Tuesday 06 February 2018 05:23 PM IST : By സ്വന്തം ലേഖകൻ

പ്രമേഹം- ഹൗ ടു ലീവ് വിത്ത് ഡയബറ്റിസ്; പുസ്തകം പ്രകാശനം ചെയ്തു

diabetic_book

ഡോ. ജ്യോതിദേവ് കേശവദേവും മനോരമ ആരോഗ്യം സീനിയര്‍ സബ് എഡിറ്റര്‍ സന്തോഷ് ശിശുപാലും ചേര്‍ന്ന് എഴുതിയ പ്രമേഹം- ഹൗ ടു ലീവ് വിത്ത് ഡയബറ്റിസ് എന്ന പുസ്തകം നടി മല്ലിക സുകുമാരന്‍ പ്രകാശനംചെയ്തു. എം.ജി രാധാകൃഷ്ണന്‍ (എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ് ) ആദ്യ പ്രതി ഏറ്റുവാങ്ങി. പ്രമേഹ നിയന്ത്രണം കാര്യക്ഷമമാക്കുന്നതില്‍ രോഗിയുടെ മാനസിക നിലയ്ക്ക് കാര്യമായ പങ്കുണ്ടെന്ന് പ്രമേഹ രോഗവിദഗ്ധന്‍ ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.

പിരിമുറുക്കവും മാനസിക സമ്മര്‍ദ്ദവും പ്രമേഹം കൂട്ടും. ജ്യോതി ദേവ്സ് ഡയബറ്റീസ് റിസര്‍ച് സെന്റര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അരുണ്‍ ശര്‍മ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുനിത ജ്യോതിദേവ് എന്നിവര്‍ പങ്കെടുത്തു. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം മനോരമ ഓഫീസുകൾ, ഏജന്റുമാർ വഴി ലഭിക്കും. ആമസോണിലും ഫ്ലിപ്കാർട്ടിലും ലഭ്യമാണ്.

diabetes_book