നാട്ടിൽ വരാൻ തോന്നലുണ്ടാക്കുന്ന ഒരു വീടുവേണം എന്നായിരുന്നു ഷമീം –നിലോഫി ദമ്പതിമാരുടെ ഏക ഡിമാൻഡ്. സ്ഥിരതാമസമില്ലാത്തതിനാൽ മെയിന്റനൻസ് എളുപ്പവുമായിരിക്കണം. ലാൻഡ്സ്കേപ് എന്നോ ഇന്റീരിയർ എന്നോ സ്ട്രക്ചർ എന്നോ വ്യത്യാസമില്ലാതെ ഒറ്റ യൂണിറ്റ് ആയാണ് സീറോ സ്റ്റുഡിയോ ഹേവൻ എന്ന ഈ വീടിനെ സമീപിച്ചത്. പരസ്പരം

നാട്ടിൽ വരാൻ തോന്നലുണ്ടാക്കുന്ന ഒരു വീടുവേണം എന്നായിരുന്നു ഷമീം –നിലോഫി ദമ്പതിമാരുടെ ഏക ഡിമാൻഡ്. സ്ഥിരതാമസമില്ലാത്തതിനാൽ മെയിന്റനൻസ് എളുപ്പവുമായിരിക്കണം. ലാൻഡ്സ്കേപ് എന്നോ ഇന്റീരിയർ എന്നോ സ്ട്രക്ചർ എന്നോ വ്യത്യാസമില്ലാതെ ഒറ്റ യൂണിറ്റ് ആയാണ് സീറോ സ്റ്റുഡിയോ ഹേവൻ എന്ന ഈ വീടിനെ സമീപിച്ചത്. പരസ്പരം

നാട്ടിൽ വരാൻ തോന്നലുണ്ടാക്കുന്ന ഒരു വീടുവേണം എന്നായിരുന്നു ഷമീം –നിലോഫി ദമ്പതിമാരുടെ ഏക ഡിമാൻഡ്. സ്ഥിരതാമസമില്ലാത്തതിനാൽ മെയിന്റനൻസ് എളുപ്പവുമായിരിക്കണം. ലാൻഡ്സ്കേപ് എന്നോ ഇന്റീരിയർ എന്നോ സ്ട്രക്ചർ എന്നോ വ്യത്യാസമില്ലാതെ ഒറ്റ യൂണിറ്റ് ആയാണ് സീറോ സ്റ്റുഡിയോ ഹേവൻ എന്ന ഈ വീടിനെ സമീപിച്ചത്. പരസ്പരം

നാട്ടിൽ വരാൻ തോന്നലുണ്ടാക്കുന്ന ഒരു വീടുവേണം എന്നായിരുന്നു ഷമീം –നിലോഫി ദമ്പതിമാരുടെ ഏക ഡിമാൻഡ്. സ്ഥിരതാമസമില്ലാത്തതിനാൽ മെയിന്റനൻസ് എളുപ്പവുമായിരിക്കണം. ലാൻഡ്സ്കേപ് എന്നോ ഇന്റീരിയർ എന്നോ സ്ട്രക്ചർ എന്നോ വ്യത്യാസമില്ലാതെ ഒറ്റ യൂണിറ്റ് ആയാണ് സീറോ സ്റ്റുഡിയോ ഹേവൻ എന്ന ഈ വീടിനെ സമീപിച്ചത്. പരസ്പരം സഹായിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഇടങ്ങളുടെ സംഗമം എന്ന രീതിയിൽ ‘ഹേവൻ’ ഡിസൈൻ ചെയ്തു.

Sit out, Elevation

കാറ്റിനും കാഴ്ചയ്ക്കും സ്ക്രീൻ
അല്പം ചരിഞ്ഞ ഈ പ്ലോട്ട് നികത്താതെയാണ് വീടുപണിതത്. ചുറ്റും വീടുകൾ വരാൻ സാധ്യതയുള്ള പ്ലോട്ട് ആണ്. അതുകൊണ്ട് അകത്തു കിട്ടേണ്ട കാറ്റും വെളിച്ചവും സ്വകാര്യതയും തടസ്സപ്പെടാതിരിക്കാൻ ഒരു സ്ക്രീനിനെയാണ് ആശ്രയിച്ചത്. വെട്ടുകല്ല് ഉപയോഗിച്ച് മതിലിൽ തീർത്ത ഈ സ്ക്രീൻ അല്ലെങ്കിൽ ജാളിയോടു ചേർന്ന് ഒരു കോർട്‌യാർഡ് ഉണ്ട്. ഈ കോർട്‌യാർഡിലേക്ക് തുറക്കുന്ന രീതിയിലാണ് കോമൺ ഏരിയയിലെ എല്ലാ മുറികളും. ശുദ്ധവായുവും സൂര്യപ്രകാശവും ആവശ്യത്തിനു ലഭിക്കുമ്പോൾത്തന്നെ വീട്ടുകാർക്ക് പുറത്തേക്കുള്ള കാഴ്ച തടസ്സപ്പെടുന്നുമില്ല.

All rooms open to courtyard
ADVERTISEMENT

വീടിന്റെ ഘടന വളരെ ലളിതമായി തയാറാക്കി. ചരിഞ്ഞ ഒറ്റ മേൽക്കൂരയ്ക്കു കീഴിലാണ് മുറികളെയെല്ലാം ഒതുക്കിയത്. ഓപ്പൺ ശൈലിയിലാണ് മുറികളുടെ ക്രമീകരണം. ഒരു ഹാളിന്റെ ഇരുവശങ്ങളിലായി ലിവിങ്, ഡൈനിങ് ഏരിയകൾ ക്രമീകരിച്ചിരിക്കുന്നു. ഓപ്പൺ ആണെങ്കിലും ചെറിയൊരു മറയ്ക്കപ്പുറമാണ് അടുക്കള. താഴെയും മുകളിലും രണ്ട് കിടപ്പുമുറികൾ വീതം നൽകി.

Dining Area and Living Area

ആർഭാടമില്ലാതെ അകത്തളം
നിറങ്ങളുടെയോ മെറ്റീരിയലുകളുടെയോ ആധിക്യമില്ലാത്ത ലളിതമായ ഇന്റീരിയർ വീട്ടുകാരുടെ ജീവിതരീതിയോടു ചേർന്നുപോകുംവിധം തയാറാക്കിയതാണ്. കോർട്‌യാർഡിലെ പച്ചപ്പാണ് പ്രധാന ആകർഷണം. മേൽക്കൂരയിലെ ഓടിന്റെ നിറവും സ്ലാബ് വലുപ്പത്തിലുള്ള വിട്രിഫൈഡ് ടൈലിന്റെ ചാരനിറവുമെല്ലാം പ്രൗഢമായ അന്തരീക്ഷമേകുന്നു.

Family living and staircase
ADVERTISEMENT

ഗോവണിയുടെ ഏറ്റവും താഴത്തെ പടി എന്ന രീതിയിലാണ് ഫാമിലി ലിവിങ് ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ജയ്സാൽമീർ സ്റ്റോൺ ഉപയോഗിച്ച് ഈ ഏരിയയെ വേർതിരിച്ചിരിക്കുന്നു. ഗോവണിക്കും മുകളിലെ സിറ്റിങ് ഏരിയയ്ക്കും മാത്രമാണ് ജയ്സാൽമീർ സ്റ്റോൺ ഫ്ലോറിങ് നൽകിയത്.

Bed room

ചിമ്മിനിയല്ല, സൺലൈറ്റ്
സൂര്യന്റെ സഞ്ചാരപഥത്തിനനുസരിച്ച് നിഴലും വെളിച്ചവും സ്വാഭാവിക ചിത്രങ്ങൾ വരയ്ക്കുന്ന അകത്തളമാണ് ഇവിടത്തേത്. കോർട്‌യാർഡും ജനലുകളുമാണ് അതിൽ പ്രധാന പങ്കുവഹിക്കുന്നത്. അടുക്കളയിലും ഇത്തരമൊരു ‘സൺലിറ്റ്’ ഏരിയയുണ്ട്. ഐലൻഡ് കിച്ചൺ വേണം എന്ന രീതിയിൽ ആദ്യം പ്ലാൻ ചെയ്തിരുന്നെങ്കിലും പിന്നീട് ചില കാരണങ്ങളാൽ അത് വേണ്ടെന്നു വച്ചു.

First floor balcony
ADVERTISEMENT

ചിമ്മിനിക്കു വേണ്ടി മാറ്റിവച്ചിടം സൺലിറ്റ് ആക്കിമാറ്റി. വീടിന്റെ എലിവേഷനിൽ കാണുന്ന ചിമ്മിനി പോലുള്ള ഭാഗം ഇതാണ്. ഈ സൺലിറ്റിലൂടെ വരുന്ന പ്രകാശം, സൂര്യന്റെ ഗതിയനുസരിച്ച് അടുക്കളയുടെ പലയിടങ്ങളിലായി വൃത്തങ്ങൾ തീർക്കുന്നു. ഇത്തരം ചെറിയ സന്തോഷങ്ങൾ ഈ വീടിനെ പ്രിയപ്പെട്ടതാക്കുന്നു.

Plot: 18 Cent Area: 3263 sqft  Owner:  നിലോഫി & ഷമീം അഹമ്മദ് Location: കണ്ണൂർ
Design: Nidhinraj, Shabna, Studio: Zero Studio, Email: admin@zerostudio.org

The Art of Open Living: Seamless Spaces in a Contemporary House:

This modern Kerala house design, 'Zero Studio Haven,' emphasizes a seamless integration of spaces for a calming and inspiring living experience. Designed for a couple seeking an easy-to-maintain home that evokes a desire to return, it prioritizes natural light and ventilation through a unique courtyard and screening system.

ADVERTISEMENT