വിശാലമായ മുറ്റത്തു നിറഞ്ഞ ചെടികളുമായിട്ടായിരുന്നു കോട്ടയം സ്വദേശികൾ ജോർജിന്റെയും സിസിലിയുടെയും കൂട്ട്. പ്രായം കൂടിയപ്പോൾ വീടും പരിസരവും നോക്കിനടത്തൽ അത്ര എളുപ്പമല്ലാതായി. താമസം ഫ്ലാറ്റിലേക്കു മാറ്റിയാലോ എന്ന രീതിയിൽ ചിന്തിച്ചു തുടങ്ങിയപ്പോൾ ഇരുവരും ആകുലപ്പെട്ടത് ചെടികളെക്കുറിച്ചായിരുന്നു.

വിശാലമായ മുറ്റത്തു നിറഞ്ഞ ചെടികളുമായിട്ടായിരുന്നു കോട്ടയം സ്വദേശികൾ ജോർജിന്റെയും സിസിലിയുടെയും കൂട്ട്. പ്രായം കൂടിയപ്പോൾ വീടും പരിസരവും നോക്കിനടത്തൽ അത്ര എളുപ്പമല്ലാതായി. താമസം ഫ്ലാറ്റിലേക്കു മാറ്റിയാലോ എന്ന രീതിയിൽ ചിന്തിച്ചു തുടങ്ങിയപ്പോൾ ഇരുവരും ആകുലപ്പെട്ടത് ചെടികളെക്കുറിച്ചായിരുന്നു. ചെടികൾക്കു കൂടി ഇടം നൽകാൻ കഴിയുന്ന ഫ്ലാറ്റിനു വേണ്ടിയായി പിന്നീടുള്ള തിരച്ചിൽ.

അപാർട്മെന്റിനു മുന്നിലെ ചെടികൾ

കോട്ടയം കഞ്ഞിക്കുഴിയിലെ ‘അസറ്റ് ഹോം സഫയറി’ലെ മൂന്ന് കിടപ്പുമുറികളോടുകൂടിയ അപാർട്മെന്റ് കഴിഞ്ഞ രണ്ടര വർഷമായി ജോർജ്–സിസിലി ദമ്പതികളുടെ സ്വർഗമാണ്. ഇവിടത്തെ ചെടികൾ മാത്രമല്ല, ഭംഗിയായി ക്രമീകരിച്ച അകത്തളവും ആരുടെയും മനം കവരും.

സിസിലിയും ജോർജും, പുട്ടുകുറ്റി അലങ്കാരത്തിന് (വലത്)
ADVERTISEMENT

തടിയും ഐവറിയും
തടികൊണ്ടുള്ള ഫർണിച്ചർ ഉൾപ്പെടെയാണ് സെക്കൻഡ് ഹാൻഡ് അപാർട്മെന്റ് ഇവർ സ്വന്തമാക്കിയത്. തടിയുടെ നിറത്തോടു ചേരുന്ന ഐവറി നിറമുള്ള പെയിന്റ് ആണ് ഭിത്തികൾക്കും വാതിലുകൾക്കും.

ബാൽക്കണിയിലെ ചെടികൾ

ധാരാളം കാറ്റും വെളിച്ചവും കയറുന്ന മുറികളായതുകൊണ്ടുതന്നെ, വളരെ കുറച്ച് ഉൽപന്നങ്ങൾ മതി ഇന്റീരിയർ ഭംഗിയാകാൻ. ക്യൂരിയോസും വോൾ പ്ലേറ്റുകളുമെല്ലാം വച്ച് മുറികളെ സമ്പന്നമാക്കിയിട്ടുണ്ട്. ആന്റിക് ഭംഗിയുള്ള ലാംപുകളും വോൾ പെയിന്റിങ്ങുകളുമെല്ലാം ഇന്റീരിയറിന് ക്ലാസിക് ടച്ച് നൽകാൻ സഹായിക്കുന്നു.
ഓട്ടുപാത്രങ്ങളുടെ നല്ലൊരു ശേഖരമുണ്ട് ഈ ദമ്പതികൾക്ക്. നന്നായി പോളിഷ് ചെയ്ത ഉരുളികളും വിളക്കും മാത്രമല്ല, പുട്ടുകുറ്റി വരെ ഇന്റീരിയർ അലങ്കാരിക്കാൻ ഉപയോഗിച്ചിരിക്കുന്നു.

ഡൈനിങ് ഏരിയയും ലിവിങ്ങിനോടു ചേർന്ന ബാൽക്കണിയും
ADVERTISEMENT

തുടക്കം മുതൽ ചെടി
അപാർട്മെന്റിന്റെ മുൻവശം ഇഷ്ടിക വച്ച് വേർതിരിച്ച് ഒരു ഗാർഡൻ സ്പേസ് ഉണ്ടാക്കി. വലിയ ചെങ്കല്ലിൻ കഷണങ്ങൾ അടുക്കിവച്ച് അതിൽ ബ്രൊമീലിയാഡ്സിന്റെ വ്യത്യസ്ത ഇനങ്ങൾ നട്ടിരിക്കുന്നു. കൂടുതൽ ആകർഷകമാക്കാൻ ടെറാക്കോട്ട ഭരണികളും സ്ഥാപിച്ചു.

ചെടിച്ചട്ടിക്ക് ഓട്ടുപാത്രത്തിന്റെ പ്രൗഢി

‘‘ ഫ്ലാറ്റ് സ്വന്തമായി എഴുതിക്കിട്ടിയതിന് ആറ് മാസം മുൻപുതന്നെ പഴയ ഉടമസ്ഥർ താക്കോൽ ഞങ്ങളെ ഏൽപിച്ചിരുന്നു. പതുക്കെപ്പതുക്കെയായി ചെടികൾ എല്ലാം ഇവിടെ കൊണ്ടുവന്ന് ബാൽക്കണികളിൽ ക്രമീകരിച്ചു. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാൻ ചെടികൾക്ക് വലിയ പ്രയാസമായിരുന്നു. പലതും നശിച്ചു പോയി. ഓർക്കിഡിന് പൂക്കാൻ മടിയായിരുന്നു. ‘ട്രയൽ ആൻഡ് ഇറർ ’ മാർഗങ്ങളിലൂടെയാണ് വെളിച്ചത്തിനും കാറ്റിനുമൊക്കെ അനുസരിച്ച് വിജയകരമാംവിധം ചെടികൾ ക്രമീകരിക്കാൻ സാധിച്ചത്. ’’ സിസിലി പറയുന്നു.

ബെഡ്റൂം
ADVERTISEMENT

ഫർണിഷിങ് രഹസ്യം
ഫർണിഷിങ്ങിലെ പൂർണതയും പൊരുത്തവും ഇവർ വളരെയധികം ശ്രദ്ധിക്കാറുണ്ട്. ഫ്ലവർ ഡിസൈനുള്ള കുഷൻ ചെടികൾ നിറഞ്ഞ അകത്തളത്തിലേത്ത് വളരെയധികം യോജിക്കുന്നു. ആപ്ലിക് വർക് ചെയ്ത ബെഡ്ഷീറ്റുകളാണ് മറ്റൊരു ആകർഷണം. ഈ ഷീറ്റുകൾ പ്രത്യേകം പറഞ്ഞ് ചെയ്യിക്കുന്നതാണ്.

ഇന്റീരിയറിലേക്കുള്ള ഓരോ ഉൽപന്നങ്ങളും അതീവ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കുമ്പോൾ ഉണ്ടാകുന്ന പൂർണതയാണ് ഈ വീടിന്റെ ഭംഗി.

The Art of Apartment Living with Abundant Greenery in Kottayam:

This article highlights George and Sicily's apartment in Kottayam, Kerala, which beautifully accommodates their extensive plant collection alongside elegant interior decor. They transformed their second-hand apartment into a lush haven, carefully arranging plants and antique furnishings to create a unique and inviting living space.

ADVERTISEMENT