വീടിനുള്ളിൽ വിശ്രമിക്കാനും സമയം ചെലവഴിക്കാനും സൗകര്യപ്രദമായ ഫർണിച്ചറുകൾ അത്യാവശ്യമാണ്, ഈ ലേഖനം "എർഗോണോമിക്സ്" എന്ന ആശയത്തെ അടിസ്ഥാനമാക്കി മനുഷ്യന്റെ ശരീരഘടനയ്ക്കും സൗകര്യത്തിനും അനുയോജ്യമായ വിവിധതരം ഫർണിച്ചറുകളെ പരിചയപ്പെടുത്തുന്നു. വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് കഴുത്തിനും നടുവിനും താങ്ങ് നൽകുന്ന ഓഫീസ് ചെയറുകൾ, ബാൽക്കണിയിൽ പുസ്തകം വായിക്കാനും കാപ്പി കുടിക്കാനും സൗകര്യപ്രദമായ ഇസി ചെയറുകൾ, അതിഥികളെ സ്വീകരിക്കാനും സംഭാഷണങ്ങൾക്കും അനുയോജ്യമായ ലൗഞ്ച് ചെയറുകൾ, കാലുകൾ നീട്ടി സുഖമായി വിശ്രമിക്കാനും മയങ്ങാനും സഹായിക്കുന്നതും വിവിധ മെറ്റീരിയലുകളിൽ ലഭ്യമാകുന്നതുമായ റിക്ലൈനർ ആംചെയറുകൾ, കൂടാതെ കാലുകൾ വെക്കാനും അധികമായി ഇരിക്കാനും ഉപയോഗിക്കാവുന്ന ഒട്ടോമാൻ എന്നിവയെക്കുറിച്ചാണ് ലേഖനം വിശദീകരിക്കുന്നത്.

സുഖകരമായി വിശ്രമിക്കാനും ഒന്ന് മയങ്ങാനും നേരമ്പോക്ക് പറഞ്ഞിരിക്കാനും ആർക്കാണ് ഇഷ്ടമല്ലാത്തത്? അതും സ്വന്തം വീട്ടിൽ ആകുമ്പോൾ ഏറ്റവും ആസ്വാദ്യകരമായി ഇരിക്കാനാണ് എല്ലാരുടെയും ആഗ്രഹം. അത് ഉറപ്പാക്കാനുള്ള ഫർണിച്ചറും മറ്റു സജ്ജീകരണങ്ങളും അതുപോലെ തന്നെ ആസ്വാദ്യകരമായിരിക്കണം എന്നു മാത്രം.
Ergonomics എന്ന വാക്കിന്റെ അർഥം തന്നെ മനുഷ്യരുടെ അളവുകോലുകൾക്കും സൗകര്യങ്ങൾക്കും അനുസരിച്ചുള്ള നിർമിതി എന്നാണ്. ഓരോ പ്രവൃത്തിയും മികവാർന്ന രീതിയിൽ ചെയ്യാൻ ഉണ്ടാക്കപ്പെട്ടവയാണ് Ergonomic ഫർണിച്ചർ. വിപണിയിൽ ലഭ്യമായ അത്തരം കുറച്ചു ഫർണിച്ചർ പരിചയപ്പെട്ടാലോ...

ഓഫിസ് ചെയർ
െഎടി മേഖലയിൽ ജോലി നോക്കുന്ന പലർക്കും ‘വർക് ഫ്രം ഹോം’ സാധാരണമാണ്. അപ്പോൾ മണിക്കൂറുകളോളം കംപ്യൂട്ടറിന്റെയോ ലാപ്ടോപിന്റെയോ മുന്നിൽ ചെലവിടേണ്ടി വരും. കഴുത്തിനും നടുവിനും കൈകാലുകൾക്കും നല്ല താങ്ങുകൊടുക്കാൻ ഇത്തരം കസേരകൾക്ക് കഴിയും. അവയിൽ ചക്രം കൂടി പിടിപ്പിച്ചവ ഉപയോഗിച്ചാൽ കസേര നിരക്കിനീങ്ങാനും സാധിക്കും.

ADVERTISEMENT

ഇസി ചെയർ
പഴയ ചാരുകസേരയ്ക്ക് സമാനമായ ഇവ ഉയരം കുറഞ്ഞതും നിവർന്നു കിടക്കാൻ സൗകര്യപ്രദമായതുമാണ്. ബാൽക്കണിയിലും സിറ്റ്ഔട്ടിലും സൗകര്യപ്രദമായിരുന്ന് പുസ്തകം വായിക്കാനോ പത്രം വായിക്കാനോ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഒരു കോഫി കുടിക്കാനോ ഒക്കെ അനുയോജ്യമാണ് ഇൗസി ചെയറുകൾ.

ലൗഞ്ച് ചെയർ
നിവർന്ന് ഇരുന്നു കൊണ്ട് കൈകൾ താങ്ങി സൗകാര്യപ്രദമായി ഇരിക്കാൻ കഴിയുന്ന ഇവ അതിഥികളെ സ്വീകരിക്കാനും സംഭാഷണവേളകൾക്കും ഏറ്റവും അനുയോജ്യമായവയാണ്.

ADVERTISEMENT

റിക്ലൈനർ ആംചെയർ
സൗകര്യപ്രദമായി കാലു നീട്ടി വച്ച് ഇരിക്കാൻ കഴിയുന്ന കസേരകളാണ് ഇവ. ഇത്തരം കസേരകൾ അപ്ഹോൾസ്റ്ററിയോട് കൂടിയതും കൈകൾക്കും നടുവിനും കഴുത്തിനും കാലുകൾക്കും ഒക്കെ സുഖകരമായ താങ്ങ് നൽകുന്നതുമാണ്. ഉറക്കം വരുമ്പോൾ താഴെയുള്ള, മടക്കി വച്ച ഭാഗം നിവർത്തി കാലുകൾ അനായാസമായി നീട്ടിവച്ച് ഒരു മയക്കവും പാസാക്കാം. ഇത്തരത്തിൽ കൂടുതൽ പേർക്ക് ഇരിക്കാനും വിശ്രമിക്കാനും കഴിയുന്ന സോഫകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ലെതർ, faux ലെതർ, റെക്സിൻ, വെൽവെറ്റ് എന്നീ ഫിനിഷുകളിൽ ഇവ ലഭ്യമാകും.

ഒട്ടോമാൻ
ഉയരം കുറഞ്ഞ, വളരെ അനൗപചാരികമായും സൗകര്യപ്രദമായും ഇരിക്കാനും കാലു വയ്ക്കാനുമുള്ള കുഞ്ഞൻ ഇരിപ്പിടങ്ങളാണ് ഇവ. വളരെ കട്ടിയുള്ള കുഷൻ ഉള്ളതുകൊണ്ട് ഇരിപ്പ്‌ സൗകര്യപ്രദമാകും. അധികം ആളുകൾ വരുമ്പോൾ ഇരിക്കാനും ചിലപ്പോഴൊക്കെ സ്റ്റോറേജ് സൗകര്യത്തിനുമെല്ലാം ഒട്ടോമാൻ ഉപയോഗിക്കാറുണ്ട്.

ADVERTISEMENT
Transform Your Living Space With Ergonomic Furniture:

Ergonomic furniture enhances home comfort by offering comfortable seating solutions tailored to human needs. This article explores various ergonomic furniture options like office chairs, recliners, and lounge chairs that improve relaxation and well-being at home.

ADVERTISEMENT