അലങ്കാര പൊയ്കകളിൽ പ്രാധാന്യമുള്ള ജലസസ്യമാണ് ആമ്പൽ, അതിൻ്റെ ആകർഷകമായ പൂക്കളും ഇലകളും കാരണം ഇത് ജനപ്രിയമാണ്. വിവിധ വലുപ്പത്തിലും നിറങ്ങളിലും ലഭ്യമായ ഇതിൻ്റെ സങ്കരയിനങ്ങൾ പകൽ സമയത്ത് പൂവിടുന്നതിനാൽ അലങ്കാര പൊയ്കകൾക്ക് അനുയോജ്യമാണ്. ആമ്പൽ ചെടികൾ നടുന്നതിന് മുമ്പ് കിഴങ്ങുകൾക്ക് വേരുപിടിപ്പിക്കുകയും, സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത്, കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും വെയിൽ കൊള്ളുന്നിടത്ത് പരിപാലിക്കുകയും വേണം. വളത്തിനായി എൻപികെ വളം ഉപയോഗിക്കാവുന്നതും, ഇലതീനി ഒച്ചുകളെ നിയന്ത്രിക്കാൻ ഉപ്പുലായനി, പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി എന്നിവ ഉപയോഗിക്കാവുന്നതുമാണ്.

അലങ്കാര പൊയ്കയ്ക്ക് ചന്തം നൽകുന്ന ജല സസ്യങ്ങളിൽ ഒന്നാമൻ ആമ്പൽ തന്നെ.  ദൂരെ നിന്നു പോലും നോട്ടം കിട്ടുന്ന വിധത്തിൽ വെള്ളത്തിന് മുകളിൽ തലയെടുപ്പോടെ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ, വർണങ്ങളിലും വലുപ്പത്തിലും വൈവിധ്യം, കാലവ്യത്യാസമില്ലാതെ പൂവിടുന്ന പ്രകൃതം, ജലപ്പരപ്പിനോടു പറ്റി പരന്നു കിടക്കുന്ന ഇലകൾ എല്ലാം ആമ്പലിനെ മറ്റ് അലങ്കാര ജലസസ്യങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നു. ചെറിയ ചട്ടിയിലും അലങ്കാരക്കുളത്തിലും ഒരുപോലെ പരിപാലിക്കാൻ പറ്റിയ ഇനങ്ങൾ ഈ ജലസസ്യത്തിന് ജനപ്രീതി നൽകുന്നു.

1. സങ്കരയിനങ്ങൾ മതി
അലങ്കാര പൊയ്കയിലേക്ക്
സങ്കര ഇനങ്ങൾ  തിരഞ്ഞെടുക്കുക. നാടൻ ഇനങ്ങളിൽ ഒട്ടുമിക്കവയുടെയും പൂക്കൾ രാത്രിയിലാണ് വിരിയുക. സങ്കരയിനങ്ങളിലാണ് പകൽ പൂക്കൾ വിരിയുക.
2. വേരുപിടിച്ചശേഷം നടാം
ആമ്പലിന്റെ കിഴങ്ങ് നേരിട്ട് നടാതെ പാത്രത്തിൽ എടുത്ത ശുദ്ധജലത്തിൽ ഇട്ടുവച്ചിരുന്നാൽ പുതിയ നാമ്പും വേരുമെല്ലാം ഉണ്ടാകും. ഇതിനു ശേഷം നടാം. വലിയ അലങ്കാരക്കുളത്തിൽ മുഴുവൻ മണ്ണ് നിറച്ച് ചെടി നടുന്നതിനു പകരം ചട്ടിയിൽ നട്ട ചെടി അലങ്കാരക്കുളത്തിൽ ഇറക്കി വച്ച് വളർത്തുന്നതാണ് നല്ലത്.
3. സൂര്യപ്രകാശം വേണം
ആമ്പൽ സമൃദ്ധമായി പുഷ്പിക്കാൻ സൂര്യപ്രകാശം വളരെ പ്രധാനമാണ്. ഏറ്റവും കുറഞ്ഞത് അഞ്ച് മണിക്കൂർ എങ്കിലും നേരിട്ട് വെയിൽ കിട്ടുന്നിടത്താണ് ആമ്പൽ വളർത്തേണ്ടത്.
4. വളം പൊതിയിൽ
ആമ്പൽ കരുത്തോടെ വളരാനും പൂവിടാനും രാസവളങ്ങളാണ് യോജിച്ചത്. ഒരു ടീസ്പൂൺ എൻപികെ( 19:19:19) പകുതി വീതം വെവ്വേറെ രണ്ടു കടലാസു പൊതിയാക്കി ചട്ടിയിൽ ഇറക്കി വയ്ക്കാം. വലിയ ജലസംഭരണിയാണെങ്കിൽ വളപ്പൊതിയുടെ എണ്ണം കൂടുതൽ വേണ്ടിവരും.
5. ഒച്ചിനെ ഒതുക്കാം
ജലാശയത്തിൽ കാണുന്ന ഇലതീനി ഒച്ചാണ് ആമ്പലിന്റെ മുഖ്യ ശത്രു. കാണുന്നവയെ ഉപ്പുലായനിയിൽ ഇട്ടു നശിപ്പിക്കേണ്ടിവരും. ചെടി നടുന്ന സമയത്ത് ജലസംഭരണിയും ചെടിയുമെല്ലാം പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ കഴുകി ചെടിയിലും സംഭരണിയിലുമുള്ള ഒച്ചിന്റെ മുട്ടകൾ നിർവീര്യമാക്കാം.

ADVERTISEMENT
Choosing Hybrid Varieties for Your Pond:

Water lily is a premier ornamental aquatic plant for decorative ponds, known for its striking flowers that bloom year-round and its ability to thrive in various settings. Proper care involving hybrid varieties, specific planting techniques, ample sunlight, appropriate fertilization, and pest control is essential for abundant blooming.

ADVERTISEMENT