Tuesday 25 September 2018 02:26 PM IST

മാസമുറ നീട്ടി വയ്ക്കാനുള്ള സുരക്ഷിതമാർഗങ്ങൾ എന്തൊക്കെയാണ്? മാസമുറയും ലൈംഗികതാൽപര്യവുമായി ബന്ധമുണ്ടോ?

V N Rakhi

Sub Editor

honey_moon4

ആർത്തവം നീട്ടി വയ്ക്കാനുള്ള പലതരം ഗുളികകൾ മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കും. സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും വാങ്ങിക്കഴിക്കരുത്. ആർത്തവപ്രശ്നങ്ങളുള്ളവർ പ്രത്യേകിച്ച്. പാർശ്വഫലങ്ങൾ ഉണ്ടാകാം. ഒഴിവാക്കാനാവാത്ത അവസരങ്ങളിൽ മാത്രമേ ഇത്തരം ഗുളികകൾ ഉപയോഗിക്കാവൂ. അത്യാവശ്യമാണെങ്കിൽ നല്ലൊരു ഗൈനക്കോളജിസ്റ്റിനെക്കണ്ട് ആരോഗ്യസ്ഥിതി പറഞ്ഞ് അവർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കാം.


ആർത്തവചക്രമനുസരിച്ച് സ്ത്രീകളിൽ ലൈംഗികതാൽപര്യം മാറുമോ?
 
ചില സ്ത്രീകളിൽ ലൈംഗികതാൽപര്യങ്ങൾ വ്യത്യാസപ്പെടാറുണ്ട്. മാസമുറ തുടങ്ങുന്നതിനു തൊട്ടുമുമ്പും ആർത്തവദിവസങ്ങളിലും അണ്ഡോൽപാദന ദിവസങ്ങളിലും ലൈംഗികതാൽപര്യങ്ങളും ബന്ധപ്പെടാൻ ആഗ്രഹവും കൂടും. ആപേക്ഷികമാണിത്.
ശാരീരികശുചിത്വം ഉറപ്പാക്കാനാണ് ആർത്തവ ദിവസങ്ങളിൽ സ്ത്രീകളെ മാറ്റിയിരുത്തുന്നത്. ആ ദിവസങ്ങളിൽ പെ ൺകുട്ടികൾക്ക് പ്രത്യേക പരിഗണനകൾ നൽകുന്ന പതിവ് മാറി. മറ്റ് അസ്വസ്ഥതകൾ ഇല്ലെങ്കിൽ ആർത്തവകാലത്തും സെക്സ് ആകുന്നതിൽ കുഴപ്പമില്ല. പക്ഷേ, ശാരീരിക ശുചിത്വത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അണുബാധയുണ്ടായാൽ ഗർഭാശയത്തെ ബാധിക്കാനിടയുണ്ട്.

രതിമൂര്‍ച്ഛയ്ക്കായി സ്ത്രീയെ എങ്ങനെയെല്ലാം ഉത്തേജിതയാക്കാം?

വിവരിക്കാൻ പ്രയാസമായ അവസ്ഥ എന്നാണ് വിദഗ്ധർ പോ ലും രതിമൂർച്ഛയെക്കുറിച്ചു പറയുന്നത്. ഒരു ഉന്മാദാവസ്ഥയും ചെറിയ കിതപ്പും അനിയന്ത്രിതചലനങ്ങളും അതിനുശേഷം സ്ത്രീകളിൽ ക്രമമായ യോനീസങ്കോചവും പുരുഷന്മാരിൽ ശുക്ലസ്രാവവും ഉണ്ടാകും. പിന്നെ ശാന്തമായ അവസ്ഥ. രതിയിൽ നിന്നു കിട്ടുന്ന സംതൃപ്തി എന്ന് രതിമൂർച്ഛയെക്കുറിച്ച് ചുരുക്കിപ്പറയാം.  


രതിമൂർച്ഛയ്ക്കായി സ്ത്രീയെ ഉത്തേജിപ്പിക്കാൻ പല ഭാഗങ്ങളുണ്ട്. ഗുഹ്യഭാഗത്തെ ഉത്തേജനം ഏതെങ്കിലും കാരണം കൊണ്ട് സാധിക്കുന്നില്ലെങ്കിൽ സെൻസിറ്റീവ് ആയ ഭാഗങ്ങളിലെ ചുംബനം മതി. മുലക്കണ്ണുകൾ ഉത്തേജിപ്പിച്ചാൽ പോലും രതിമൂർച്ഛ അനുഭവപ്പെടാം. രണ്ടുപേർക്കും ഒരുമിച്ച് രതിമൂർച്ഛ ഉണ്ടാകണമെന്നില്ല. സ്ത്രീക്ക് ആദ്യം രതിമൂർച്ഛയുണ്ടാവുന്നതാണ് നല്ലത്. ഒരു രതിമൂർച്ഛയ്ക്കു ശേഷം ഉണർന്നെണീക്കാൻ പുരുഷന് സ്ത്രീയേക്കാള്‍ സമയം വേണം.

ഉത്തേജനവും ആസ്വാദ്യതയും കൂട്ടുന്ന ഭക്ഷണമേതൊക്കെയാണ്? അറിയാം

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീകലാദേവി. എസ്. കൺസൾട്ടന്റ്, ഒബ്സ്റ്റെട്രിക്സ് ആൻ‍ഡ് ഗൈനക്കോളജി,
ജില്ലാ മോഡൽ ആശുപത്രി, പേരൂർക്കട, തിരുവനന്തപുരം.