Friday 03 November 2023 04:47 PM IST : By അമ്മു മാത്യു

ഹണി & ചിക്കൻ പാസ്ത സാലഡ്, ഇതാ വെറൈറ്റി റെസിപ്പി!

salad ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ , ഫോട്ടോയ്ക്കു വേണ്ടി സാലഡ് തയാറാക്കിയത്: അശോക് ഈപ്പൻ

ആരോഗ്യകരമായി ഏറെ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു എന്നത് കൊണ്ട് പച്ചക്കറികൾ നിറഞ്ഞ സാലഡുകൾ ഡോക്ടർമാരും നിർദ്ദേശിക്കുന്നു. സെലിബ്രിറ്റികള്‍ തടി കുറയ്ക്കുന്നത് സാലഡ് കഴിച്ചാണ് എന്നത് പരസ്യമായ രഹസ്യം തന്നെ. അത്താഴം ആരോഗ്യപ്രദമാക്കാന്‍  ഇതാ ഹണി & ചിക്കൻ പാസ്ത സാലഡ് ഉണ്ടാക്കാം...

ഹണി & ചിക്കൻ പാസ്ത സാലഡ്

1. ഫ്യൂസില്ലി പാസ്ത – 250 ഗ്രാം

2. ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ

3. സവാള – ഒന്ന്, കനം കുറച്ചു നീളത്തിൽ അരിഞ്ഞത്

വെളുത്തുള്ളി – രണ്ട് അല്ലി, ചതച്ചത്

4. ചിക്കൻ ബ്രെസ്റ്റ്, എല്ലും തൊലിയും കളഞ്ഞു നീളത്തിൽ കനം കുറച്ചരിഞ്ഞത് – 400 ഗ്രാം

5. മസ്റ്റേർഡ് സോസ് – രണ്ടു വലിയ സ്പൂൺ

തേൻ – രണ്ടു വലിയ സ്പൂൺ

ഡ്രസ്സിങ്

6. ഒലിവ് ഓയില്‍ – മൂന്നു വലിയ സ്പൂൺ

വിനാഗിരി – ഒരു വലിയ സ്പൂൺ

പുതിനയിലയും ബേസിൽ ഇലയും (രാമതുളസിയില) – ഓരോ വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

7. സാലഡ് ഇലകൾ – ഒരു പിടി

ചെറി ടുമാറ്റോ – 175 ഗ്രാം, അരിഞ്ഞത്

8. പുതിനയില – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ ഒരു വലിയ സോസ്പാനിൽ ഉപ്പിട്ട െവള്ളം തിളപ്പിച്ച് അ തിൽ പാസ്ത േചർത്തു 10–12 മിനിറ്റ് വേവിക്കുക.

∙ പാനിൽ ഒലിവ് ഓയിൽ ചൂടാക്കി സവാളയും വെളുത്തുള്ളിയും േചർത്ത് അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം ചിക്കൻ േചർത്തു മൂന്നു നാലു മിനിറ്റ് തുടരെയിളക്കണം.

∙ അതിലേക്ക് അഞ്ചാമത്തെ േചരുവ േചർത്തു രണ്ടു മൂന്നു മിനിറ്റ് വേവിക്കുക. ചിക്കൻ നല്ല ഗോൾഡൻ ബ്രൗൺ നി റത്തിൽ ഒട്ടിപ്പിടിക്കുന്ന പരുവത്തിൽ ആയിരിക്കണം.

∙ ആറാമത്തെ േചരുവ ഒരു ബൗളിലാക്കി നന്നായി അടിച്ചു േയാജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കുക.

∙ പാസ്ത വേവിച്ചത് ഊറ്റി വിളമ്പാനുള്ള പാത്രത്തിലാക്കുക. ഇതിനു മുകളിൽ തയാറാക്കിയ ഡ്രസ്സിങ് ഒഴിച്ചു മെല്ലേ കുടഞ്ഞു യോജിപ്പിക്കണം.

∙ ഇതിലേക്കു തയാറാക്കിയ ചിക്കൻ ചേർത്തിളക്കി ചൂ ടാറാൻ വയ്ക്കണം.

∙ ചൂടാറിയ ശേഷം ചെറി ടുമാറ്റോയും സാല‍ഡ് ഇലകളും േചർത്തു മെല്ലേ യോജിപ്പിച്ച്, പുതിനയില കൊണ്ട് അലങ്കരിച്ചു വിളമ്പുക.