തേക്കാത്ത വീടുകൾ എന്നാൽ ചെലവു കുറഞ്ഞ വീടുകൾ എന്ന ധാരണയാണ് മിക്കവർക്കും. ടെറാക്കോട്ട ഹോളോബ്രിക്സ് കൊണ്ടുള്ള വീടുകൾ അത്തരത്തിൽ വളരെയധികം പ്രചാരം കിട്ടിയവയുമാണ്. എന്നാൽ കേട്ടതെല്ലാം സത്യമാണോ? ടെറാക്കോട്ട ഹോളോബ്രിക്സ് വീടിന് ചെലവ് കുറവാണോ? അതറിയണമെങ്കിൽ ടെറാക്കോട്ട ബ്ലോക്കിനെക്കുറിച്ച് വിശദമായി അറിയണം.

മൂന്ന് തരത്തിൽ

ADVERTISEMENT

ഭിത്തി പണിയാനുള്ള ടെറാക്കോട്ട ഹോളോബ്രിക്കുകൾ മൂന്ന് തരത്തിലുള്ളവയുണ്ട്. ഒന്നിൽ കൂടുതൽ നിലകളുള്ള കെട്ടിടം പണിയുന്നിടത്തേക്കുള്ളത് (solid & perforated bricks), അതായത്, ഭാരം താങ്ങാൻ ശേഷിയുള്ള കട്ടകൾ, ഒറ്റനില കെട്ടിടം പണിയാനുള്ള കട്ടകൾ (terracotta hollow bricks), പാർട്ടീഷൻ ഭിത്തികൾ പണിയാൻ മാത്രമുള്ള വീതി കുറഞ്ഞ കട്ടകൾ (hollow partition bricks) എന്നിവയാണവ.

സോ‍ളിഡ് ആൻഡ് പെർഫൊറേറ്റഡ് ബ്രിക്സിന്റെ വലുപ്പം കുറഞ്ഞത് 35x17.5x15 സെമീ എങ്കിലും വരും. പത്ത് കിലോയോളം ഭാരമുണ്ട് ഒരു കട്ടയ്ക്ക്. 30x15x15 സെമീ, 23x15x7.5 സെമീ വലുപ്പമുള്ള കട്ടകളും ഈ വിഭാഗത്തിലുണ്ട്. ഇതിനുള്ളിൽ ചെറിയ വായു അറകളുണ്ട്.

ADVERTISEMENT

ഇഷ്ടികയുടെ ആകൃതിയിലും വലുപ്പത്തിലും വായു അറകളില്ലാതെ നിർമിക്കുന്ന ടെറാക്കോട്ട കട്ടകളുമുണ്ട്. ഇതും ഭാരം താങ്ങാൻ ശേഷിയുള്ളവയാണ്. 23x11x7.5 സെമീയോ അതിലും ചെറുതോ ആണ് ഈ കട്ടകൾ.

ഒറ്റനില വീടുകൾക്കു വേണ്ടിയുള്ള ടെറോക്കോട്ട ഹോളോബ്രിക്സ് 40x20x15 സെമീ, 35x17.5x15 സെമീ, 30x15x15 സെമീ, 30x15x10 സെമീ, 30x10x5 സെമീ, 23x11x7.5 സെമീ എന്നീ വലുപ്പങ്ങളിലാണുള്ളത്. വീടിന്റെ പുറം ഭിത്തികളും പ്രധാന ഭിത്തികളും നിർമിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇതിൽ ഏറ്റവും വലിയ ഇഷ്ടിക മൂന്ന് സാധാരണ ഇഷ്ടികയുടെ ഉയരവും നാല് ഇഷ്ടികയുടെ നീളവും വരുന്നതാണ്. അതായത് ഏകദേശം 12 ഇഷ്ടികയ്ക്കു പകരം. അകത്തെ ഭിത്തികൾ നിർമിക്കാൻ വീതി കുറഞ്ഞ പാർട്ടീഷൻ ബ്രിക്കുകൾ വിപണിയിലുണ്ട്. 40x15x20 സെമീ, 30x10x20 സെമീ, 30x7.5x23 സെമീ എന്നീ വലുപ്പമാണ് പാർട്ടീഷൻ ഭിത്തികൾ പണിയാനുള്ള കട്ടകൾക്ക്.

ADVERTISEMENT

ചൂട് വളരെയധികം കുറയും

കളിമണ്ണ് കൊണ്ടു നിർമിക്കുന്നതിനാൽ ടെറാക്കോട്ട ഹോളോ ബ്ലോക്കുകൊണ്ട് ഭിത്തി പണിയുമ്പോൾ വീടിനുള്ളിൽ ചൂട് വളരെയധികം കുറയും. മാത്രമല്ല, കട്ടകൾക്കിടയിലുള്ള വായു അറകൾ പുറത്തെ ചൂടിനെ അകത്തെത്തിക്കുന്നത് വലിയൊരു പരിധിവരെ തടയുന്നു എന്നത് മറ്റൊരു പ്രധാന കാരണം. ഈ കട്ടകൾക്ക് കനം കുറവായതിനാൽ അടിത്തറയ്ക്കുവേണ്ടി കൂടുതൽ പണം ചെലവഴിക്കേണ്ടിവരില്ല. ഉറപ്പില്ലാത്ത മണ്ണുള്ള സ്ഥലങ്ങളിലേക്ക് അനുയോജ്യമാണ്.

മിനുസമുള്ള പ്രതലമാണ് കട്ടകൾക്ക് എന്നതുകൊണ്ട് തേക്കേണ്ടതില്ല. ഇഷ്ടികകൾ ചാന്ത്കൊണ്ടോ പശകൊണ്ടോ ഒട്ടിച്ചാൽ മതി. ഇലക്ട്രിക്കൽ പ്ലമിങ് ലേഔട്ടുകൾ നേരത്തേ തയാറാക്കണം. ലേഔട്ട് ഉണ്ടെങ്കിൽ കട്ടകൾ പൊട്ടിക്കാതെത്തന്നെ പൈപ്പുകൾ വിന്യസിക്കാം. ആവശ്യമാണെങ്കിൽ കട്ടർ ഉപയോഗിച്ച് കട്ടകൾ മുറിക്കാനുമാകും. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ഒരുപരിധിവരെ ചെലവു കുറയ്ക്കാം.

എന്നാൽ എവിടെയാണ് വീടുപണിയുന്നത് െന്നത് ചെലവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ടെറാക്കോട്ട ഹോളോബ്രിക്സിന്റെ നിർമാണം കൂടുതൽ നടക്കുന്നത് എന്നതിനാൽ വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും ടെറാക്കോട്ട ഹോളോബ്രിക്സ് ലാഭകരമാണ്. എന്നാൽ തെക്കൻജില്ലകളിലേക്ക് കൊണ്ടുവരാനുള്ള വാഹനക്കൂലി എല്ലാ ലാഭവും കളയും. മാത്രമല്ല, ടിപ്പറിൽ നിന്ന് നേരിട്ട് തട്ടിയാൽ കട്ട പൊട്ടിപ്പോകാൻ ഇടയുണ്ട്. ഓരോ കട്ടയായി ചുമന്ന് ഇറക്കുന്നതിന്റെ വകയിൽ നല്ലൊരു തുക ചുമട്ടുകൂലിയും വരും. ഇതെല്ലാം കൂട്ടിയും കുറച്ചും വേണം ലാഭം കണക്കാക്കാൻ.

ADVERTISEMENT