Wednesday 17 January 2018 02:29 PM IST : By സ്വന്തം ലേഖകൻ

വൈകിട്ട് കഴിക്കാം ഗോതമ്പു റവ സാലഡ്

wheat-rava-salad റെസിപ്പി-അമ്മു മാത്യു, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ ഫോട്ടോയ്ക്കു വേണ്ടി വിഭവം തയാറാക്കിയത്: അശോക് ഈപ്പൻ, എക്സിക്യൂട്ടീവ് ഷെഫ്, ഹിൽട്ടൺ ഗാർ‍ഡൻ ഇൻ

വൈകുന്നേരങ്ങളില്‍ കട്ടിയുള്ള ആഹാരം ഒഴിവാക്കാം, സ്വാദോടെ കഴിക്കാം വീറ്റ് റവ സാലഡ്. എളുപ്പത്തില്‍ ഉണ്ടാക്കാം. വിശപ്പ് മാറും വരെ കഴിക്കാം. കൊഴുപ്പ് കൂടുമെന്ന് പേടി വേണ്ട.

1. ചെറി ടുമാറ്റോ – കാൽ കിലോ, ഓരോന്നും രണ്ടാക്കിയത്

2. വെളുത്തുള്ളി – നാല് അല്ലി, പൊടിയായി അരിഞ്ഞത്

പഞ്ചസാര – ഒരു ചെറിയ സ്പൂൺ

ഉപ്പ് – ഒരു െചറിയ സ്പൂൺ

3. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ

4. ഗോതമ്പു റവ – 200 ഗ്രാം

5. വിനാഗിരി – രണ്ടു വലിയ സ്പൂൺ

എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ

6. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

7. സാലഡ് വെള്ളരിക്ക തൊലി കളഞ്ഞു െചറിയ ചതുരക്കഷണങ്ങളാക്കിയത് – മുക്കാൽ കപ്പ്

മല്ലിയിലയും പുതിനയിലയും അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ വീതം

ചോളം അടർത്തി വേവിച്ചത് – രണ്ടു വലിയ സ്പൂൺ

8. മല്ലിയില – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ അവ്ൻ 2000Cൽ ചൂടാക്കിയിടുക.

∙ ഒരു റോസ്റ്റിങ് പാനിൽ തക്കാളി മുറിച്ചത്, മുറിച്ച വശം മുകളിൽ വരുന്ന വിധത്തിൽ നിരത്തുക.

∙ ഇതിനു മുകളിൽ രണ്ടാമത്തെ േചരുവ വിതറിയ ശേഷം രണ്ടു വലിയ സ്പൂൺ എക്സ്ട്രാ വെർജിൻ ഒലിവ് ഓ യിൽ തളിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20 മി നിറ്റ് റോസ്റ്റ് െചയ്യുക. മൃദുവാകുമ്പോൾ പുറത്തെടുത്തു ചൂടാറാൻ വയ്ക്കണം.

∙ ഗോതമ്പുറവ അവ്ൻപ്രൂഫ് ബൗളിലാക്കി നികക്കെ തിളച്ച വെള്ളം ഒഴിച്ചു പാത്രം അടച്ചു 30 മിനിറ്റ് അനക്കാതെ വയ്ക്കുക. മുഴുവൻ വെള്ളവും റവ വലിച്ചെടുക്കുന്നതാണ് കണക്ക്.

∙ ഇതിനു മുകളിൽ അഞ്ചാമത്തെ േചരുവ തളിച്ചു ഒരു ഫോ ർക്ക് കൊണ്ടിളക്കി പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തിളക്കുക. ഏഴാമത്തെ േചരുവയും േചർത്തു മെല്ലേ ഇളക്കണം.

∙ ഇതിലേക്കു റോസ്റ്റിങ് പാനിൽ നിന്നുള്ള തക്കാളി ചാറു ൾപ്പെടെ ചേര‍്‍ത്തു മെല്ലേ യോജിപ്പിക്കുക.

∙ തണുപ്പിച്ച ശേഷം ഉപ്പും എരിവും പാകത്തിനാക്കി മല്ലിയി ല കൊണ്ട് അലങ്കരിച്ചു വിളമ്പാം.