ADVERTISEMENT

കുഞ്ഞ് ചിരിയും മുഖത്ത് നിഷ്കളങ്കയോടൊപ്പം കുസൃതി ഒളിപ്പിച്ച നമ്പര്‍ വണ്‍ സ്‌നേഹതീരത്തിലെ അനു എന്ന സുന്ദരിക്കുട്ടിയെ ഓർമ്മയില്ലേ? മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ലക്ഷ്മിയെ അത്ര പെട്ടെന്നൊന്നും മലയാളികൾ മറക്കാനിടയില്ല. ലക്ഷി മരിക്കാര്‍ എന്ന കൊച്ചിക്കാരി കുട്ടി ഇന്ന് വളർന്നു വലിയ പെൺകുട്ടിയായിരിക്കുന്നു. ഏറെ നാള്‍ക്ക് ശേഷം അടുത്തിടെ മറൈന്‍ഡ്രൈവിലെ കിസ് ഓഫ് ലവിന് ലക്ഷ്മിയെത്തി. ഡല്‍ഹിയില്‍ ജെഎന്‍യുവിലെ വിദ്യാര്‍ഥിനിയാണിപ്പോള്‍ ലക്ഷ്മി. ലക്ഷ്മിയുടെ സഹോദരി ആണ് ആനന്ദം സിനിമയിലൂടെ ഇപ്പോള്‍ പ്രശസ്തയായ അനാര്‍ക്കലി മരിക്കാര്‍.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1995 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്. പ്രിയരാമനും ഇന്നസെന്റുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരി ചിപ്പിയുടെ മകളുടെ വേഷത്തിലാണ് ലക്ഷ്മി എത്തിയത്. ചിപ്പിയുടെ മകളെങ്കിലും സിനിമയിലൂടനീളം മമ്മൂട്ടിയുടെ മകളായാണ് അനുമോൾ എന്ന കൊച്ചു മിടുക്കി ലക്ഷ്മിയെ പ്രേക്ഷകർ കാണുന്നത്. നമ്പര്‍ വണ്‍ സ്നേഹതീരത്തിന് ശേഷം പഠനവും മറ്റുമായി സിനിമയില്‍ നിന്നൊക്കെ വിട്ടുനില്‍ക്കുകയായിരുന്നു ലക്ഷ്മി മരയ്ക്കാര്‍.

lakshmi2
lakshmi3
ADVERTISEMENT

സദാചാര ഗുണ്ടായിസത്തിനെതിരെ നടന്ന കിസ്സ് ഓഫ് ലൗവ്വ് സമരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ലക്ഷ്മി. നാടകങ്ങളിലും ഷോർട്ട്ഫിലിമിലും അഭിനയിച്ചിട്ടുണ്ട് ലക്ഷ്മി മരിക്കാർ. ലക്ഷ്മി വീണ്ടും സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിന് ഉടനെ ഒന്നും സാധ്യതയില്ല എന്നായിരുന്നു മറുപടി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT