പാചകവാതകം തീരുമോ എന്ന പേടിയുണ്ടോ? കുറച്ചു ശ്രദ്ധിച്ചാൽ മതി, ഈ കാലവും കടന്നുപോകും Smart Cooking for Gas Conservation
പാചക വാതക ദൗർലഭ്യം എല്ലാവരും ഒരുപോലെ അഭിമുഖീകരിക്കുന്ന സമയമാണ്. പാചകത്തിന് മറ്റു മാർഗങ്ങൾ അന്വേഷിക്കുന്നതിനു പുറമേ, നിലവിലുള്ള ഗ്യാസ് ഏറ്റവും കുറഞ്ഞ അളവിൽ എങ്ങനെ ഉപയോഗിക്കാം എന്നും അറിഞ്ഞിരിക്കണം. വെള്ളം പാകത്തിന് പാചകത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് കൂടുമ്പോൾ ഇന്ധനത്തിന്റെ ഉപയോഗം കൂടുന്നു.

പാചക വാതക ദൗർലഭ്യം എല്ലാവരും ഒരുപോലെ അഭിമുഖീകരിക്കുന്ന സമയമാണ്. പാചകത്തിന് മറ്റു മാർഗങ്ങൾ അന്വേഷിക്കുന്നതിനു പുറമേ, നിലവിലുള്ള ഗ്യാസ് ഏറ്റവും കുറഞ്ഞ അളവിൽ എങ്ങനെ ഉപയോഗിക്കാം എന്നും അറിഞ്ഞിരിക്കണം.
വെള്ളം പാകത്തിന്
പാചകത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് കൂടുമ്പോൾ ഇന്ധനത്തിന്റെ ഉപയോഗം കൂടുന്നു. ഓരോ ഭക്ഷണത്തിനും എത്ര വേവ് വേണം എന്നു മനസ്സിലാക്കി വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുക.
കുക്കർ ഉപയോഗിക്കാം
പ്രഷർ കുക്കർ പാചകവാതകത്തിന്റെ ഉപയോഗം കുറയ്ക്കുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ പ്രഷർ കുക്കർ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ കുറച്ചുകൂടി പാചകവാതകം ലാഭിക്കാം. മർദ്ദം ഉപയോഗിച്ചാണ് പ്രഷർ കുക്കറിനുള്ളിൽ പാചകം നടക്കുന്നത്. ഈ മർദ്ദം പുറത്തുപോകാതെ കുറച്ച് അധികനേരം സൂക്ഷിച്ചാൽ പാചകം പെട്ടെന്ന് നടക്കും. അതായത്, വിസിൽ അടിക്കാറായി എന്നു മനസ്സിലാകുമ്പോൾ തീ കുറച്ചുവയ്ക്കണം, മർദം മൂലം ഭക്ഷണം വേകുന്നതിന്റെ വേഗത കൂടും. പ്രഷർ കുക്കറിൽ ഒന്നിലേറെ തട്ടുകൾ വച്ച് പാചകം ചെയ്യാൻ കഴിയും. ഈ സാധ്യത പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന് അരിയും പരിപ്പും രണ്ട് വ്യത്യസ്ത തട്ടുകളിൽ ഒരുമിച്ച് പാകം ചെയ്യാം.
റെഡിയായ ശേഷം പാചകം
പാചകത്തിനുള്ള ചേരുവകൾ എല്ലാം തയാറാക്കി എടുത്തുവച്ചതിനുശേഷം വേണം ഗ്യാസ് ഓൺ ചെയ്യാൻ. പാത്രം ചൂടായശേഷം കറിക്കൂട്ടുകളോ വെള്ളമോ എടുക്കാൻ പോകുമ്പോൾ വെറുതെ ഗ്യാസ് നഷ്ടപ്പെടും.
തീ വേണ്ടതുമാത്രം
പാത്രത്തിനും ഭക്ഷണത്തിനും അനുസരിച്ച് തീ ക്രമീകരിക്കാം. പാത്രത്തിന്റെ വശങ്ങളിലൂടെ തീ പുറത്തേക്കു വരരുത്. ഭക്ഷണം തിളച്ചു തുടങ്ങിയാൽ മീഡിയം തീയിലേക്കു കൊണ്ടുവരികയുമാകാം.
സ്റ്റൗവിന്റെ ആരോഗ്യം
സ്റ്റൗവിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഗ്യാസ് നഷ്ടത്തിനു കാരണമാകും. ബർണറിലെ ചില ദ്വാരങ്ങൾ അടഞ്ഞിരിക്കുന്നത്, ചുവന്ന തീജ്വാല വരുന്നത്, ഇടവിട്ടു കത്തുന്നത് ഒക്കെ പരിഹരിച്ചാൽ പാഴാകൽ നല്ലൊരു ശതമാനം കുറയ്ക്കാം.