'ഞാന്‍ നടൻ ജയന്റെ മകനാണ്, പറ്റുമെങ്കില്‍ എനിക്കെതിരെ കേസെടുത്ത് കോടതിയില്‍ കയറ്റൂ..'
അനശ്വര നടന്‍ ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള തർക്കം പുതിയ വഴിത്തിരിവിലേക്ക്. അടുത്ത ദിവസം ജയന്റെ മകനാണ് താനെന്ന് അവകാശപ്പെട്ട് ഒരു യുവാവ് രംഗത്തുവന്നിരുന്നു. മുരളി ജയന്‍ എന്ന് പരിചയപ്പെടുത്തിയ യുവാവ് ജയന്റെ സഹോദരന്റെ മക്കളായ ആദിത്യനെയും ലക്ഷ്മിയെയും വെല്ലുവിളിച്ചു. താൻ ജയന്റെ മകനാണെന്നും

അനശ്വര നടന്‍ ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള തർക്കം പുതിയ വഴിത്തിരിവിലേക്ക്. അടുത്ത ദിവസം ജയന്റെ മകനാണ് താനെന്ന് അവകാശപ്പെട്ട് ഒരു യുവാവ് രംഗത്തുവന്നിരുന്നു. മുരളി ജയന്‍ എന്ന് പരിചയപ്പെടുത്തിയ യുവാവ് ജയന്റെ സഹോദരന്റെ മക്കളായ ആദിത്യനെയും ലക്ഷ്മിയെയും വെല്ലുവിളിച്ചു. താൻ ജയന്റെ മകനാണെന്നും പറ്റുമെങ്കിൽ തനിക്കെതിരെ കേസെടുത്ത് കോടതിയില്‍ കയറ്റൂ എന്നും യുവാവ് പറയുന്നു. ഫെയ്‌സ്ബുക് ലൈവിലൂടെയാണ് മുരളിയുടെ പ്രതികരണം.
വിഡിയോയിലെ ചില പ്രസക്ത ഭാഗങ്ങൾ;
"ജയന്റെ മകനാണെന്ന് പറഞ്ഞാല്‍ കോടതിയില്‍ കയറ്റുമെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നത്. ഞാന്‍ ജയന്റെ മകനാണ്. പറ്റുമെങ്കില്‍ എനിക്കെതിരെ കേസെടുത്ത് കോടതിയില്‍ കയറ്റൂ. കേരളത്തില്‍ ഞാനല്ലാതെ മറ്റൊരാളും ജയന്റെ മകനാണെന്ന് പറഞ്ഞ് എവിടെയും കയറി ചെന്നിട്ടില്ല. എന്റെ യഥാര്‍ത്ഥ പേര് മുരളീധരന്‍ എന്നാണ്. ആ പേരു മാറ്റി മുരളി ജയന്‍ എന്നാക്കിയത് കേരളത്തിലെ പ്രശസ്ത നാടക കമ്പനിയായ കെപിഎസിയാണ്." മുരളി പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതിയമ്മ എന്ന സ്ത്രീ കൊല്ലം തേവള്ളിയിൽ പാലത്തിനടുത്ത് താമസിച്ചിരുന്നു. നിർധനയായ ഭാരതിയമ്മയ്‌ക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചുകൊടുത്തത് തങ്കമ്മയെന്ന യുവതിയായിരുന്നു. അന്ന് അവിടെ ഒരു തീപ്പെട്ടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു തങ്കമ്മ. ഭാരതിയമ്മയുടെ മകൻ ജയൻ നേവിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തങ്കമ്മയോടുള്ള നന്ദി പ്രകടിപ്പിച്ചത് അവരെ വിവാഹം ചെയ്താണ്. അതിൽ ഉണ്ടായ കുഞ്ഞാണ് താനെന്ന് മുരളി ജയൻ പറയുന്നു. ജയൻ പിന്നീട് സിനിമയിലെത്തി പ്രശസ്തനായതോടെ, അദ്ദേഹത്തിന്റെ കുടുംബം തന്നെയും അമ്മയെയും ഒഴിവാക്കുകയായിരുന്നു എന്നും മുരളി പറയുന്നു.
വിഡിയോ കാണാം;