ബെംഗളൂരുവിൽ താമസിക്കുന്ന നീതുവും ദിപുവും ഒരു പഴയ അപ്പാർട്ട്മെന്റ് വാങ്ങി, അതിൻ്റെ ഇന്റീരിയർ അവർ തന്നെ ഡിസൈൻ ചെയ്തു. 1985 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഈ ഫ്ലാറ്റിൻ്റെ പഴയ ഡിസൈൻ മാറ്റി ലളിതവും സൗകര്യപ്രദവുമാക്കി മാറ്റുകയായിരുന്നു ലക്ഷ്യം. ഇന്റീരിയർ ഡിസൈനർമാരുടെ ഉയർന്ന ചെലവ് കാരണം നീതു തന്നെ ഡിസൈനിംഗ് ഏറ്റെടുത്തു. പഴയ ഇന്റീരിയർ പൂർണ്ണമായും പൊളിച്ചുമാറ്റി, ബാത്ത്റൂം, കിച്ചൻ, റൂമുകൾ എന്നിവ പുതുക്കിപ്പണിതു. തടിയും വെള്ള നിറവുമാണ് ഇന്റീരിയറിൽ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. വെളിച്ചം ധാരാളമായി കടന്നുവരാൻ സൗകര്യമുണ്ടെങ്കിലും, നേരിട്ടുള്ള വെയിൽ നിയന്ത്രിക്കാൻ കർട്ടനുകൾ ഉപയോഗിച്ചു. ഇലക്ട്രിക്കൽ ജോലികൾക്ക് ചില വെല്ലുവിളികൾ നേരിട്ടെങ്കിലും, ആറുമാസമെടുത്താണ് ഈ പ്രൊജക്റ്റ് പൂർത്തിയാക്കിയത്. തിരക്കിട്ട ജീവിതത്തിനിടയിലും സ്വന്തമായി ഡിസൈൻ ചെയ്തതിലുള്ള സംതൃപ്തിയാണ് നീതുവിന് ലഭിച്ചത്.

വർഷങ്ങളായി ബെംഗളൂരു നിവാസികളാണ് നീതുവും ദിപുവും. സ്വന്തമായ ഒരിടം എന്നു ചിന്തിച്ചിരുന്നെങ്കിലും വാടകയ്ക്കു താമസിച്ചിരുന്ന വൈറ്റ്ഫീൽഡിലെ അപാർട്മെന്റ് ഉപേക്ഷിക്കാൻ അവർക്ക് മനസ്സില്ലായിരുന്നു. 20 വർഷത്തിലേറെ പ്രായമുണ്ടെങ്കിലും കാറ്റും വെളിച്ചവും ധാരാളം കയറുന്ന നല്ല നിർമിതിയായിരുന്നു അവർ താമസിച്ചിരുന്ന അപാർട്മെന്റ് സമുച്ചയം. അതുകൊണ്ടുതന്നെ പുതിയതായി ഒരിടത്തിനുവേണ്ടി അലയാതെ, അതേ കെട്ടിടത്തിലെ ഒരു ഫ്ലാറ്റ്, സെക്കൻഡ് ഹാൻഡ് ആയി വാങ്ങാം എന്നതിനെക്കുറിച്ച് നീതുവും ദിപുവും കാര്യമായിത്തന്നെ ചിന്തിച്ചു.

തടിയുടെയും ററ്റാന്റെയും ഭംഗിയുമായി ഫോയർ

വീട്ടിലെ സ്വന്തം ഡിസൈനർ
ഒരു ഗുജറാത്തി കുടുംബം വിൽക്കാനിട്ടിരുന്ന മൂന്ന് കിടപ്പുമുറികളോടു കൂടിയ അപാർട്മെന്റാണ് ദിപുവും കുടുംബവും സ്വന്തമാക്കിയത്. 1985 ചതുരശ്രയടിയാണ് അപാർട്മെന്റിന്റെ വിസ്തൃതി. വിസ്തൃതമായ മുറികൾതന്നെയായിരുന്നു പ്രധാന ആകർഷണം. അലങ്കാരങ്ങൾ നിറഞ്ഞ ഫോൾസ് സീലിങ്ങും ഭിത്തികളുമെല്ലാമുള്ള അകത്തളം ജീവിതരീതിക്കനുസൃതമായി ലളിതമാക്കാൻ പല ഇന്റീരിയർ ഡിസൈനർമാരെയും സമീപിച്ചെങ്കിലും ബജറ്റുമായി ചേർന്നുവന്നില്ല. അങ്ങനെയാണ് നീതു തന്നെ ഇന്റീരിയർ ഡിസൈനിങ് ഏറ്റെടുത്തത്. മറ്റൊരു ഫ്ലാറ്റിൽ ബാത്റൂം പുതുക്കിപ്പണിതിരുന്ന പണിക്കാരുമായുള്ള പരിചയവും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നു ശേഖരിച്ച ചിത്രങ്ങളുമായിരുന്നു നീതുവിന്റെ ധൈര്യം.

ഡൈനിങ് ഏരിയ
ADVERTISEMENT

പൊളിച്ച് തുടക്കം
പഴയ ഇന്റീരിയർ പൂർണമായി പൊളിച്ചുമാറ്റലായിരുന്നു പുതുക്കിയെടുക്കലിന്റെ ആദ്യഘട്ടം. സ്ഥിരതാമസക്കാരുള്ള ഫ്ലാറ്റിൽ പൊളിക്കലുകൾ നടത്തുമ്പോൾ ശബ്ദശല്യത്തിനെതിരെ പരാതികൾ വരാം. അതേ ഫ്ലോറിലുള്ള മറ്റ് രണ്ട് അപാർട്മെന്റുകളും എതിർ ദിശകളിലേക്കു തുറക്കുന്നതിനാൽ അവർക്കായിരുന്നില്ല ശബ്ദശല്യം. മറിച്ച്, മുകളിലും താഴെയും താമസിക്കുന്നവർക്കായിരുന്നു. മഹാനവമിയുടെ അവധിക്കാലത്ത് മിക്കവരും സ്ഥലത്തില്ലാത്ത സമയമാണ് പൊളിക്കലുകൾക്ക് തിരഞ്ഞെടുത്തതെന്ന് നീതു പറയുന്നു.
ബാത്റൂമിലെയും മുറികളിലെയും ടൈലുകൾ രണ്ട് ദിവസം കൊണ്ട് പൊളിച്ചുനീക്കി. ബാത്റൂമിലെ പ്ലമിങ്ങും സാനിറ്ററിവെയറും പ്രശ്നങ്ങൾ പരിഹരിച്ച് പുതിയതാക്കി.
അടുക്കളയെയും വർക്‌ഏരിയയെയും വേർതിരിക്കുന്ന ഭിത്തിയും പൂജാമുറിയുടെ ഭിത്തിയും മാത്രമേ നീക്കം ചെയ്യേണ്ടിവന്നിട്ടുള്ളൂ. ഈ ഭിത്തികൾ മാറ്റിയതോടെ ഓപ്പൺ അടുക്കളയായി.

അടുക്കളയോടു ചേർന്ന് വാഷ്കൗണ്ടർ

വെള്ള നിറമുള്ള വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിനും അടുക്കളയുടെ സ്പ്ലാഷ്ബാക്കിനും ( അടുക്കള ഭിത്തിയിലെ ടൈൽ) തിരഞ്ഞെടുത്തത്. പ്ലാസ്റ്ററിങ് കൂടി പൂർത്തിയാക്കിയ ശേഷം വാഡ്രോബ് നിർമാണത്തിലേക്കു കടന്നു.

അടുക്കള
ADVERTISEMENT

ചിത്രം നോക്കി ഡിസൈൻ
കിടപ്പുമുറികളിലെ വാഡ്രോബുകൾ ആയിരുന്നു അടുത്തതായി മാറ്റേണ്ടിവന്നത്. പിൻട്രസ്റ്റ്, ഇൻസ്റ്റഗ്രാം ഫോട്ടോകൾ മാതൃകയാക്കിയാണ് വാഡ്രോബ് ഡിസൈനുകളെല്ലാം തിരഞ്ഞെടുത്തത്. ബാത്റൂം പണിക്കാർ മുഖാന്തിരമാണ് മറ്റു പണിക്കാരെയൊക്കെയും സംഘടിപ്പിച്ചതെന്ന് നീതു പറയുന്നു. ഉത്തരേന്ത്യക്കാർ ആയിരുന്നു മിക്കവരും.
ഇന്റീരിയറിൽ കൂടുതൽ നിറങ്ങൾ വേണ്ട എന്നതായിരുന്നു വീട്ടുകാരുടെ താൽപര്യം. അതുകൊണ്ടുതന്നെ, തടിയും വെള്ള നിറവുമാണ് എല്ലാ മുറികളിലും കാണാനാവുക. ഫർണിച്ചറിനും വാഡ്രോബിനുമെല്ലാം തടിയുടെ ഇളം നിറങ്ങൾ തിരഞ്ഞെടുത്തു. ററ്റാൻ ഷീറ്റിന്റെയും തടിയുടെയും ലാമിനേറ്റ് ഫിനിഷുകൾ മൾട്ടിവുഡിൽ പതിപ്പിച്ചാണ് വാഡ്രോബ് നിർമിച്ചത്. ററ്റാനും കെയിനും കൊണ്ടുള്ള ഫർണിച്ചർ ബെംഗളൂരുവിൽ നിന്നുതന്നെ വാങ്ങി.

ധാരാളം വെളിച്ചം ഇഷ്ടപ്പെടുന്നുണ്ടെങ്കിൽക്കൂടി വെയിൽ അധികം വീഴുന്നയിടങ്ങളിൽ കട്ടിയുള്ള കർട്ടൺ കൂടി ഷീർ കർട്ടണൊപ്പം ഉപയോഗിക്കേണ്ടിവന്നെന്ന് നീതു പറയുന്നു.

കിടപ്പുമുറി
ADVERTISEMENT

ഇലക്ട്രിക്കൽ എളുപ്പമല്ല
ഇലക്ട്രിക്കൽ വർക്കാണ് തനിക്ക് ഏറ്റവും വെല്ലുവിളിയായതെന്ന് നീതു പറയുന്നു. സീലിങ്ങിൽ എത്ര വാട്ട് ലൈറ്റ്, എത്രയെണ്ണം വേണം തുടങ്ങിയ കാര്യങ്ങൾ പണിക്കാര്‍ക്കു പറഞ്ഞുകൊടുക്കാൻ അല്പം പ്രയാസമായിരുന്നു. പണിക്കാരുടെ കൂടി സഹായത്തോടെ അതെല്ലാം വിജയകരമായിത്തന്നെ പൂർത്തിയാക്കി.
ആറ് മാസമാണ് ഇന്റീരിയറിന്റെ ജോലികൾ പൂർത്തീകരിക്കാൻ വേണ്ടിവന്നത്. പർച്ചേസിങ്ങിനു വേണ്ടി കൂടുതൽ അലയാൻ നീതുവിന് കാര്യമായി സമയം കിട്ടിയില്ല. ലാംപ് ഷേഡുകൾ ഉൾപ്പെടെ ഗൃഹാലങ്കാരവസ്തുക്കൾ ബെംഗളൂരുവിൽ സുലഭമാണെങ്കിലും സമയക്കുറവുമൂലം പല ഉൽപന്നങ്ങളും ഓൺലൈൻ സൈറ്റുകളിൽ നിന്ന് വാങ്ങുകയായിരുന്നു. ബെഡ്ഷീറ്റുകളും മറ്റും കയ്യിലുണ്ടായിരുന്നത് ഉപയോഗിച്ചു. അല്പം കഷ്ടപ്പെട്ടെങ്കിലും സ്വന്തം ഫ്ലാറ്റ് ഇന്റീരിയർ ചെയ്തതിന്റെ ആത്മവിശ്വാസമൊന്നു വേറെയെന്ന് നീതു.

From Second-Hand to Dream Home: Whitefield Apartment Renovation:

Bangalore residents Neethu and Dipu transformed their second-hand apartment into a dream home, with Neethu taking the lead on interior design. Their renovation journey involved a complete overhaul, focusing on maximizing natural light and incorporating a minimalist aesthetic with wood and white accents.

ADVERTISEMENT