ജനാലകളിൽ വലിയ വിപ്ലവമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ നടന്നത്. ആർക്കിടെക്ചറിലെ മാറ്റങ്ങൾ ജനാലയിലും പ്രതിഫലിച്ചു. കാറ്റും വെളിച്ചവും ആവോളം എന്നതാണ് പുതിയ കാലഘട്ടത്തിലെ വീടുകളുടെ നയം. അതോടെ ജനാലകളുടെ പ്രസക്തിയേറി. കന്റെംപ്രറി വീടുകളുടെ വരവോടെ വലിയ ഗ്ലാസ് ജനാലകൾ വീടിന്റെ ഭാഗമായി.

സിസ്റ്റം അലുമിനിയം ജനാലകളാണ് ഇപ്പോൾ ട്രെൻഡ്. 10 കൊല്ലം കഴിയുമ്പോൾ സിസ്റ്റം വുഡ് ട്രെൻഡ് ആകാൻ സാധ്യതയുണ്ട്. സ്വന്തമായി സിസ്റ്റമുള്ള അലുമിനിയം പ്രൊഫൈലിനെയാണ് സിസ്റ്റം അലുമിനിയം എന്നു പറയുന്നത്. അതായത് അലുമിനിയം പ്രൊഫൈലിന് അതിന്റേതായ ആക്സസറി/ഹാർഡ്‌വെയറുകൾ ഉണ്ടാകും. അതിനാൽ ‘ലെഗോ ബ്ലോക്ക്’ പോലെ കൃത്യമായി ഘടിപ്പിക്കാൻ സാധിക്കും.

ADVERTISEMENT

സാദാ അലുമിനിയം രീതിയിൽ അലുമിനിയം സെക്‌ഷൻ വാങ്ങി മുറിച്ച് വിപണിയിൽ കിട്ടുന്ന പലതരം ഹാർ‍‍ഡ്‌വെയറുകളും ആക്സസറികളും ഘടിപ്പിക്കുകയാണ് ചെയ്യുക. ഇവയിൽ പലതും നിലവാരം കുറവാകാൻ സാധ്യതയുള്ളതിനാൽ എളുപ്പം കേടു വരുന്നു. മാത്രമല്ല, അടച്ചിടുമ്പോൾ വായു, വെള്ളം എന്നിവയൊക്കെ 100% കൃത്യതയോടെ തടയാനുമാവില്ല.

സിസ്റ്റം അലുമിനിയത്തിന്റെ ഗുണദോഷങ്ങൾ

ADVERTISEMENT

സിസ്റ്റം അലുമിനിയം ഫാക്ടറി നിർമിതമായതിൽ കൃത്യതയാർന്നതാണ്. അതിന്റെ തന്നെ ആക്സസറി ആയതിനാൽ ഈട് കൂടും. അടച്ചിടുമ്പോൾ വെള്ളം, വായു എന്നിവ ഒട്ടും അകത്തു കയറാതെ തടയുന്നു. സാദാ അലുമിനിയം പോലെയുള്ള മെറ്റീരിയൽ ഉപയോഗിക്കുമ്പോൾ എസിയോ ഹീറ്ററോ പ്രവർത്തിപ്പിച്ചാൽ 30 ശതമാനത്തോളം പുറത്തു പോകുന്നു. എന്നാൽ, ഇതിൽ ഒട്ടും പുറത്തു പോകാത്തതിനാൽ വൈദ്യുതി ലാഭിക്കുന്നു. സാദാ അലുമിനിയത്തെ അപേക്ഷിച്ച് ‘മൈക്രോ കൊറോഷൻ’ (micro corrosion) കുറവാണ്. യുപിവിസിയെ അപേക്ഷിച്ച് ഇതിന് കനം കുറവാണ്. എന്നാൽ യുപിവിസിയെ അപേക്ഷിച്ച് ചൂട് കൂടുതലാണ് എന്നതാണ് പോരായ്മ.

കടപ്പാട്: മാത്യു ജോസഫ്, Fenestration and Facade Consultant, കൊച്ചി

ADVERTISEMENT
ADVERTISEMENT