പഴയ ഉരുപ്പടികൾ വിൽക്കുന്ന സ്ഥലങ്ങളിലെ നിത്യ സന്ദർശകനായി ; മനുഷ്യനെ പ്രകൃതിയിൽ നിന്നകറ്റാത്ത വീട് Eco-Friendly Home Designed with Nature in Mind
പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന രീതിയിൽ, പഴയ നിർമ്മാണ വസ്തുക്കൾ പുനരുപയോഗിച്ച് നിർമ്മിച്ച ഈ വീട് ചെലവ് കുറയ്ക്കുകയും ഊർജ്ജ ഉപയോഗം ലഘൂകരിക്കുകയും ചെയ്യുന്നു. വരാന്തയും നടുമുറ്റവും ഉൾക്കൊള്ളുന്ന പരമ്പരാഗത ശൈലി പിന്തുടർന്നിരിക്കുന്ന ഈ വീട്ടിൽ, പഴയ ഇഷ്ടിക, തടി, ഓട് എന്നിവയുടെ ഉപയോഗം പ്രശംസനീയമാണ്. നടുമുറ്റം വീടിന്റെ പ്രധാന ആകർഷണമാണ്, ഇത് വെളിച്ചവും വായു സഞ്ചാരവും ഉറപ്പാക്കുന്നു. റാറ്റ് ട്രാപ് ബോണ്ട് രീതിയിൽ ഭിത്തി കെട്ടുകയും ഫില്ലർ സ്ലാബ് ടെക്നിക് ഉപയോഗിച്ച് മേൽക്കൂര കോൺക്രീറ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു. പെയിന്റ്, പോളിഷ് എന്നിവയുടെ ഉപയോഗം നിയന്ത്രിച്ച് പ്രകൃതിദത്തമായ ഫിനിഷുകൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്.

മനുഷ്യനെ പ്രകൃതിയിൽ നിന്ന് അകറ്റാത്ത രീതിയിലൊരു വീട്... വേണ്ടത് എന്തെന്ന വ്യക്തമായ ധാരണയോടെയാണ് മുരുകേഷും ശരണ്യയും ആർക്കിടെക്ട് ആശംസ് രവിയെ സമീപിച്ചത്. ആശംസ് മുൻപ് നിർമിച്ച വീടുകൾ നേരിട്ടുകാണുകയും ഒരുമിച്ചിരുന്നു ചർച്ചകൾ നടത്തുകയും ചെയ്തതോടെ രണ്ട് കാര്യങ്ങൾ തീരുമാനമായി– വരാന്തയും നടുമുറ്റവുമൊക്കെയായി പരമ്പരാഗതശൈലിയിൽ വേണം വീട് ഡിസൈൻ ചെയ്യാൻ. പഴയനിർമാണവസ്തുക്കൾ പുനരുപയോഗിച്ചു വേണം വീട് നിർമിക്കാൻ.
പകുതിമുക്കാലും പഴയ സാധനങ്ങൾ
ഇഷ്ടിക, തടി, ഓട്... എന്നിങ്ങനെ വീട് നിർമിക്കാൻ ഉപയോഗിച്ച സാധനങ്ങളിൽ പകുതിമുക്കാലും പഴയതാണ്. ശരണ്യയുടെ സഹോദരൻ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഇവ സംഘടിപ്പിച്ചത്. ഇതിനായി പൊളിക്കുന്ന പഴയ വീടുകൾ തേടിപ്പിടിച്ചു. പഴയ ഉരുപ്പടികൾ വിൽക്കുന്ന സ്ഥലങ്ങളിലെ സ്ഥിര സന്ദർശകനായി. കേടില്ലാത്തതും ഏതെങ്കിലും രീതിയിൽ പ്രയോജനപ്പെടുത്താവുന്നതുമായ സാധനങ്ങൾ വാങ്ങിവച്ചു.
ചുമരുകെട്ടാൻ ഉപയോഗിച്ച ഇഷ്ടികയിൽ പകുതിയും പഴയതാണ്. പുറംഭിത്തിക്കു മാത്രം പുതിയ ഇഷ്ടിക ഉപയോഗിച്ചു. വാതിൽ, ജനൽ എന്നിവ മുഴുവനും പഴയതാണ്. ഒരു മുറിയുടെ രണ്ട് ചുമരുകളിൽ രണ്ട് വ്യത്യസ്ത ഡിസൈനിലുള്ള ജനാലകൾ കാണാം. തടിയുടെ ഒൻപത് തൂണുകളാണ് വരാന്തയിലുള്ളത്. ഇവയ്ക്കെല്ലാം കൂടി പതിനായിരം രൂപയേ ചെലവ് വന്നുള്ളൂ. പുതിയതിന് ഒരു ലക്ഷം രൂപയിലധികം ചെലവ് വരുന്ന സ്ഥാനത്താണിത്.
‘‘വിഭവങ്ങൾ സംരക്ഷിക്കുക, നിർമാണത്തിനുള്ള ഊർജ ഉപയോഗം കുറയ്ക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. 20 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് സാധനങ്ങൾ സംഘടിപ്പിച്ചത്,’’ മുരുകേഷും ശരണ്യയും ആശയം വ്യക്തമാക്കുന്നു.
വെളിച്ച ഖനിയായി നടുമുറ്റം
വെളിച്ചത്തിന്റെ അക്ഷയഖനിയാണ് നടുമുറ്റം. വീടിനു നടുവിൽത്തന്നെയാണ് ഇതിന്റെ സ്ഥാനം. ഡബിൾഹൈറ്റിലുള്ള നടുമുറ്റത്തേക്കു തുറക്കും വിധമാണ് ലിവിങ്, ഡൈനിങ്, സ്റ്റെയർ ഏരിയ എന്നിവ.
ചൂടുവായു പുറത്തേക്ക് പോകാനുള്ള ക്രമീകരണത്തോടെ ഇരുമ്പ് ഗ്രില്ലിനു മുകളിൽ പോളികാർബണേറ്റ് ഷീറ്റ് വിരിച്ച രീതിയിലാണ് നടുമുറ്റത്തിന്റെ മുകൾഭാഗം.
നടുമുറ്റത്തോടു ചേർന്നുള്ള സ്റ്റോർ മുറിയിലേക്ക് വെളിച്ചം എത്താൻ ഡബിൾ ഹൈറ്റിലുള്ള ചുമരിൽ ഇടയ്ക്കിടെ ജാളി മാതൃകയിൽ ഓപ്പണിങ് നൽകി. ഇതിനോടു ചേരുംവിധം ഇഷ്ടിക പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിലുള്ള ഡിസൈൻ കൂടി നൽകി നടുമുറ്റത്തിന്റെ ഭംഗി കൂട്ടി.
കരിങ്കല്ലു വിരിച്ച നടുമുറ്റത്ത് ചെടികൾ നട്ടുപിടിപ്പിക്കാനുള്ള സൗകര്യമുണ്ട്. വർത്തമാനം പറഞ്ഞിരിക്കാൻ ലിവിങ്ങിനും നടുമുറ്റത്തിനും ഇടയിൽ ചാരുപടിയോടു കൂടിയ ഇരിപ്പിടവും ഒരുക്കി.
ചെലവിന് കടിഞ്ഞാണിട്ടു.
‘റാറ്റ് ട്രാപ് ബോണ്ട്’ രീതിയിലാണ് ചുമര് കെട്ടിയത്. ഇഷ് ടികയുടെ എണ്ണവും ഒപ്പം വീടിനുള്ളിലെ ചൂടും കുറയും എന്നതാണ് മെച്ചം. ഉള്ളിൽ ഓട് വെച്ച് ‘ഫില്ലർ സ്ലാബ്’ ടെക്നിക് പ്രയോജപ്പെടുത്തി മേൽക്കൂര കോൺക്രീറ്റ് ചെയ്തു.
വരാന്ത, ടവർ റൂം എന്നിവയുടെ മേൽക്കൂര വാർത്തിട്ടില്ല. ട്രസ്സ് റൂഫ് നൽകി ഓടുമേഞ്ഞു. പഴയ തടികൊണ്ടാണ് വരാന്തയുടെ മേൽക്കൂര. ടവർ റൂമിന് ജിഐ ട്രസ്സ് തയാറാക്കി.
പെയിന്റ് ഇളക്കി സീലർ അടിച്ച ശേഷം കശുവണ്ടിക്കറ തേച്ചാണ് വാതിലിന്റെയും ജനലിന്റെയും ഉൾപ്പെടെ തടി വൃത്തിയാക്കിയത്. പെയിന്റ്, പോളിഷ് എന്നിവയുടെ ഉപയോഗം പരമാവധി നിയന്ത്രിച്ചു. അടുക്കളയും ബാത്റൂമും പോലെ വളരെക്കുറച്ചു മുറികളുടെ ചുമരിലേ സിമന്റ് പ്ലാസ്റ്റർ ചെയ്തുള്ളൂ.
ഡിസൈൻ, നിർമാണവസ്തുക്കൾ, ചെലവ് എന്നീ മൂന്ന് കാര്യങ്ങളിലും പിന്തുടർന്ന നന്മയുള്ള നയങ്ങളാണ് കാട്ടാക്കടയിലെ ‘ചെമ്പകശ്ശേരി’ വീടിന്റെ സൗന്ദര്യം.
Area: 2145 sqft Plot: 15 സെന്റ് Owner: മുരുകേഷ് കുമാർ & ടി. ശരണ്യ Location: കാട്ടാക്കട,
തിരുവനന്തപുരം Design: ആശംസ് രവി, ആർക്കിടെക്ട്, Tac Design Lab, തിരുവനന്തപുരം Email: tacdesignlab@gmail.com