ശ്രദ്ധ പോകുന്നതും മാർക്ക് കുറയുന്നതും കുട്ടിയുടെ കുറ്റമല്ല ; പഠിക്കുന്നത് എവിടെയിരുന്നാണ് എന്നത് പ്രധാനമാണ് Key features of a Study Room for good marks
ദിവസവും ഇരുന്നു പഠിക്കാൻ ഒരു നിശ്‌ചിത സ്ഥലം ക്രമീകരിച്ചു വയ്ക്കുന്നതു നല്ലതാണ്. അവിടെ ചെന്നിരിക്കുമ്പോൾത്തന്നെ തലച്ചോറിന് ഇത് പഠനവേളയാണ് എന്ന സൂചന കിട്ടാനും അതുവഴി ഏകാഗ്രത മെച്ചപ്പെടാനും പഠനമുറിയുണ്ടാകുന്നതു സഹായിക്കും. പഠിക്കാൻ ഇരിക്കുന്ന സ്ഥലത്ത് ആവശ്യത്തിനു വെളിച്ചം ഉണ്ടായിരിക്കണം. അത്,

ദിവസവും ഇരുന്നു പഠിക്കാൻ ഒരു നിശ്‌ചിത സ്ഥലം ക്രമീകരിച്ചു വയ്ക്കുന്നതു നല്ലതാണ്. അവിടെ ചെന്നിരിക്കുമ്പോൾത്തന്നെ തലച്ചോറിന് ഇത് പഠനവേളയാണ് എന്ന സൂചന കിട്ടാനും അതുവഴി ഏകാഗ്രത മെച്ചപ്പെടാനും പഠനമുറിയുണ്ടാകുന്നതു സഹായിക്കും.
പഠിക്കാൻ ഇരിക്കുന്ന സ്ഥലത്ത് ആവശ്യത്തിനു വെളിച്ചം ഉണ്ടായിരിക്കണം. അത്, കണ്ണിന്റെ ക്ലേശം കുറയ്ക്കാനും ശ്രദ്ധ കൂട്ടാനും സഹായിക്കും. ഉണർവു കിട്ടാനും മാനസിക സന്തോഷത്തിനും സൂര്യപ്രകാശത്തിന്റെ സാന്നിധ്യം നല്ലതാണ്. സമയം മാറുന്നതനുസരിച്ച് വെളിച്ചത്തിന്റെ തരവും തീവ്രതയും മാറുന്നതും കണ്ണുകൾക്കു ഗുണകരമാകും. അതേസമയം, വെയിൽ അധികമായി, ചൂട് അമിതമാവാതിരിക്കാൻ ശ്രദ്ധിക്കണം. വെളിച്ചത്തിന്റെ തീവ്രത ക്രമീകരിക്കാൻ സാധിക്കുന്ന ലൈറ്റുകൾ കൊടുക്കാം.
പുറത്തുനിന്നും ശബ്ദം അധികം കടന്നുവരാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഏകാഗ്രത കൂട്ടാൻ സഹായിക്കും. ശബ്ദം ആഗിരണം ചെയ്യുന്ന കർട്ടനുകളും അകൗസ്റ്റിക് പാനലുകളും ഇവിടെ ഉപകാരപ്പെടും.
ഉയരവും ചരിവും അഡ്ജസ്റ്റ് ചെയ്യാവുന്ന തരം കസേരയും സൗകര്യപ്രദമായ ഉയരമുള്ള മേശയും തിരഞ്ഞെടുക്കാം. ഇരിക്കുമ്പോൾ സുഖകരമായ സ്ഥാനം (പൊസിഷൻ) നിലനിർത്താനും കുറേ നേരം ഇരിക്കുമ്പോൾ ഉണ്ടാകാവുന്ന ക്ഷീണവും മറ്റ് ശാരീരിക അസ്വസ്ഥതകളും ഒഴിവാക്കാനും ഇതു സഹായിക്കും.
പുസ്തകങ്ങളും പഠനസാമഗ്രികളും നന്നായി ക്രമീകരിച്ച് ഒതുക്കി വയ്ക്കാവുന്ന ഷെൽഫുകളും ഡ്രോയറുകളും നല്ലതാണ്. ശ്രദ്ധ വ്യതിചലിക്കുന്നതും സമയം പാഴാകുന്നതും തടയാൻ ഇത് പ്രയോജനപ്പെടും.
ചുമരുകളിലും മറ്റും കടുംചുവപ്പും കടുംമഞ്ഞയും പോലുള്ള ശ്രദ്ധയെ വല്ലാതെ പിടിച്ചുവലിക്കുന്ന തരം നിറങ്ങൾ ഒഴിവാക്കുന്നതാകും നല്ലത്. ഇളംനീലയും ഇളംപച്ചയും ഷെയ്ഡുകൾ കണ്ണിന്റെ ആയാസം കുറയ്ക്കും.
വ്യക്തിപരമായി ഇഷ്ടമുള്ള വസ്തുക്കൾ കാഴ്ചപ്പുറത്തു സ്ഥാപിക്കുന്നതും പ്രചോദനകരമായ മഹദ് വചനങ്ങളും മറ്റും ചുമരിൽ തൂക്കുന്നതും നന്നാവും.
ഇൻഡോർ ചെടികൾ മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും. കൂടുതൽ പരിപാലനം ആവശ്യമില്ലാത്ത ചെടികൾ സ്റ്റഡി ഏരിയയിൽ വയ്ക്കാം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ഷാഹുൽ അമീൻ, കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്
സെന്റ് തോമസ് ഹോസ്പിറ്റൽ, ചെത്തിപ്പുഴ, ചങ്ങനാശേരി