വീട്ടുപേര് എഴുതാൻ ഇനി വേറെ സ്ഥലം അന്വേഷിക്കേണ്ട. പ്രധാന വാതിൽ സ്റ്റീലിന്റേതാണെങ്കിൽ അതിൽ തന്നെ വീട്ടുപേര് നൽകാം. അതും രാത്രിയിൽ ലൈറ്റ് തെളിയുന്ന പോലെ നല്ല സ്‌റ്റൈലിൽ.

വാതിലിന്റെ സ്റ്റീൽ ഫ്രെയിമിൽ സിഎൻസി കട്ടിങ് വഴി അക്ഷരങ്ങൾ സൃഷ്ടിച്ച് ആ വിടവിൽ ട്രാൻസ്പരന്റ് അക്രിലിക് ഷീറ്റ് പിടിപ്പിച്ചാണ് ഇതു സാധ്യമാകുന്നത്. ഇതിനുള്ളിൽ എൽഇഡി ലൈറ്റും നൽകും. ഇഷ്ട നിറത്തിലുള്ള എൽഇഡി ഇതിനായി ഉപയോഗിക്കാം.

ADVERTISEMENT

ഡോർഫ്രെയിമിലേക്ക് വൈദ്യുതി എത്തിക്കാൻ കട്ടിളയ്ക്കുള്ളിലൂടെ വയറിങ് കേബിളുകൾ നൽകിയിട്ടുണ്ടാകും.

പല വലുപ്പത്തിലും ഡിസൈനിലും പേരും വിലാസവും എഴുതാനാകും. മതിലും ഗേറ്റും ഇല്ലാത്ത അപാർട്മെന്റ് പോലെയുള്ള ഇടങ്ങളിൽ ഇത് ഏറെ ഉപകാരപ്പെടും.

ADVERTISEMENT

40,000 രൂപ മുതലാണ് സ്റ്റീൽ വാതിലുകളുടെ വില. ഒറ്റപ്പാളി, രണ്ടുപാളി മോഡലുകളിൽ ഇവ ലഭിക്കും. ഡോർ ലെൻസ്, ഡോർ കം വിൻഡോ, ഡിജിറ്റൽ ലോക്ക് തുടങ്ങിയ സൗകര്യങ്ങളും ഇവയിലുണ്ടാകും.

വിവരങ്ങൾക്കു കടപ്പാട്: ഐ ലീഫ് ബിൽഡ്പ്രോ പ്രൈവറ്റ് ലിമിറ്റഡ്, മാമംഗലം, കൊച്ചി, ileafdoor@gmail.com, കിൻസ സ്റ്റീൽ ഡോർസ്, കൊടുവള്ളി, കോഴിക്കോട്,  kinzasteeldoors@gmail.com

ADVERTISEMENT
ADVERTISEMENT