സ്വത്ത് കൈമാറ്റം അത്ര എളുപ്പമാവില്ല; ഇനി പുതിയ കടമ്പകൾ
New property transfer law introduced
അനന്തരാവകാശികൾക്ക് സ്വത്ത് കൈമാറ്റം ചെയ്യാൻ ഇനി കുറച്ചുകൂടി പണിപ്പെടണം. അതിന് പുതിയൊരു നിയമം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇതുവരെ വിൽപ്പത്രം പോക്കുവരവ് ചെയ്യുന്നതിന് മരണ സർട്ടിഫിക്കറ്റിനൊപ്പം, നോട്ടറി ഒപ്പുവച്ച സാക്ഷ്യപത്രം, സ്ഥലത്തിന്റെ ബാധ്യതാ സർട്ടിഫിക്കറ്റ്, ലിസ്റ്റ് സർട്ടിഫിക്കറ്റ്

അനന്തരാവകാശികൾക്ക് സ്വത്ത് കൈമാറ്റം ചെയ്യാൻ ഇനി കുറച്ചുകൂടി പണിപ്പെടണം. അതിന് പുതിയൊരു നിയമം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.
ഇതുവരെ വിൽപ്പത്രം പോക്കുവരവ് ചെയ്യുന്നതിന് മരണ സർട്ടിഫിക്കറ്റിനൊപ്പം, നോട്ടറി ഒപ്പുവച്ച സാക്ഷ്യപത്രം, സ്ഥലത്തിന്റെ ബാധ്യതാ സർട്ടിഫിക്കറ്റ്, ലിസ്റ്റ് സർട്ടിഫിക്കറ്റ് എന്നിവയാണ് കൊടുക്കേണ്ടിയിരുന്നത്.
ഒരാളുടെ മരണപത്രം നിർബന്ധമായും റജിസ്റ്റർ ചെയ്യേണ്ട ഒന്നല്ല. സ്വന്തഭാഷയിൽ തീയതിയും ഒപ്പും രണ്ടു സാക്ഷികളും വച്ച് എഴുതാവുന്നതാണ് മരണപത്രം. ആ വ്യക്തി മരിക്കുന്നതോടെ, മരണപത്രം നടപ്പിൽ വന്നു എന്നാണർഥം.
അത് പൂർണമായ തോതിൽ നടപ്പിലാവണമെങ്കിൽ പോക്കുവരവ് ചെയ്യണം. തണ്ടപ്പേര് അക്കൗണ്ടുള്ള ആളുടെ പേരിൽ നിന്ന് അനന്തരാവകാശിയുടെ പേരിലേക്ക് മാറ്റുന്നതിനെയാണ് പോക്കുവരവ് എന്നതു കൊണ്ടുദ്ദേശിക്കുന്നത്. മരണപത്രത്തോടൊപ്പം മരണ സർട്ടിഫിക്കറ്റ്, കരമടച്ച രസീത്, നിലവിലുള്ള പ്രമാണം, ബാധ്യതാ സർട്ടിഫിക്കറ്റ്, ലിസ്റ്റ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം വെള്ളക്കടലാസിൽ അപേക്ഷ സമർപ്പിക്കാം. ബാധ്യതാ സർട്ടിഫിക്കറ്റിന് അക്ഷയ വഴിയോ ആധാരം റജിസ്റ്റർ ചെയ്യുന്നവർ വഴിയോ അപേക്ഷ സമർപ്പിക്കാം. എന്നാൽ ലിസ്റ്റ് സർട്ടിഫിക്കറ്റിന് സബ് റജിസ്ട്രാർ ഒാഫിസ് വഴി തന്നെ അപേക്ഷ സമർപ്പിക്കണം. പ്രസ്തുത സ്ഥലത്ത് നിശ്ചിത കാലയളവിൽ നടന്നിട്ടുള്ള റജിസ്ട്രേഷന്റെ വിശദാംശങ്ങൾ ആണ് ലിസ്റ്റ് സർട്ടിഫിക്കറ്റിൽ ലഭിക്കുന്നത്.
പുതിയ നിയയമനുസരിച്ച്, ഇതിനു പുറമേ സ്വത്തിന് അവകാശികളായി ആരൊക്കെ അനന്തരാവകാശികൾ/മക്കൾ ഉണ്ടെങ്കിൽ അവരുടെയെല്ലാം കയ്യിൽ നിന്ന് ഒരു സമ്മതപത്രം കൂടി ലഭിക്കേണ്ടതുണ്ട്. അവർക്ക് സ്വീകരിക്കുകയോ എതിർക്കുകയോ ചെയ്യാം. എഴുതിയ ആളിന്റെ കയ്യൊപ്പും തീയതിയുമൊക്കെ പരിശോധിക്കാം. ഇവരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള തടസ്സം ഉണ്ടായാൽ അത് വില്ലേജ് ഒാഫിസിൽ നിന്ന് കോടതിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാം.