കെട്ടിടനിർമാണ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ഇരുമ്പ് നിർമാണ സാമഗ്രികളെ ബാധിക്കുന്ന തുരുമ്പ്, ഭൂകമ്പ സുരക്ഷയിലെ വീഴ്ച എന്നിവ . ഈ രണ്ട് പ്രശ്നങ്ങളും പരിഹരിച്ച് കൊണ്ടാണ് ARS 550D CRS TMT ബാർ വിപണിയിലെത്തിയിരിക്കുന്നത്.
ARS സ്റ്റീൽ വിപണിയിൽ എത്തിച്ചിരിക്കുന്ന ഈ ഉൽപ്പന്നം വർഷങ്ങളുടെ റിസർച്ചിന്റെ ഭാഗമായി വികസിപ്പിച്ചെടുത്തതാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പൂർണമായി മനസ്സിലാക്കി, കെട്ടിടങ്ങൾക്ക് തുരുമ്പിൽ നിന്നും മുക്തി നൽകി ദീർഘകാലം ഈട് നിൽക്കുന്ന രീതിയിലാണ് ARS 550D CRS TMT ബാർ വിപണി പിടിക്കുന്നത്.
തുരുമ്പിനെ ഫലപ്രദമായി ചെറുക്കാനുള്ള ഇതിന്റെ സവിശേഷത എടുത്ത് പറയേണ്ടതാണ്. തുരുമ്പിന്റെ പ്രശ്നം രൂക്ഷമായി നേരിടുന്ന തീർപ്രദേശങ്ങളിൽ ആശ്വാസമാണ് ARS 550D CRS TMT ബാർ. ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലും മികച്ച പ്രതിരോധമാണ് ബാർ നൽകുന്നത്.
സാധാരണ TMT ബാറുകളേക്കാൾ 50% വരെ അധിക ആയുസ് ഇത് നൽകുന്നു. 40% സാമ്പത്തിക ലാഭവും ഉറപ്പാക്കുന്നു.
ARS 550D CRS വളരെ ഇഴയടുപ്പമുള്ളതാണ്. അതിനാൽ തന്നെ എളുപ്പത്തിൽ വളയുന്നതും വലിച്ചു നീട്ടാൻ കഴിയുന്നതും പൊട്ടാതെ ഉപയോഗിക്കാൻ കഴിയുന്നതുമാണ്.
ARS സ്റ്റീൽ ഈ നൂതന മെറ്റീരിയൽ താങ്ങാനാവുന്ന വിലയിൽ ആണ് റീട്ടെയിൽ വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്. അതിനാൽ തന്നെ വ്യക്തിഗത ഭവന നിർമാതാക്കൾക്കും ചെറുകിട കരാറുകാർക്കും ഇത് ഗുണകരമാകും.
ജനങ്ങളിലേക്ക് ഈ ഉൽപ്പന്നത്തെ എത്തിക്കുന്നതിനായി ARS സ്റ്റീൽ വിവിധങ്ങളായ കാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ട്. സ്പെക്ട്രോമീറ്ററുകൾ ഘടിപ്പിച്ച ടെക്-വാനുകൾ വഴി, ഗുണനിലവാരമുള്ള TMT ബാറുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നതിനായി ARS സ്റ്റീൽ ദക്ഷിണേന്ത്യയിലെ റോഡുകൾ കേന്ദ്രീകരിച്ച് കാമ്പയിനുകൾ നടത്തി വരികയാണ്.
ഉയർന്ന സൾഫർ, ഫോസ്ഫറസ് എന്നിവ അടങ്ങിയ കുറഞ്ഞ നിലവാരമുള്ള TMT ബാറുകളുടെ പൊതുവായ പ്രശ്നങ്ങൾ തിരിച്ചറിയാനും ഇത് സഹായകമാണ്.
നിലവാരം കുറഞ്ഞ വസ്തുക്കൾ ഉയർത്തുന്ന അപകടസാധ്യതകളെക്കുറിച്ച് പല ഉപഭോക്താക്കൾക്കും അറിയില്ലായിരുന്നുവെന്നു ഇത്തരത്തിലൂടെയുള്ള കാമ്പയിനുകളിലൂടെ മനസ്സിലാക്കി.
ഉപഭോക്തൃ ആവശ്യങ്ങൾ മനസ്സിലാക്കി ഉൽപന്ന നിർമാണം നടത്തിയതിന്റെ ഫലമാണ് ARS 550D CRS. ARS 550D CRS വെറുമൊരു TMT ബാർ മാത്രമല്ല - അത്യാധുനിക സാങ്കേതികവിദ്യ, ഉപഭോക്തൃ വിദ്യാഭ്യാസം, ഗുണനിലവാരത്തിനും സുരക്ഷയ്ക്കുമുള്ള പ്രതിബദ്ധത എന്നിവ സംയോജിപ്പിച്ച് നിർമ്മാണത്തിന്റെ ഭാവിയെ ഇത് സൂചിപ്പിക്കുന്നു.