കിച്ചൺ കാബിനറ്റിനുള്ള മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം Before Selecting Kitchen Cabinet Material
അടുക്കള കാബിനറ്റുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വിവിധ വസ്തുക്കളെക്കുറിച്ചും അവയുടെ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഈ ലേഖനം വിശദീകരിക്കുന്നു. WPC, മൾട്ടിവുഡ് എന്നിവ വെള്ളം പ്രതിരോധിക്കുന്നതും സൗകര്യപ്രദവുമാണെങ്കിലും, അവയുടെ സ്ക്രൂ ഹോൾഡിംഗ് കപ്പാസിറ്റി കുറവാണെന്നും ഗുണനിലവാരം അളക്കാൻ നിലവിൽ മാനദണ്ഡങ്ങളില്ലാത്തതിനാൽ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. പ്ലൈവുഡ് തിരഞ്ഞെടുക്കുമ്പോൾ സർട്ടിഫിക്കേഷനും ഗ്യാരണ്ടിയും മാത്രമല്ല, വിശ്വസനീയമായ കമ്പനിയാണോ എന്നും വിശദാംശങ്ങൾ കൃത്യമായി മനസ്സിലാക്കണമെന്നും, 710 ഗ്രേഡിലുള്ള ഗർജൻ പ്ലൈവുഡ് തിരഞ്ഞെടുക്കുന്നതാണ് ഉത്തമമെന്നും പറയുന്നു. MDF, HDF, HDHMR എന്നിവ താരതമ്യേന ഗുണമേന്മയിൽ പിന്നിലാണ്. വിജാഗിരികൾക്ക് വിലകൂടിയാലും 304 ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ തിരഞ്ഞെടുക്കാനാണ് നിർദ്ദേശിക്കുന്നത്.

അടുക്കളയുടെ ചെലവിനെ പ്രധാനമായും സ്വാധീനിക്കുന്നത് കാബിനറ്റാണ്. വിപണിയിൽ പല തരം മെറ്റീരിയലുകളും ഹാർഡ്‌വെയറും ലഭ്യമാണ്. സൂക്ഷിച്ചു തിരഞ്ഞെടുത്തില്ലെങ്കിൽ ദുഃഖിക്കേണ്ടി വരും. അതുകൊണ്ട് അവയെക്കുറിച്ചു പഠിച്ചതിനു ശേഷം പണിയാനിറങ്ങുക. കാബിനറ്റ് മെറ്റീരിയൽ തിരഞ്ഞെടുക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
∙ കിച്ചൺ കാബിനറ്റുകൾക്ക് WPC, മൾട്ടിവുഡ് എന്നിവ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ഇവ രണ്ടും പ്ലാസ്റ്റിക് അടങ്ങിയ മെറ്റീരിയലുകളാണ്. അതുതന്നെയാണ് ഗുണവും ദോഷവും. വെള്ളം വീഴുന്നയിടത്ത് ഇവ ഉപയോഗിക്കാം. പക്ഷേ, WPCയുടെ സ്ക്രൂ ഹോൾഡിങ് കപ്പാസിറ്റി കുറവാണ്. അതിനാൽ ഇളകിപ്പോരാം. താരതമ്യേന പുതിയ മെറ്റീരിയൽ ആയതിനാൽ കൃത്യമായ വിവരത്തിന് സമയമെടുക്കും.
∙ WPC, മൾട്ടിവുഡ് എന്നിവയുടെ ഗുണനിലവാരം അളക്കാനുള്ള ഒരു മാനദണ്ഡവും വിപണിയിലില്ല. പ്ലൈവുഡിന്റേതു പോലെ സർട്ടിഫിക്കേഷനുകൾ ഇവയിലില്ല. അതുകൊണ്ടു തന്നെ കബളിപ്പിക്കപ്പെടാനുള്ള സാധ്യത വളരെയധികമാണ്. പല വിലകളില്‍, പല നിലവാരത്തിൽ ഇല ലഭ്യമാണ്. വിലക്കുറവ് മാത്രം നോക്കിയാൽ പണി കിട്ടും. നിലവാരമുള്ളവയ്ക്ക് ചതുരശ്രയടിക്ക് 160 രൂപ മുതൽ വരും. 185 രൂപ നിരക്കിലുള്ള schalewood WPC വിപണിയിലെ പ്രമുഖ നാമമാണ്.
∙ പ്ലൈവുഡിന്റെ കാര്യവും വിഭിന്നമല്ല. പല വിലകളിൽ, പല നിലവാരത്തിലുള്ള വിപണിയിലുണ്ട്. സർട്ടിഫിക്കേഷനും ഗ്യാരന്റിയും മാത്രം നോക്കിയാൽ പോരാ. വിശ്വാസ്യതയുള്ള കമ്പനി ആണോ എന്നു ശ്രദ്ധിക്കുക. ഇംപോർട്ടഡ് പ്ലൈവുഡ് എന്നു പറഞ്ഞ് കബളിപ്പിക്കുന്നവരുമുണ്ട്. അതിനാൽ വാങ്ങുന്ന പ്ലൈയുടെ വിശദാംശങ്ങൾ കൃത്യമായി മനസ്സിലാക്കുക. 710 ഗ്രേഡിലുള്ള ഗർജൻ പ്ലൈവുഡ് തിരഞ്ഞെടുക്കണം. BWP (Boiling Water Proof) പോലെയുള്ള ഗുണങ്ങൾ ഈ പ്ലൈക്ക് ഉണ്ടാകും. സെഞ്ച്വറി, മറീനോ, മിക്കാസ, ഗ്രീൻ എന്നിവയൊക്കെ പ്ലൈവുഡിലെ അഗ്രഗണ്യരാണ്. ചതുരശ്രയടിക്ക് 150 മുതൽ നിലവാരമുള്ള പ്ലൈ ലഭിക്കും.
∙ MDF, HDF, HDHMR എന്നിവ പ്ലൈ, WPC, മൾട്ടിവുഡ് എന്നിവയെ അപേക്ഷിച്ച് ഗുണമേന്മയിൽ പിന്നിലാണ്.
∙ വില അൽപം കൂടിയാലും സ്റ്റെയിൻലെസ് സ്റ്റീൽ വിജാഗിരികൾ ഉപയോഗിക്കുക. 304 ഗ്രേഡിലുള്ള എസ്എസ് ആണോ എന്നും ഉറപ്പാക്കുക.
കടപ്പാട്: സോണിയ ലിജേഷ്, ക്രിയേറ്റിവ് ഇന്റീരിയോ, കൊടകര, തൃശൂർ