കിടപ്പുമുറിയുടെ ഗ്ലാസ് ഭിത്തിയിലൂടെ മാനിനെയും മയിലിനെയും കാണാം; ആരെയും വിസ്മയിപ്പിക്കും ബെഗളൂരുവിലെ ചില്ലുകൊട്ടാരം bengaluru house with glass walls
9800 square feet bengaluru house goes viral with its amazing glass walls.
9800 square feet bengaluru house goes viral with its amazing glass walls.
9800 square feet bengaluru house goes viral with its amazing glass walls.
ബെംഗളൂരു രാംപുരയിൽ സ്വകാര്യ വനത്തോടു ചേർന്നാണ് ‘ക്രിസ്റ്റൽ ഹാൾ’ എന്ന ചില്ലുകൊട്ടാരം. പച്ചപ്പ് നിറഞ്ഞ വിശാലമായ ലാൻഡ്സ്കേപ്പിനു നടുവിൽ ‘ഐസ് ക്യൂബ്’ പോലെയൊരു കെട്ടിടം! 9800 ചതുരശ്രയടി വലുപ്പമുള്ള മൂന്നുനില കെട്ടിടത്തിന് അകത്തും പുറത്തുമുള്ളത് മുഴുവൻ ഗ്ലാസ് ഭിത്തികൾ! വനാതിർത്തിയിലെത്തുന്ന മാനിനെയും മയിലിനെയുമെല്ലാം വീടിനുള്ളിലിരുന്നു തന്നെ കാണാം.
ഗ്ലാസ് മാജിക്
ഇതിലും മോഡേൺ ആയ മറ്റൊരു മെറ്റീരിയൽ ഇല്ല എന്നതിനാലാണ് ആർക്കിടെക്ട് തോമസ് ഏബ്രഹാം ഗ്ലാസ് തിരഞ്ഞെടുത്തത്. ഗ്ലാസ്സും സ്റ്റീലുമാണ് കെട്ടിടത്തിന്റെ മുഖ്യ ചേരുവകൾ.
സ്റ്റീൽഫ്രെയിമിൽ ഉറപ്പിച്ച ലാമിനേറ്റഡ് ഗ്ലാസ് പാളികളാണ് കെട്ടിടത്തിന്റെ പുറംഭിത്തി. 25 എംഎം കനവും 10 x 4 അടി വലുപ്പവുമുള്ള ഗ്ലാസ്, ഫിഷ് പ്ലേറ്റ് ഉപയോഗിച്ചാണ് ഉറപ്പിച്ചിരിക്കുന്നത്. 12 എംഎം കനമുള്ള രണ്ട് ഗ്ലാസ് പാളികൾ ഒരു എംഎം കനമുള്ള ലാമിനേറ്റ് ഷീറ്റ് ഉപയോഗിച്ച് ഒട്ടിച്ച് തയാറാക്കിയതാണ് ഈ ഗ്ലാസ് പാളി. ചുറ്റിക കൊണ്ട് അടിച്ചാലും അത്ര പെട്ടെന്നൊന്നും ഇത് തകർക്കാനാകില്ല.
ഈ ഭിത്തിക്കു ശേഷം 10 അടി അകലത്തിൽ ഇതേപോലെ മറ്റൊരു ഗ്ലാസ് ഭിത്തിയുമുണ്ട്. അതാണ് വീടിന്റെ യഥാർഥ ഗ്ലാസ് ഭിത്തി. രണ്ട് ഗ്ലാസ് ഭിത്തികൾക്കും ഇടയിലുള്ള സ്ഥലത്ത് നിറയെ ചെടികളാണ്. ബോഗെയ്ൻവില്ലയും പനയും നാരകവും പാഷൻ ഫ്രൂട്ടുമെല്ലാം ഇവിടെ തഴച്ചു വളരുന്നു. ഇതുകാരണം ഉള്ളിലുള്ള ഗ്ലാസ് ഭിത്തിയിൽ നേരിട്ട് വെയിലടിക്കില്ല.
മാത്രമല്ല, രണ്ട് ഗ്ലാസ് ഭിത്തികൾക്കും ഇടയിലുള്ള ഭാഗത്തിന് മേൽക്കൂരയില്ല. പുറത്തെ ഗ്ലാസ് പാളിയിൽ തട്ടി ഉള്ളിലെത്തുന്ന ചൂട് ‘ഗ്രീൻ ഹൗസ്’ പ്രക്രിയ വഴി ഈ ഭാഗത്തുകൂടി മുകളിലേക്ക് പോകും. ബെഗളൂരുവിലെ കാലാവസ്ഥയിലെ സുഖകരമായ തണുപ്പ് വീടിനുള്ളിൽ നിലനിൽക്കും. കിടപ്പുമുറികളിൽ സ്വകാര്യത ലഭിക്കാനും ചെടികൾ സഹായിക്കുന്നു.
ആർസിസി ഫ്രെയിംഡ് സ്ട്രക്ചർ രീതിയിലാണ് കെട്ടിടത്തിന്റെ ഉൾഭാഗം. ഇവിടെ ഭിത്തികളില്ല; തൂണുകൾ മാത്രമേയുള്ളൂ. ഈ തൂണുകളിലാണ് ഉള്ളിലെ ഗ്ലാസ് ഭിത്തികൾ ഉറപ്പിച്ചിരിക്കുന്നത്. 27 അടിയാണ് കെട്ടിടത്തിന്റെ പൊക്കം. മൂന്ന് നിലകളുടെയും മേൽക്കൂര മാത്രം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.
തൂവെള്ള ഇന്റീരിയർ
ഭിത്തി മാത്രമല്ല, സ്റ്റെയർകെയ്സ് റെയ്‌ലിങ്, ഫർണിച്ചർ എന്നിവയെല്ലാം ഗ്ലാസ് മയം തന്നെയാണ്. തൂവെള്ള നിറത്തിലുള്ള വിട്രിഫൈഡ് ടൈൽ വിരിച്ചതാണ് നിലം. വെള്ള നിറമാണ് സീലിങ്ങിനും. ഫർണിച്ചറിലും അലങ്കാരങ്ങളിലും വരുന്ന ചുമപ്പ്, ഗോൾഡൻ ഒഴികെ മറ്റ് നിറങ്ങളൊന്നും ഇന്റീരിയറിലില്ല.
ട്രിപ്പിൾ ഹൈറ്റിലുള്ള ലിവിങ് സ്പേസ്, ഫാമിലി ലിവിങ്, ഒരു കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. രണ്ടാംനിലയിൽ ഡൈനിങ് സ്പേസും രണ്ട് കിടപ്പുമുറിയും വരുന്നു. ഗ്രാന്റ് പിയാനോ റൂം മാത്രമാണ് മൂന്നാം നിലയിൽ.
മലയാളിയാണ് ആർക്കിടെക്ട് തോമസ് ഏബ്രഹാം. ചെങ്ങന്നൂർ സ്വദേശി. ഗോരഖ്പുർ ഐഐടിയിലെ ഉപരിപഠനത്തിനു ശേഷം ബെംഗളൂരു ആസ്ഥാനമായാണ് പ്രവർത്തനം.
https://www.instagram.com/the_crystal_hall/profilecard/?igsh=MXQxdzYxYm0wNGRkMw==