻ ഉപയോഗിക്കുന്നത്. കൂടുതൽ വെള്ളം നഷ്ടപ്പെടാതെ കൃത്യമായി എല്ലാ ചെടിക്കും വെള്ളം കിട്ടും എന്നതാണ് പ്രത്യേകത.
സ്വന്തമായി ടീം ഉള്ളതിനാൽ പ്രീജയ്ക്ക് പരിചരണം തലവേദനയല്ല. എങ്കിലും ധാരാളം സമയവും സൗകര്യവുമുള്ളവർക്കാണ് പൂന്തോട്ടപരിപാലനം കൂടുതൽ ആസ്വദിക്കാനാകുന്നതെന്ന് പ്രീജ പറയുന്നു.

The Art of Indoor Courtyard Gardens:

Home landscaping can be a valuable learning experience for designers, as landscape designer R. Preeja discovered when designing her own residence. Her approach emphasizes integrating indoor courtyards with direct soil planting and careful selection of plants based on light and drainage, creating a thriving and low-maintenance green space.

ADVERTISEMENT