മാതാപിതാക്കൾക്കുള്ള മുറിയിൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകണം. പ്രായമായവരുടെ മുറിയായതു കൊണ്ട് അവരുടെ ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടു വേണം ഡിസൈൻ. ∙ മാതാപിതാക്കളുടെ മുറി എപ്പോഴും താഴത്തെ നിലയിൽ തന്നെ നൽകണം. മുകളിലേക്ക് പടികൾ കയറാൻ പ്രയാസമായിരിക്കും. ∙ വീൽ ചെയർ കയറാനുള്ള സൗകര്യം കണക്കിലെടുത്ത്

മാതാപിതാക്കൾക്കുള്ള മുറിയിൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകണം. പ്രായമായവരുടെ മുറിയായതു കൊണ്ട് അവരുടെ ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടു വേണം ഡിസൈൻ.

∙ മാതാപിതാക്കളുടെ മുറി എപ്പോഴും താഴത്തെ നിലയിൽ തന്നെ നൽകണം. മുകളിലേക്ക് പടികൾ കയറാൻ പ്രയാസമായിരിക്കും.

ADVERTISEMENT

∙ വീൽ ചെയർ കയറാനുള്ള സൗകര്യം കണക്കിലെടുത്ത് മുറിയുടെയും ബാത്റൂമിന്റെയും വാതിലിന് ആവശ്യത്തിന് വലുപ്പം നൽകണം.

∙ കട്ടിലിന്റെ ഉയരം പ്രായമായവർക്ക് ആയാസകരമല്ലാത്ത രീതിയിൽ നൽകാം.

ADVERTISEMENT

∙ ബാത്റൂമിൽ ഡ്രൈ, വെറ്റ് ഏരിയകളിൽ കൈപ്പിടികൾ നൽകാൻ ശ്രദ്ധിക്കണം. തെന്നിവീഴാതിരിക്കാനും ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും പിടിക്കാനും ഇതു സഹായിക്കും. നടക്കാൻ പ്രയാസമുള്ളവരാണെങ്കിൽ മുറിക്കുള്ളിലും ഇതു നൽകാം.

∙ പെട്ടെന്ന് തെന്നാത്ത ഗ്രിപ്പുള്ള ഫ്ലോർ മാറ്റുകൾ നൽകാം.

ADVERTISEMENT

∙ കനം കുറഞ്ഞ, വായുസഞ്ചാരത്തിനുതകുന്ന കോട്ടൺ ബെഡ്ഷീറ്റുകളും തലയണ ഉറകളും തിരഞ്ഞെടുക്കാം.

∙ മുറിക്കുള്ളിൽ കാറ്റും വെളിച്ചവും ഉറപ്പാക്കണം. അതിനായി ജനാലകളുടെ സ്ഥാനവും വലുപ്പവും ശ്രദ്ധിക്കണം.

∙ ബാത്റൂമിൽ വെറ്റ് ഏരിയയിൽ സ്കൈലൈറ്റ് നൽകുകയോ വലിയ ജനാല നൽകുകയോ ചെയ്യുന്നത് വെള്ളം പെട്ടെന്ന് ഉണങ്ങാൻ സഹായിക്കും. ഇത് പ്രായമായവർ തെന്നിവീണുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ സഹായകമാണ്.

∙ മരുന്ന്, ഫോൺ, വെള്ളം, കണ്ണട തുടങ്ങിയവ പെട്ടെന്ന് എടുക്കാൻ പാകത്തിന് സൂക്ഷിക്കാൻ കട്ടിലിനോടു ചേർന്ന് സൈഡ് ടേബിൾ, ഹെഡ് ബോർഡിൽ സ്റ്റോറേജ് സൗകര്യം നൽകാം.

∙ മുറിക്കുള്ളില്‍ വീൽചെയർ ഉരുട്ടാൻ പാകത്തിന് സ്ഥലം നൽകാൻ ശ്രദ്ധിക്കണം.

∙ ബേ വിൻഡോ നൽകുന്നത് നല്ലതാണ്. കാണാനെത്തുന്ന സന്ദർശകർക്ക് ഇരിക്കാം. ഹോംനഴ്സ് പോലെ സഹായത്തിനാരെങ്കിലുമുണ്ടെങ്കിൽ അവർക്ക് കിടക്കാം, ഇരിക്കാം.

∙ നല്ല പ്രകാശവും അതോടൊപ്പം ആവശ്യാനുസരണം ഡിം ലൈറ്റിങ്ങിനുമുള്ള സംവിധാനമൊരുക്കണം. രോഗാവസ്ഥയിൽ സുഖമായി ഉറങ്ങാൻ ഡിം ലൈറ്റ് സഹായിക്കും.

∙ മുറിയിലും ബാത്റൂമിലും ഫ്ലോറിങ്ങിന് നല്ല പരുക്കൻ ഫിനിഷിലുള്ള മെറ്റീരിയൽ തിരഞ്ഞെടുക്കുന്നത് തെന്നാതിരിക്കാൻ സഹായിക്കും.

∙ മുറിയിൽ മിനിമൽ അലങ്കാരങ്ങൾ മതി. പൊടി പിടിക്കാൻ സാധ്യതയുള്ള ഡിസൈൻ ഒഴിവാക്കാം. പെട്ടെന്ന് വൃത്തിയാക്കാൻ സഹായിക്കുന്ന, ഈർപ്പമടിച്ചാലും കുഴപ്പമില്ലാത്ത നിർമാണ സാമഗ്രികൾ, ഡിസൈൻ എന്നിവ നൽകാം

∙ മാതാപിതാക്കളുടെ മുറിയിൽ വലിയ ഒരു ബെ‍‍ഡ് നൽകാതെ രണ്ട് സിംഗിൾ ബെഡ് നൽകാം. ഒരാൾക്ക് വയ്യാതായാൽ ബുദ്ധിമുട്ടില്ലാതെ രണ്ടാൾക്കും കിടക്കാം. ഇത് അവർക്കൊപ്പമുള്ള സഹായിക്കോ ബന്ധുക്കൾക്കോ കിടക്കാനും ഉപകരിക്കും. ഇതിന് പുൾ ഔട്ട് ബെഡുകൾ നൽകുന്നവരുമുണ്ട്.

∙ മുറിയിൽ മാതാപിതാക്കൾക്ക് വ്യക്തിപരമായി അടുപ്പം തോന്നിക്കുന്ന ചിത്രങ്ങളോ അലങ്കാരങ്ങളോ നൽകാം. ഇത് അവർക്ക് അന്യതാ ബോധം അകറ്റാൻ സഹായിക്കും.

∙ ഈ മുറിയോടു ചേർന്ന് പാറ്റിയോ, വലിയ ഗ്ലാസ് ജനാലകൾ എന്നിങ്ങനെ പ്രകൃതിയെ മുറിക്കുള്ളിലേക്ക് ആനയിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ നൽകാം. ഇത് ഒറ്റപ്പെടൽ ഒഴിവാക്കാനും പുറത്തിറങ്ങാൻ വയ്യാത്ത സന്ദർഭങ്ങളിലും പുറംകാഴ്ചകൾ ആസ്വദിക്കാനും സഹായിക്കും.

ADVERTISEMENT