രണ്ടേമുക്കാൽ സെന്റിൽ വെറൈറ്റി വീട്, ജനാലകളെല്ലാം വൃത്താകൃതിയിൽ Variety Small Plot Home
കോഴിക്കോട് ‘ഡിഫറന്റ് ഡിസൈനേഴ്സിന്റെ’ ഉടമകളിലൊരാളും സിവിൽ എൻജിനീയറുമായ അശ്വിന് വീടിന് വെറൈറ്റി ലുക്ക് വേണമെന്നായിരുന്നു ആഗ്രഹം. സഹപാർട്നർമാരും ഡിസൈനർമാരുമായ ബിജിനോഷും ലഖിയയും ആ ആഗ്രഹം ഏറ്റെടുത്തു. മൂന്നുപേരും തല പുകച്ചപ്പോൾ വീട് ഒന്നൊന്നര വെറൈറ്റി തന്നെയായി! ഇവരുടെയടുത്ത് വീടു പണിയാനെത്തുന്ന
കോഴിക്കോട് ‘ഡിഫറന്റ് ഡിസൈനേഴ്സിന്റെ’ ഉടമകളിലൊരാളും സിവിൽ എൻജിനീയറുമായ അശ്വിന് വീടിന് വെറൈറ്റി ലുക്ക് വേണമെന്നായിരുന്നു ആഗ്രഹം. സഹപാർട്നർമാരും ഡിസൈനർമാരുമായ ബിജിനോഷും ലഖിയയും ആ ആഗ്രഹം ഏറ്റെടുത്തു. മൂന്നുപേരും തല പുകച്ചപ്പോൾ വീട് ഒന്നൊന്നര വെറൈറ്റി തന്നെയായി! ഇവരുടെയടുത്ത് വീടു പണിയാനെത്തുന്ന
കോഴിക്കോട് ‘ഡിഫറന്റ് ഡിസൈനേഴ്സിന്റെ’ ഉടമകളിലൊരാളും സിവിൽ എൻജിനീയറുമായ അശ്വിന് വീടിന് വെറൈറ്റി ലുക്ക് വേണമെന്നായിരുന്നു ആഗ്രഹം. സഹപാർട്നർമാരും ഡിസൈനർമാരുമായ ബിജിനോഷും ലഖിയയും ആ ആഗ്രഹം ഏറ്റെടുത്തു. മൂന്നുപേരും തല പുകച്ചപ്പോൾ വീട് ഒന്നൊന്നര വെറൈറ്റി തന്നെയായി! ഇവരുടെയടുത്ത് വീടു പണിയാനെത്തുന്ന
കോഴിക്കോട് ‘ഡിഫറന്റ് ഡിസൈനേഴ്സിന്റെ’ ഉടമകളിലൊരാളും സിവിൽ എൻജിനീയറുമായ അശ്വിന് വീടിന് വെറൈറ്റി ലുക്ക് വേണമെന്നായിരുന്നു ആഗ്രഹം. സഹപാർട്നർമാരും ഡിസൈനർമാരുമായ ബിജിനോഷും ലഖിയയും ആ ആഗ്രഹം ഏറ്റെടുത്തു. മൂന്നുപേരും തല പുകച്ചപ്പോൾ വീട് ഒന്നൊന്നര വെറൈറ്റി തന്നെയായി!
ഇവരുടെയടുത്ത് വീടു പണിയാനെത്തുന്ന ആളുകളെല്ലാം തന്നെ ചതുരം വിട്ടൊരു കളിയില്ല. അപ്പോൾ വ്യത്യസ്തതയ്ക്ക് വൃത്താകൃതിക്ക് പ്രാധാന്യം കൊടുക്കാൻ തീരുമാനിച്ചു. പൊതുവേ മലയാളികൾക്ക് കുറഞ്ഞത് അഞ്ചെട്ട് സെന്റെങ്കിലുമില്ലെങ്കിൽ സൗകര്യങ്ങളുള്ള വീട് പണിയാൻ സാധിക്കില്ല എന്നൊരു ധാരണയുണ്ട്. അതു തിരുത്താൻ കൂടി വേണ്ടിയാണ് രണ്ടേമുക്കാൽ സെന്റിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി 1630 ചതുരശ്രയടിയുള്ള വീട് ഇവർ നിർമിച്ചത്.
രണ്ട് കാർ പാർക്ക് ചെയ്യാം
ചെറിയ സ്ഥലത്തെ വീടിന്റെ പ്രധാന വെല്ലുവിളിയാണ് കാർ പാർക്കിങ്. ഇവിടെ രണ്ട് വണ്ടികൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. സ്റ്റെയർകേസ് ലാൻഡിങ്ങിന്റെ സ്ഥലം കൂടി കാർപോർച്ചിലേക്കെടുത്താണ് സ്ഥലപരിമിതിക്ക് പരിഹാരം കണ്ടത്. ഇതുപോലെയുള്ള ചെറിയ പ്ലോട്ടിൽ പണിയുമ്പോൾ അയൽപക്കക്കാരുടെ അനുവാദമുണ്ടെങ്കില്‍ മതിലിനോടു ചേർത്ത് 60 സെമീ ‘അബട്ട്’ ചെയ്ത് എടുക്കാമെന്ന ചട്ടത്തിലെ ഇളവും ഇവിടെ പ്രാവർത്തികമാക്കിയിട്ടുണ്ട്.
ചെറിയ സ്ഥലത്തെ വീടാണെങ്കിലും സൗകര്യങ്ങൾക്ക് ഒരു കുറവും വരാത്ത രീതിയിലാണ് ഡിസൈൻ. ഓപ്പൺ പ്ലാനിൽ ഒരുക്കിയതിനാൽ മുറികൾക്ക് ഇടുക്കം തോന്നിക്കുന്നുമില്ല. ‘ഡിഫറൻ് ഡിസൈനേഴ്സ്’ ചെയ്യുന്ന പ്രോജക്ടുകളിലെ വീട്ടുകാർ കോഴിക്കോട് വീടിനായുള്ള ഷോപ്പിങ്ങിനെത്താറുണ്ട്. അങ്ങനെയെത്തുന്നവർക്ക് ഹോട്ടലിനു പകരം ഇവിടെ താമസിക്കാനൊരിടം നൽകുക എന്നൊരു ഉദ്ദേശ്യവുമുണ്ട്.
അതുകൊണ്ടു തന്നെ രണ്ട് കാർ പാർക്ക് ചെയ്യാനുള്ള സൗകര്യം അത്യാവശ്യമായിരുന്നു. അതിനാൽ കിടപ്പുമുറികൾ രണ്ടും മുകളിലെ നിലകളിലാണ് നൽകിയത്. താഴത്തെ നിലയിൽ മൂന്ന് മീറ്റർ വീതിയിൽ ബേ വിൻഡോ നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇവിടെ കിടക്കാം.
എവിടെ തിരിഞ്ഞാലും വൃത്തം
അത്യാവശ്യമായി തോന്നാത്തതു കൊണ്ട് സിറ്റ്ഒൗട്ട് നൽകിയിട്ടില്ല. അതിനു പകരം അർധവൃത്താകൃതിയിൽ രണ്ട് പടികൾ നൽകി. വീടിനകത്തും പുറത്തും വൃത്താകൃതി പരമാവധി പിൻതുടരാൻ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ ഇടങ്ങളിൽ വൃത്താകൃതി ഉൾപ്പെടുത്തണം എന്നുണ്ടായിരുന്നെങ്കിലും സമയ പരിധി മൂലം അതിനു സാധിച്ചില്ല എന്ന് മൂവർ സംഘം പറയുന്നു.
വൃത്തം, അർധവൃത്തം, വളവുകൾ, എലിപ്റ്റിക്കൽ തുടങ്ങിയ ആകൃതികൾ ഈ വീട്ടിൽ മുറ്റം മുതൽ പലയിടത്തായി സീലിങ്, വാതിൽ, ലൈറ്റിങ് തുടങ്ങിയവയിലെല്ലാം പിൻതുടർന്നിട്ടുണ്ട്. ജാളി ഉപയോഗിച്ച് ഭംഗിയേകിയ മതിലിൽ വരെ ഈ തീം കാണാം. വൃത്താകൃതിയിലാണ് ഗേറ്റും പ്ലാൻ ചെയ്തിരിക്കുന്നത്.
ജനാലകളെല്ലാം തന്നെ വൃത്താകൃതിയിൽ നൽകി ഉള്ളിൽ ഗ്ലാസ് ഉറപ്പിച്ചു. വീടിനുള്ളിൽ കാറ്റും വെളിച്ചവും ലഭിക്കാൻ ലിവിങ് ഏരിയയിൽ ഫ്രോസ്റ്റഡ് ഗ്ലാസ് ജനാല നൽകിയിട്ടുണ്ട്. ഇതും കിടപ്പുമുറികളിലെ ജനാലകളും തുറക്കാവുന്നതാണ്. ക്രോസ് വെന്റിലേഷൻ ഉറപ്പാക്കിയാണ് വീടിന്റെ ഡിസൈൻ.
ലിവിങ്, ഡൈനിങ്, കിച്ചൺ എന്നിവ ഓപ്പൺ ആണ്. സ്റ്റെയർകേസിനോടു ചേർന്നു വരുന്ന െഎലൻഡ് കിച്ചൺ ഇന്റീരിയറിന്റെ പ്രധാന ആകർഷണവും വ്യത്യസ്തതയുമാണ്.
കിച്ചൺ കബോർഡ്, വാഡ്രോബ് എന്നിവ മൾട്ടിവുഡും പ്ലൈവുഡും കൊണ്ടാണ് പണിതത്. ചുമരിനോടു ചേർന്ന് നനയാൻ സാധ്യതയുള്ള ഇടങ്ങളിൽ മൾട്ടിവുഡും ബാക്കിയിടങ്ങളിൽ പ്ലൈവുഡും നൽകി. ഇത് ചെലവു കുറയ്ക്കാൻ സഹായിക്കുന്നു.
കിടപ്പുമുറികൾ അത്യാവശ്യം വലുപ്പത്തിലാണ് ഒരുക്കിയിട്ടുള്ളത്. 10x11 അടിയാണ് ഒരു കിടപ്പുമുറിയുടെ വലുപ്പം. ബാത്റൂമുകളും ഡ്രൈ, വെറ്റ് ഏരിയ വേർതിരിച്ച് നല്ല വലുപ്പത്തിലാണ് തയാറാക്കിയിട്ടുള്ളത്. സിസിടിവി, ഡിജിറ്റൽ ലോക്ക് തുടങ്ങി ആധുനിക ഓട്ടമേഷൻ സംവിധാനങ്ങളും ഈ വീട്ടിൽ നൽകിയിട്ടുണ്ട്.
Area: 1630 sqft Owner: സി. പി. അശ്വിൻ & ഡോ.കാവ്യ Location: നന്മണ്ട, കോഴിക്കോട് Design: Different Designers, കോഴിക്കോട് Email: dd3architects@gmail.com
ചിത്രങ്ങൾ: ഇൻസാഫ് പാലയിൽ