ബാത്റൂമിലെ ഫ്ലോർ ട്രാപ് നിസ്സാരക്കാരനല്ല; ട്രെൻഡോ ഭംഗിയോ അല്ല ഇവിടെ പ്രസക്തി Choosing the Right Bathroom Floor Trap: Key Considerations
ബാത്ത്റൂമുകളിൽ ഫ്ലോർ ട്രാപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ സൗന്ദര്യത്തേക്കാൾ ഉപയോഗത്തിന് പ്രാധാന്യം നൽകണമെന്നും, 304 ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ ഗുണമേന്മയുള്ള ട്രാപ്പുകളാണ് ഏറ്റവും ഉത്തമമെന്നും ലേഖനം പറയുന്നു. ഗുണമേന്മയില്ലാത്ത സ്റ്റീൽ തുരുമ്പെടുക്കാനും ടൈലിൽ നിന്നുള്ള പിടുത്തം നഷ്ടപ്പെട്ട് വെള്ളം ചോരാനും സാധ്യതയുണ്ടെന്നും, ഷവർ ഏരിയയ്ക്ക് ചതുരാകൃതിയിലുള്ള ട്രാപ്പുകളാണ് അനുയോജ്യമെന്നും, വലിയ ബാത്ത്റൂമുകൾക്ക് മാത്രമേ നീളമുള്ള ലീനിയർ ട്രാപ്പുകൾ പ്രയോജനകരമാവുകയുള്ളൂ എന്നും, ട്രാപ്പിൽ അഞ്ച് സെന്റീമീറ്ററിൽ കുറയാതെ വെള്ളം കെട്ടിനിൽക്കുന്നത് പാറ്റ കയറുന്നതിനെ തടയുമെന്നും, വൃത്തിയാക്കാനുള്ള എളുപ്പത്തിനായി ചതുരാകൃതിയിലുള്ള ട്രാപ്പുകളാണ് മികച്ചതെന്നും കോഴിക്കോടുള്ള ആർക്കിടെക്ട് അനീസ് അബ്ദുള്ള വിശദീകരിക്കുന്നു.

ബാത്റൂമിലേക്ക് എന്ത് ഉൽപന്നം തിരഞ്ഞെടുക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. തെറ്റായ ഒരു ചെറിയ തിരഞ്ഞെടുപ്പുപോലും കാലക്രമേണയുള്ള ഉപയോഗത്തിലൂടെ വലിയ പ്രശ്നങ്ങൾക്കു വഴിയൊരുക്കാമെന്നതുതന്നെ കാരണം. വെള്ളം ഒഴുകിപ്പോകുന്ന ഡ്രെയിനേജ് പോലെ സുപ്രധാനമായ കാര്യങ്ങളിൽ സൗന്ദര്യത്തേക്കാൾ പ്രാധാന്യം ഉപയോഗത്തിനാവണം.
കാഴ്ചയിലല്ല കാര്യം
വെള്ളമൊഴുകിപ്പോകുന്ന ഫ്ലോർ ട്രാപ് വിഭാഗത്തിൽ ഒട്ടേറെ ഉൽപന്നങ്ങൾ വിപണിയിലുണ്ട്. ബാത്റൂമിന്റെ ഭംഗി കളയാത്ത ഫ്ലോർ ട്രാപ് തിരഞ്ഞെടുക്കുന്നതിലാണ് പലരും ശ്രദ്ധിക്കാറുള്ളത്. എന്നാൽ കാഴ്ചയിലല്ല കാര്യം എന്നാണ് വിദഗ്ധർ പറയുന്നത്. 304 ഗ്രേഡിലുള്ള മികച്ച സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടുള്ള ഫ്ലോർ ട്രാപ് ആണ് ഏറ്റവും നല്ലത്. സ്റ്റീലിന്റെ ഗുണമേന്മയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്. എപ്പോഴും വെള്ളം വീഴുന്ന സ്ഥലമാണ്. ഗുണമേന്മയില്ലാത്ത സ്റ്റീൽ തുരുമ്പിക്കും. സ്റ്റീലിന്റെ ഗുണമേന്മ കുറഞ്ഞാൽ ടൈലുമായുള്ള പിടുത്തം ക്രമേണ കുറയാനും ഇടയിലൂടെ വെള്ളമിറങ്ങാനും സാധ്യതയുണ്ട്.
ചതുരാകൃതിയിലുള്ള ഫ്ലോർ ട്രോപ് തന്നെയാണ് ഷവർ ഏരിയയിലേക്ക് അനുയോജ്യം. വെള്ളം നന്നായി ഒഴുകിപ്പോകാവുന്ന വിധത്തിൽ നിലം ചരിച്ച് നിർമിച്ച് ടൈൽ ഒട്ടിക്കണം.
കൂടുതൽ വെള്ളം പോകും എന്ന ധാരണയോടെയാണ് നീളൻ ട്രേയുള്ള ഫ്ലോർ ട്രാപ് പലരും വാങ്ങുന്നത്. ഇത് പലപ്പോഴും അബദ്ധമായിമാറാറുണ്ട്. 60–120 സെമീ ആണ് ലീനിയർ ട്രാപ്പിന്റെ നീളം. 8 X 5 അടിയൊക്കെയുള്ള ചെറിയ ബാത്റൂമിലേക്ക് ഇത്തരം ലീനിയർ ട്രാപ് ചേരില്ല. വലിയ ബാത്റൂമിൽ വേണം ലീനിയർ ട്രാപ് സ്ഥാപിക്കാൻ. ലീനിയർ ട്രാപിനുവേണ്ടി ഒരു വശത്തേക്ക് മുഴുവൻ നിലം ചരിച്ച് ടൈൽ ചെയ്തെടുക്കാൻ നല്ല തൊഴിൽ വൈദഗ്ധ്യം വേണം. ട്രാപ് വിടവില്ലാതെ ടൈലുമായി ചേർന്നിരിക്കാനും ശ്രദ്ധിക്കണം.
പാറ്റ കയറാതിരിക്കാൻ
ബാത്‌റൂമിൽ പാറ്റ കയറുന്നത് പലരുടെയും പ്രശ്നമാണ്. വെള്ളമിറങ്ങിപ്പോകുന്ന ട്രേയുടെ ദ്വാരങ്ങളുടെ വലുപ്പവുമായി പാറ്റയ്ക്ക് ബന്ധമൊന്നുമില്ല. ട്രാപ്പിനുള്ളിൽ മിനിമം അഞ്ച് സെമീ വെള്ളം നിൽക്കണം. ഈ വെള്ളം കുറയുന്നതാണ് പാറ്റയെ ആകർഷിക്കുന്നത്. ട്രാപ് സ്ഥിരമായ ഇടവേളകളിൽ വൃത്തിയാക്കിയില്ലെങ്കിൽ അകത്ത് പൂപ്പൽ വരും. കാണാൻ വൃത്തി കുറയും. ട്രേ മാറ്റി ക്ലീൻ ചെയ്യാനും ചതുരാകൃതിയിലുള്ള ട്രാപ് ആണ് നല്ലത്.
വിവരങ്ങൾക്കു കടപ്പാട്:
അനീസ് അബ്ദുള്ള, ആർക്കിടെക്ട്,
കോഴിക്കോട്