‘പ്രിയപ്പെട്ട അനിയാ നീ തയാറാണോ?’: സഹോദരന്റെ വിവാഹ സുദിനം: ചിത്രങ്ങൾ പങ്കുവച്ച് രഞ്ജിനി ഹരിദാസ്
മലയാളത്തിന്റെ പ്രിയങ്കരിയായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. തന്റെ ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങളും വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവർക്കായി താരം പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരൻ ശ്രീപ്രിയന്റെ വിവാഹ വിശേഷം ചിത്രങ്ങളായി പങ്കുവയ്ക്കുകയാണ് രഞ്ജിനി. ബ്രീസ് ജോർജ് ആണ്

മലയാളത്തിന്റെ പ്രിയങ്കരിയായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. തന്റെ ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങളും വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവർക്കായി താരം പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരൻ ശ്രീപ്രിയന്റെ വിവാഹ വിശേഷം ചിത്രങ്ങളായി പങ്കുവയ്ക്കുകയാണ് രഞ്ജിനി.
ബ്രീസ് ജോർജ് ആണ് ശ്രീപ്രിയന്റെ ജീവിതസഖി. ആലപ്പുഴയിൽ ഞായറാഴ്ചയായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ചടങ്ങിന്റെ വിഡിയോയും ഏതാനും ചിത്രങ്ങളും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രഞ്ജിനി പങ്കുവച്ചത്.
ഹൈന്ദവാചാര പ്രകാരമായിരുന്നു ചടങ്ങ്. വെള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു ശ്രീപ്രിയന്റെ വേഷം. വെള്ള പട്ടു സാരിയാണ് ബ്രീസ് ധരിച്ചത്. പിങ്ക് ബോർഡറുള്ള നീല പട്ടുസാരിയിൽ രഞ്ജിനിയും തിളങ്ങി. ഗായിക രഞ്ജിനി ജോസ് ഉൾപ്പടെയുള്ള രഞ്ജിനിയുടെ അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു.
‘‘ഇവനെ വിവാഹം കഴിപ്പിക്കാൻ സമയമായി. പ്രിയപ്പെട്ട അനിയാ നീ തയാറാണോ? എങ്കില്‍ നമുക്ക് അത് ചെയ്യാം’’– വിവാഹത്തിനു മുമ്പ് ശ്രീപ്രിയനൊപ്പമുള്ള ചിത്രം പങ്കുവച്ച് രഞ്ജിനി കുറിച്ചു. ‘എന്താരു നിമിഷം’ എന്നാണ് സഹോദരൻ ചടങ്ങിനിടെ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രത്തിനൊപ്പം കുറിച്ചത്. വ്ലോഗിലൂടെ ശ്രീപ്രിയനും അമ്മ സുജാതയും പ്രേക്ഷകർക്ക് സുപരിചിതരാണ്.