വ്യത്യസ്തമായ ബീഫ് സ്‌റ്റ്യൂ റെസിപ്പി, ഫ്രൈഡ് വെജ്ജീ ബീഫ് സ്‌റ്റ്യൂ!
ഫ്രൈഡ് വെജ്ജീ ബീഫ് സ്‌റ്റ്യൂ 1.ബീഫ് – അരക്കിലോ ഉപ്പ്, കുരുമുളകുപൊടി – പാകത്തിന് കോൺഫ്ലോർ – ഒരു വലിയ സ്പൂൺ 2.എണ്ണ – കാൽ കപ്പ് 3.കാരറ്റ് – ഒരു കപ്പ്, ചതുരക്കഷണങ്ങളാക്കിയത് ഉരുളക്കിഴങ്ങ് – ഒരു കപ്പ്, ചതുരക്കഷണങ്ങളാക്കിയത് സവാള – ഒരു കപ്പ്, ചതുരക്കഷണങ്ങളാക്കിയത് 4.വെളുത്തുള്ളി – ഒരു വലിയ

ഫ്രൈഡ് വെജ്ജീ ബീഫ് സ്‌റ്റ്യൂ
1.ബീഫ് – അരക്കിലോ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
കോൺഫ്ലോർ – ഒരു വലിയ സ്പൂൺ
2.എണ്ണ – കാൽ കപ്പ്
3.കാരറ്റ് – ഒരു കപ്പ്, ചതുരക്കഷണങ്ങളാക്കിയത്
ഉരുളക്കിഴങ്ങ് – ഒരു കപ്പ്, ചതുരക്കഷണങ്ങളാക്കിയത്
സവാള – ഒരു കപ്പ്, ചതുരക്കഷണങ്ങളാക്കിയത്
4.വെളുത്തുള്ളി – ഒരു വലിയ സ്പൂൺ, ചെറുതായി അരിഞ്ഞത്
5.റെഡ് വൈൻ – അരക്കപ്പ്
6.ബീഫ് സ്‌റ്റോക്ക് – ഒരു കപ്പ്
7.കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ
8.വഴനയില – ഒന്ന്
പാകം ചെയ്യുന്ന വിധം
ബീഫ് ഉപ്പും കുരുമുളകുപൊടിയും കോൺഫ്ലോറും ചേർത്തു യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക.
പാനിൽ എണ്ണ ചൂടാക്കി ബീഫ് വറുത്ത് കോരുക.
അതേ എണ്ണയിൽ കാരറ്റും ഉരുളക്കിഴങ്ങും സവാളയും വെവ്വേറെ വറുത്തുകോരി വയ്ക്കുക. ആവശ്യമെങ്കിൽ കൂടുതൽ എണ്ണ ഉപയോഗിക്കാം.
ഇതിലേക്ക് വെളുത്തുള്ളി ചേർത്തു വഴറ്റി റെഡ് വൈൻ ഒഴിച്ചു ചൂടാക്കുക.
ഇത് ഒരു കടായിയിൽ ഒഴിച്ചു വറുത്തു വച്ചിരിക്കുന്ന ബീഫും കാരറ്റും സവാളയും ബീഫ് സ്‌റ്റോക്കും ചേർത്തു ഒരു മണിക്കൂർ ചെറു തീയിൽ വേവിക്കുക.
ഒരു മണിക്കൂറിനു ശേഷം ഉരുളക്കിഴങ്ങും വഴനയിലയും ചേർത്തു പത്തു മിനിറ്റു കൂടി വേവിക്കുക.
വിളമ്പുന്നതിനു തൊട്ടു മുമ്പ് വഴനയില എടുത്തു മാറ്റണം. കുരുമുളകുപൊടി ചേർത്ത് ഇളക്കി ചൂടോടെ വിളമ്പാം.