കറുപ്പിലും വെളുപ്പിലും വിരിഞ്ഞ ഒരു പെയിന്റിങ്ങിലേക്കു കാലെടുത്തു വയ്ക്കുന്ന പ്രതീതിയാണ് ഈ കഫേയിലേക്ക് പ്രവേശിക്കുമ്പോൾ. കൊച്ചി ഇടപ്പള്ളിയിലെ ‘ബുളാഞ്ചെറി ആർട് കഫേ ബൈ ചാക്കോളാസ് ഹോസ്പിറ്റാലിറ്റി’ (Boulangerie Art Cafe by Chakolas Hospitality) കേരളത്തിലെ രണ്ടാമത്തെ 2D ആർട് കഫേയാണ്. പോൾ ചാക്കോളയും

കറുപ്പിലും വെളുപ്പിലും വിരിഞ്ഞ ഒരു പെയിന്റിങ്ങിലേക്കു കാലെടുത്തു വയ്ക്കുന്ന പ്രതീതിയാണ് ഈ കഫേയിലേക്ക് പ്രവേശിക്കുമ്പോൾ. കൊച്ചി ഇടപ്പള്ളിയിലെ ‘ബുളാഞ്ചെറി ആർട് കഫേ ബൈ ചാക്കോളാസ് ഹോസ്പിറ്റാലിറ്റി’ (Boulangerie Art Cafe by Chakolas Hospitality) കേരളത്തിലെ രണ്ടാമത്തെ 2D ആർട് കഫേയാണ്.

പോൾ ചാക്കോളയും ഭാര്യ പ്രിൻസിയുമാണ് ഈ കഫേയുടെ ഉടമകൾ. 2D ആർട് കഫേ എന്നത് പ്രിൻസിയുടെ കണ്ടെത്തലായിരുന്നു. തൃശൂരിൽ ആണ് ഇവർ ഇത് ആദ്യമായി തുടങ്ങുന്നത്. കേരളത്തിലെയെന്നല്ല ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ 2D കഫേയാണ് തൃശൂരിലേത് എന്ന് ഇവർ അവകാശപ്പെടുന്നു. തൃശൂരിലെ വിജയമാണ് കൊച്ചിയിലും ഇത്തരമൊന്ന് തുടങ്ങാൻ പ്രേരിപ്പിച്ചത്. അങ്ങനെ തൃശൂരിലെ 500 ചതുരശ്രയടിയിൽ നിന്നും കൊച്ചിയിലെ 1500 ചതുരശ്രയടിയിലേക്ക് ‘ബുളാഞ്ചെറി’ വളർന്നു. ബേക്കറി എന്നതിന്റെ ഫ്രഞ്ച് വാക്കാണ് ‘ബുളാഞ്ചെറി.’

ADVERTISEMENT

കലയും രുചിയും ഇഴ ചേരുമ്പോൾ

സംസ്കാരവും കലയും രുചിയും ആളുകളും ഒത്തുചേരുന്നയിടം എന്ന ആഗ്രഹമാണ് ഇങ്ങനെയൊരു െഎഡിയയിലേക്ക് പോളിനെയും പ്രിൻസിയെയും എത്തിച്ചത്. അത്യാവശ്യം നന്നായി ഗൃഹപാഠം ചെയ്താണ് പ്രിൻസി കഫേയുടെ ഇന്റീരിയർ ഡിസൈൻ ചെയ്തത്.‘‘ചിന്തകളെ പ്രചോദിപ്പിക്കാനും ക്രിയാത്മകമാക്കാനും ചൂടു പിടിച്ച ചർച്ചകൾക്കുമെല്ലാം 2D ആർട് സഹായിക്കും. യൂറോപ്പിൽ വളരെ പ്രസിദ്ധമാണ് 2D ആർട്. അവിടെ നിന്ന് ഏഷ്യൻ രാജ്യങ്ങളായ ജപ്പാനിലും കൊറിയയിലും ഇത് പ്രചാരം നേടി,’’ പ്രിൻസി പറയുന്നു.

ADVERTISEMENT

തൃശൂരിൽ നിന്നുള്ള ആർട്ടിസ്റ്റുമാർ കൈ കൊണ്ട് വരച്ചാണ് 2D ആർട് സൃഷ്ടിച്ചത്. കൊളോണിയൽ കാലഘട്ടത്തിലെ ഫ്രഞ്ച് പെന്റ്ഹൗസിന്റെ ദൃശ്യങ്ങളാണ് കഫേയിൽ പുനരാവിഷ്കരിച്ചിരിക്കുന്നത്. ഉള്ളിലെ മുറികൾ, അവിടെ നിന്നുള്ള െഎഫൽ ടവറിന്റെ കാഴ്ച, 1960 കാലഘട്ടത്തിലെ ഫോൺ, പിയാനോ തുടങ്ങിയവയെല്ലാം ‘ബുളാഞ്ചെറി’യുടെ ചുമരുകളിൽ കാണാം. മൂന്ന് മാസം കൊണ്ടാണ് ഇന്റീരിയർ ഒരുക്കിയത്. ഫർണിച്ചറിൽ 2D ആർട് ചെയ്ത് ഈ തീമിലേക്ക് മാറ്റിയെടുത്തു. ഡൈനിങ് സ്പേസ്, അടുക്കള, വാഷ് ഏരിയ, ചെറിയ ഓഫിസ് സ്പേസ് എന്നിവയടങ്ങുന്നതാണ് കഫേ. കണ്ണാടികളാണ് വാഷ് ഏരിയയുടെ ആകർഷണം.

ഫ്രഞ്ച് പെന്റ്ഹൗസിലിരുന്ന് യൂറോപ്യൻ ഭക്ഷണം ആസ്വദിക്കുന്നതിന്റെ സുഖമറിയാൻ ബുളാഞ്ചെറിയിലേക്ക് വരൂ... 

ADVERTISEMENT
ADVERTISEMENT