‘പ്രസവശേഷം തൂക്കം ഒറ്റയടിക്ക് 90 കടന്നു’; പഴയ ബാലാമണിയാകാൻ നവ്യ പ്രയോഗിച്ച ടെക്നിക്! (വിഡിയോ)
കണ്ണുകളിൽ ഒളിപ്പിച്ച കുസൃതി, ആരെയും ആകർഷിക്കുന്ന സംസാരം, ഇടയ്ക്കിടെ ‘എന്റെ ഗുരുവായൂരപ്പനാണെ സത്യം’ എന്ന ഓർമപ്പെടുത്തൽ, ചെറിയ തമാശകൾക്ക് പോലും കിലുക്കാംപെട്ടി പോലെയുള്ള പൊട്ടിച്ചിരി... ഇത് പഴയ നവ്യ തന്നെ. ആകെയുള്ള ഒരു മാറ്റം, പഴയ നീണ്ട തലമുടിക്കുള്ളിൽ ഇടയ്ക്കിടെ ഓരോ സ്വർണത്തിളക്കം. പ്രായത്തെ

കണ്ണുകളിൽ ഒളിപ്പിച്ച കുസൃതി, ആരെയും ആകർഷിക്കുന്ന സംസാരം, ഇടയ്ക്കിടെ ‘എന്റെ ഗുരുവായൂരപ്പനാണെ സത്യം’ എന്ന ഓർമപ്പെടുത്തൽ, ചെറിയ തമാശകൾക്ക് പോലും കിലുക്കാംപെട്ടി പോലെയുള്ള പൊട്ടിച്ചിരി... ഇത് പഴയ നവ്യ തന്നെ. ആകെയുള്ള ഒരു മാറ്റം, പഴയ നീണ്ട തലമുടിക്കുള്ളിൽ ഇടയ്ക്കിടെ ഓരോ സ്വർണത്തിളക്കം. പ്രായത്തെ ചെറുത്തുനിർത്താനുള്ള സൂത്രപ്പണിയാണോ ഈ സ്വർണമുടിയെന്ന് ചോദിച്ചാൽ നവ്യ കണ്ണുകളടച്ച് ചിരിക്കും. ‘മുംബൈ വാസത്തിനിടെ തോന്നിയ ഒരിഷ്ടം, പെർമനന്റ് ഗ്ലിറ്റർ ഹെയർ. എവിടെപ്പോയാലും ആളുകളിപ്പോള്‍ ഇതേ കുറിച്ച് ചോദിക്കും. സ്വർണ മുടിയുള്ള രാജകുമാരിയാണിപ്പോൾ ഞാൻ.’
ഹെൽത് കോൺഷ്യസാണോ നവ്യ?
ഡാൻസ് എപ്പോഴും കൂടെയുണ്ട്. അത് വ്യായാമം കൂടിയാണല്ലോ. പക്ഷേ, പ്രസവത്തിനു ശേഷം കാര്യങ്ങൾ കുറച്ച് കൈവിട്ടു പോയി. അമ്പത്താറ് ദിവസം നാട്ടിൽ കിട്ടുന്ന പ്രസവ ശുശ്രൂഷാ മരുന്നു മുഴുവൻ കഴിച്ചു. അങ്ങനെ ഒറ്റയടിക്ക് തൂക്കം 90 കടന്നു. പക്ഷേ, കൃത്യമായ വർക് ഔട്ടും ഡയറ്റും ഫോളോ ചെയ്തു. ഇപ്പോൾ ഐഡിയൽ വെയ്റ്റ് സ്വന്തമാക്കി. ഡയറ്റ് എന്നു പറയുമ്പോള്‍ അങ്ങനെ പട്ടിണി കിടന്നുള്ളതൊന്നുമല്ല. ആകെപ്പാടെ ഉച്ചയ്ക്ക് മാത്രം ചോറ് കഴിക്കും. നല്ലപോലെ മീനൊക്കെ അതിനൊപ്പം കൂട്ടും. ബാക്കിയുള്ള ഫൂഡ് എല്ലാം ലൈറ്റ് ആയിരിക്കും. പിന്നെ, പൊതുവേ ഞാൻ ഫൂഡിയല്ല.
അഭിമുഖം പൂർണ്ണമായും ജനുവരി ആദ്യ ലക്കം വനിതയിൽ വായിക്കാം...