പണ്ട് ലക്ഷ്വറിയായി മാത്രം കണ്ടിരുന്ന ഗൃഹോപകരണമായ ഹോം ലിഫ്റ്റുകൾ ഇന്ന് കേരളത്തിലെ വീടുകളിൽ അത്യാവശ്യമായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് പ്രായമായവർക്കും കാൽമുട്ട് പ്രശ്നങ്ങളുള്ളവർക്കും മുകളിലെ നിലകളിലേക്ക് എളുപ്പത്തിൽ എത്താൻ ഇത് സഹായിക്കുന്നു. പുതിയ വീടുകളുടെ ഡിസൈനുകളിൽ പോലും ലിഫ്റ്റിനുള്ള സൗകര്യം ഉൾപ്പെടുത്തുന്നുണ്ട്. ഗിയർലെസ്, ഹൈഡ്രോളിക്, വാക്വം, സ്ക്രൂ ഡ്രൈവ് തുടങ്ങി വിവിധ സാങ്കേതികവിദ്യകളുപയോഗിച്ച് നിർമ്മിക്കുന്ന ലിഫ്റ്റുകൾക്ക് പ്രത്യേക മോട്ടോർ റൂമുകളോ കൂടുതൽ സ്ഥലമോ ആവശ്യമില്ല. നിലവിലുള്ള വീടുകളിലും എളുപ്പത്തിൽ സ്ഥാപിക്കാവുന്ന ഇവ വീൽചെയർ ഉൾപ്പെടെയുള്ളവ കയറ്റാൻ സഹായിക്കുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വൈദ്യുതി ചെലവ് കുറഞ്ഞതും പരിപാലനം എളുപ്പവുമാണ് എന്നതും ഹോം ലിഫ്റ്റുകളുടെ പ്രചാരം വർദ്ധിപ്പിക്കുന്നു.

 പത്ത് വർഷം മുൻപ് ലക്ഷ്വറി എന്ന രീതിയിൽ നോക്കിക്കണ്ടിരുന്ന പലതും ഇന്നത്തെ അത്യാവശ്യങ്ങളുടെ പട്ടികയിലേക്കു മാറിയിരിക്കുന്നു. ഹോം ലിഫ്റ്റ് അത്തരമൊരു അത്യാവശ്യമാണിന്ന്. പ്രായമായവർക്ക് മാത്രമല്ല, കാൽമുട്ടിന്റെ പ്രശ്നം കൊണ്ട് സഞ്ചാരസ്വാതന്ത്ര്യം കുറഞ്ഞവർക്കും മുകളിലെ നിലയിലെ മുറികളിലേക്ക് ഒന്നു ചെന്നു നോക്കാനോ വൃത്തിയാക്കാനോ വയ്യാത്ത സാഹചര്യം പല വീടുകളിലുമുണ്ട്. ആ അവസ്ഥയിൽ ലിഫ്റ്റ് ആഡംബരമല്ല, അത്യാവശ്യം തന്നെയാണ്. കേരളത്തിലെ പുതിയ വീടുകളിൽ ലിഫ്റ്റിനുള്ള ‘പ്രൊവിഷൻ’ കൂടി നൽകുന്ന പതിവ് അനുദിനം കൂടിവരുന്നു.

‘‘ ഇപ്പോൾ ഡിസൈൻ ചെയ്യുന്ന വീടുകളിൽ പകുതിയിലും ലിഫ്റ്റിനുള്ള സൗകര്യം വേണമെന്ന് വീട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. കുറഞ്ഞത് 4X4 അടി വിസ്തൃതിയുള്ള സ്ഥലം നേരത്തേ മാറ്റിവച്ചാൽ വീൽ‌ചെയർ കൂടി കയറുന്ന ലിഫ്റ്റ് ഘടിപ്പിക്കാം. ഭാവിയിൽ വളരെ ഉപകാരപ്രദമാകുമിത്, ’’ കൊച്ചിയിലെ ഡിസൈനർ ഷിന്റോ വർഗീസ് പറയുന്നു.

ADVERTISEMENT

ഭാവി മുന്നിൽക്കണ്ട്
ഗിയർലെസ്, ഹൈഡ്രോളിക്, വാക്വം, സ്ക്രൂ ഡ്രൈവ് ടെക്നോളജികളാണ് ഹോം ലിഫ്റ്റുകളിൽ സാധാരണയായി ഉപയോഗിക്കുന്നത്. രണ്ടോ മൂന്നോ നിലകളുള്ള വീടുകളിലേക്കാണ് ഇത്തരം ടെക്നോളജികൾ എല്ലാംതന്നെ ഉപയോഗിക്കുന്നത്. പ്രത്യേകം മോട്ടർ റൂമോ പിറ്റോ ഒന്നും ആവശ്യമില്ല എന്നതാണ് പുതിയ ടെക്നോളജികളുടെയെല്ലാം പ്രത്യേകത.
മൂന്നിൽ കൂടുതൽ നിലകളുള്ള വീടുകളിലേക്ക് ഗിയർലെസ് ടെക്നോളജി വളരെ യോജിച്ചതാണ്. നിർമാണസമയത്ത് ചെലവ് അല്പം കൂടുമെങ്കിലും മെയിന്റനൻസ് വളരെ കുറവാണെന്നതും വൈദ്യുതി വളരെ കുറച്ചു മതിയെന്നതും ഈ ടെക്നോളജിയുടെ ഗുണമാണ്. ഹൈഡ്രോളിക്, വാക്വം ടെക്നോളജികളിൽ പ്രവർത്തിക്കുന്ന ലിഫ്റ്റുകൾ മുകളിലേക്ക് രണ്ട് നിലകൾ വരെയുള്ള വീടുകളിലേക്ക് അനുയോജ്യമാണ്. വാക്വം ടെക്നോളജിയിൽ ക്യൂബ് ആകൃതിയിലുള്ള ലിഫ്റ്റുകളാണ് നിർമിക്കുന്നത്. ഇതിന് വളരെ കുറച്ച് സ്ഥലം മതി എന്നതാണ് പ്രത്യേകത. വിസ്തൃതി കുറഞ്ഞ പ്ലോട്ടിൽ നിർമിക്കുന്ന കൂടുതൽ നിലകളുള്ള വീടുകളിലേക്ക് വളരെ അനുയോജ്യമാണ് ഇത്തരം ലിഫ്റ്റുകൾ. സ്ക്രൂ ഡ്രൈവ് ലിഫ്റ്റുകളും ചെറിയ വീടുകളിലേക്ക് യോജിക്കും.

സ്ഥലം വിട്ടില്ലേ? സാരമില്ല
പുതിയതായി പണിയുന്ന വീടുകളിൽ ലിഫ്റ്റ് വേണമെന്ന് നേരത്തേ തീരുമാനിച്ച് അതിനുള്ള സ്ഥലവും സൗകര്യവും ചെയ്തുവയ്ക്കാനാകും. എന്നാൽ നിലവിലെ വീടുകളിലും ലിഫ്റ്റ് സ്ഥാപിക്കാം എന്നതാണ് ഗുണം. ഇനി വീട് മാറുകയാണെങ്കിൽ ലിഫ്റ്റ് അഴിച്ചെടുത്തു കൊണ്ടുപോകാനും സാധിക്കും.
വളരെ കുറവ് സ്ഥലം മതി എന്നതാണ് പുതിയ ജനറേഷൻ ലിഫ്റ്റുകളുടെ മറ്റൊരു പ്രത്യേകത. വൃത്താകൃതിയിലുള്ള ലിഫ്റ്റ് വളരെ കുറ‍ഞ്ഞ സ്ഥലത്തുപോലും സ്ഥാപിക്കാനാകും. 1.2 മീറ്റർ വ്യാസം (diameter) മാത്രമുള്ള വൃത്താകൃതിയിലുള്ള ലിഫ്റ്റുകൾ വിപണിയിലുണ്ട്. കുറച്ചധികം ആളുകൾ ഉപയോഗിക്കുന്ന സ്ഥലങ്ങളിലേക്കും വീൽ‌ചെയറോ കസേരയോ കയറ്റാനും ചതുരാകൃതിയിലുള്ള ലിഫ്റ്റുകളാണ് കൂടുതൽ നല്ലത്.

ADVERTISEMENT

എവിടെയാകാം
എവിടെ വേണമെങ്കിലും ലിഫ്റ്റിനു സ്ഥലം മാറ്റിവയ്ക്കാം. അകത്ത് വേണ്ടത്ര സ്ഥലമില്ലെങ്കിൽ ബാൽക്കണിയിലോ വീടിനു പുറകുവശത്തോ വരെ ലിഫ്റ്റ് സ്ഥാപിക്കുന്നവരുണ്ട്. പച്ചപ്പ് ആസ്വദിച്ചുകൊണ്ട് മുകളിലെ നിലയിലേക്കു കയറണമെങ്കിൽ കോർട്‌‌യാർഡിലും ലിഫ്റ്റ് സ്ഥാപിക്കാവുന്നതാണ്. എന്നാൽ കൂടുതൽ ആളുകളും ഗോവണിയോടു ചേർന്നുതന്നെയാണ് ലിഫ്റ്റിനും സ്ഥാനം കാണുന്നത്. ലിഫ്റ്റിന്റെ ക്യുബിക്കിൾ എങ്ങനെയാവണം എന്നു വീട്ടുകാർക്കു തന്നെ തീരുമാനിക്കാം. ഗ്ലാസ്, പോളികാർബണേറ്റ്, സ്റ്റീൽ എന്നിങ്ങനെ പല കമ്പനികളും വ്യത്യസ്ത നിർമാണ സാമഗ്രികളാണ് ക്യുബിക്കിളിന്റെ നിർമാണത്തിന് ഉപയോഗിക്കുന്നത്.

സുരക്ഷിതമാണ്
ഹോം ലിഫ്റ്റ് എന്നു കേൾക്കുമ്പോൾ പല പേടികൾ മനസ്സിൽ വരാം. വൈദ്യുതി മുടങ്ങിയാൽ ലിഫ്റ്റിൽ കുടുങ്ങിപ്പോകുമോ? കുട്ടികൾ അബദ്ധത്തിൽ കുടുങ്ങിപ്പോകുമോ എന്ന ഭയമെല്ലാം ഉണ്ടാകാം. വൈദ്യുതി നിലച്ചാലും കുടുങ്ങിപ്പോകാത്ത വിധത്തിൽ സുരക്ഷിതമായി താഴത്തെ നിലയിലേക്കു തന്നെ എത്താവുന്ന വിധത്തിൽ ഗ്രാവിറ്റി കൊണ്ടാണ് ഹോം ലിഫ്റ്റുകളെല്ലാം പ്രവർത്തിക്കുന്നത്.
ചില കമ്പനികൾ മാന്വൽ (manual) ആയി താഴേക്ക് കൊണ്ടുവരാവുന്ന പിസ്റ്റണുകളും ലിഫ്റ്റിൽ ഘടിപ്പിക്കുന്നുണ്ട്. മറ്റ് ലിഫ്റ്റുകളേക്കാൾ കുറഞ്ഞ വേഗതയാണ് ഹോം ലിഫ്റ്റുകൾക്ക്. സെൻസർ ഉപയോഗിച്ച് തടസം വരുമ്പോൾ പ്രവർത്തനം നിലയ്ക്കുന്ന തരം ലിഫ്റ്റുകളുമുണ്ട്.  മിക്ക കമ്പനികളും ചൈൽഡ് ലോക്കും സ്ഥാപിക്കുന്നുണ്ട് എന്നതും ഹോം ലിഫ്റ്റുകളുടെ പ്രത്യേകതയാണ്.
സുരക്ഷ കണക്കിലെടുത്ത് ഓട്ടമാറ്റിക് വാതിലുകൾക്കു പകരം മാന്വൽ ആയി തുറക്കുന്ന വാതിലുകളാണ് ഹോം ലിഫ്റ്റുകളിൽ ഘടിപ്പിക്കുന്നത്.

ADVERTISEMENT

വൈദ്യുതി ബിൽ കൂടില്ല
വൈദ്യുതി കൂടുതൽ ഉപയോഗിക്കുമോ എന്നും പേടിക്കേണ്ട. ഗ്രാവിറ്റിയുടെ സഹായത്തോടെ താഴേക്ക് വരുന്നതിനാൽ മുകളിലേക്ക് പൊങ്ങാൻ മാത്രമാണ് ലിഫ്റ്റുകൾ വൈദ്യുതിയുടെ സഹായം തേടുന്നത്. സിംഗിൾ ഫേസിൽ പ്രവർത്തിക്കും. 2HP മോട്ടറിലാണ് പ്രവർത്തിക്കുന്നത്. ശബ്ദവും കുറവാണ് ഹോം ലിഫ്റ്റിന്. അറ്റകുറ്റപ്പണികളും താരതമ്യേന കുറവാണെന്ന് കമ്പനിക്കാർ അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ 25 വർഷം വരെ വാറന്റി നൽകുന്ന കമ്പനികളും ഉണ്ട്.

Home Elevators: From Luxury to Necessity in Modern Living:

Home elevators, once a luxury, are now becoming a necessity in modern homes, especially in Kerala, addressing mobility issues for the elderly and those with physical limitations. Home elevators are increasingly being incorporated into new house designs, with many homeowners requesting provisions for them. Various technologies like gearless, hydraulic, vacuum, and screw drive are used, often without requiring separate motor rooms. Even existing homes can be retrofitted with elevators, and they are portable if one moves. These elevators require minimal space and can be installed in areas like balconies or courtyards, with customizable cabin designs. Safety is paramount, with features preventing entrapment during power outages and child locks, and they operate on single-phase power with low electricity consumption. Many companies offer long warranties, highlighting their durability and low maintenance.

ADVERTISEMENT