പ്രകൃതിയിൽ ഒരു കുളിയായാലോ? ; ബാത്റൂം ഇങ്ങനെയുമാകാം
ആലീസിന്റെ അദ്ഭുതലോകം എന്നു കേട്ടിട്ടല്ലേയുള്ളൂ? അതുപോലൊരു അദ്ഭുതമാണ് ആർക്കിടെക്ട് വി. പി. രഹ്ന ഒരുക്കിയത്. കാടു പോലെയൊരു ബാത്റൂം! ചെടികൾ കൊണ്ടു നിറഞ്ഞ ബാത്റൂമിൽ കാനന ഭംഗിയിൽ നീരാടാം. വനിത വീട് മാസികയും ജോൺസൺ ഡിസൈനേഴ്സ് ചോയ്സും സംയുക്തമായി നടത്തിയ ഡിസൈൻ ചലഞ്ചിൽ കോഴിക്കോട് സീറോ സ്റ്റുഡിയോയിലെ

ആലീസിന്റെ അദ്ഭുതലോകം എന്നു കേട്ടിട്ടല്ലേയുള്ളൂ? അതുപോലൊരു അദ്ഭുതമാണ് ആർക്കിടെക്ട് വി. പി. രഹ്ന ഒരുക്കിയത്. കാടു പോലെയൊരു ബാത്റൂം! ചെടികൾ കൊണ്ടു നിറഞ്ഞ ബാത്റൂമിൽ കാനന ഭംഗിയിൽ നീരാടാം.
വനിത വീട് മാസികയും ജോൺസൺ ഡിസൈനേഴ്സ് ചോയ്സും സംയുക്തമായി നടത്തിയ ഡിസൈൻ ചലഞ്ചിൽ കോഴിക്കോട് സീറോ സ്റ്റുഡിയോയിലെ ആർക്കിടെക്ട് വി. പി. രഹ്നയാണ് വിജയിയായത്. ജോൺസൺ ഡിസൈനേഴ്സ് ചോയ്സ് ഉൽപന്നങ്ങൾ ഉപയോഗിച്ച് തയാറാക്കിയ ത്രീഡി ഡിസൈനുകളിൽ നിന്നാണ് മികച്ച ഡിസൈൻ കണ്ടെത്തിയത്.
കാട്ടുചോലയുടെ പ്രതീതി ഉണർത്തും വിധം ഷവർ ഏരിയ ഡിസൈൻ ചെയ്തു. പച്ചപ്പും ഉരുളൻ കല്ലുകളും ഈയിടത്തിനു മാറ്റു കൂട്ടുന്നു. മുകളിലെ ഓപ്പൺ സ്കൈലൈറ്റ് ചെടികളിൽ നിഴൽച്ചിത്രങ്ങൾ തീർക്കുന്നതിനൊപ്പം വെളിച്ചവും നിറയ്ക്കുന്നു. ചെടികൾ കൊണ്ടുണ്ടാക്കിയ ഭിത്തിയോടു ചേർന്നാണ് ബാത്ടബ്. പുതുമയേറിയ അനുഭവമാണ് ഈ ബാത്റൂം പ്രദാനം ചെയ്യുന്നത്.
ട്രോപ്പിക്കല്‍ മോഡേണിസത്തിലൂന്നിയാണ് രഹ്ന ഈ ഡിസൈൻ സൃഷ്ടിച്ചത്. ആധുനിക ആർക്കിടെക്ചറും ഉഷ്ണമേഖലാ കാലാവസ്ഥയും നാടൻ സാംസ്കാരിക സ്വാധീനങ്ങളും എല്ലാം കൂടി ചേരുന്നതാണ് ട്രോപ്പിക്കൽ മോഡേണിസം.